20/10/2026
[fontresizer_tawhidurrahmandear_widget]

‘ആഘോഷവേളയിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കൂ; പ്രതിസന്ധി ഘട്ടത്തിൽ ആത്മാർത്ഥമായി കൂടെനിന്ന പ്രവർത്തകരെ സല്യൂട്ട് ചെയ്യുന്നു’: സിജെപി പ്രവർത്തകരോട് അഭിജീത് ദിപ്കെ

 ‘ആഘോഷവേളയിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കൂ; പ്രതിസന്ധി ഘട്ടത്തിൽ ആത്മാർത്ഥമായി കൂടെനിന്ന പ്രവർത്തകരെ സല്യൂട്ട് ചെയ്യുന്നു’: സിജെപി പ്രവർത്തകരോട് അഭിജീത് ദിപ്കെ

ന്യൂഡൽഹി: ആഘോഷവേളകളിൽ പ്രവർത്തകർ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന് സിജെപി കൺവീനർ അഭിജീത് ദിപ്കെ. കഴിഞ്ഞ കുറച്ചുദിവസങ്ങൾ ഏറെ പ്രയാസകരമായിരുന്നുവെന്നും പ്രതിസന്ധി ഘട്ടത്തിൽ ആത്മാർത്ഥമായി കൂടെനിന്ന പ്രവർത്തകരെ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൂജ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ദിപ്കെ ഇക്കാര്യം വ്യക്തമാക്കിയത്.

തങ്ങൾ പോരാടുന്നത് വെറുപ്പിനെതിരെയാണെന്നും എന്നാൽ ആ വിദ്വേഷം സ്വന്തം ഉള്ളിലേക്ക് കടന്നുവരാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പരസ്പരമുള്ള സ്നേഹവും കരുണയുമാണ് ഏറ്റവും വലിയ ശക്തി. ജയിലിൽ കഴിയുന്ന സൗരവും അശുതോഷും സമാധാനത്തിന്റെ പാതയാണ് തെരഞ്ഞെടുത്തത്. തെറ്റായ രീതിയിലാണ് തടവിലായതെങ്കിലും അവർ സമാധാനം കൈവിട്ടില്ലെന്നും, പുറത്തിറങ്ങുമ്പോൾ ‘ഇൻക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യവുമായി തിരിച്ചുവരുമെന്നും ദിപ്കെ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ പ്രവർത്തകരുടെ കുടുംബങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്. വാർത്തകളിൽ ഇടംനേടാത്ത നിരവധി പ്രവർത്തകരുടെ ത്യാഗങ്ങളും മറക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ദിപ്കെയുടെ ആഹ്വാനം. നവരാത്രി ആഘോഷത്തിന് ശേഷമായിരിക്കും പാർട്ടി കൂടുതൽ സമരങ്ങളിലേക്ക് കടക്കുകയെന്നാണ് ഇതിലൂടെ സൂചന ലഭിക്കുന്നത്. ജയിലിലുള്ള സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റങ്കക്കും ഇന്നലെ ജാമ്യം ലഭിച്ചിരുന്നില്ല.

Also read: