20/10/2026
[fontresizer_tawhidurrahmandear_widget]

‘തലച്ചോറിൽ രക്തസ്രാവം, കോമയിലായി, ജീവൻ രക്ഷിക്കാനായില്ല’; മരണവാർത്തകൾക്കിടെ കിമ്മിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ

 ‘തലച്ചോറിൽ രക്തസ്രാവം, കോമയിലായി, ജീവൻ രക്ഷിക്കാനായില്ല’; മരണവാർത്തകൾക്കിടെ കിമ്മിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ

പ്യോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അന്തരിച്ചെന്ന വാർത്തകൾ അന്താരാഷ്ട്ര തലത്തിൽ പ്രചരിക്കുന്നതിനിടെ, പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ. അദ്ദേഹം ഒരു വ്യാവസായിക പ്രദർശന നഗരി സന്ദർശിക്കുന്നതിന്റെയും ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിന്റെയും ചിത്രങ്ങളാണ് ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ പുറത്തുവിട്ടത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കിം കോമയിലായെന്നും മരണം സംഭവിച്ചെന്നുമുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായ പശ്ചാത്തലത്തിലാണ് ഈ നീക്കം.

തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ, കിം ജോങ് ഉൻ കുട്ടികളുടെ പാദരക്ഷകൾ പരിശോധിക്കുന്നതും വസ്ത്രങ്ങൾ നിരീക്ഷിക്കുന്നതും ഉദ്യോഗസ്ഥർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതും വ്യക്തമാണ്. എന്നാൽ, ഈ ചിത്രങ്ങൾ എപ്പോൾ പകർത്തിയതാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഇവയുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുൻപും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഉയർന്നപ്പോഴൊക്കെ സമാനമായ രീതിയിൽ ചിത്രങ്ങൾ പുറത്തുവിട്ട ചരിത്രം ഉത്തരകൊറിയയ്ക്കുണ്ട്.

ചൈനീസ് വിമതനായ വാൻജുൻ ഷീ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വിവരങ്ങളോടെയാണ് കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാർത്തകൾ ആഗോളതലത്തിൽ വീണ്ടും സജീവമായത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് കിമ്മിനെ ചികിത്സിക്കാൻ ബീജിംഗിലെ പ്രമുഖ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം പ്യോങ്യാങ്ങിലെത്തിയെന്നും, കോമയിലായ അദ്ദേഹത്തെ ബീജിംഗിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നുമായിരുന്നു വാൻജുൻ ഷീയുടെ അവകാശവാദം. ഭരണപ്രതിസന്ധി ഒഴിവാക്കാൻ ചൈന ഉത്തരകൊറിയയിലേക്ക് 9,000 സൈനികരെ അയച്ചതായും മൃതദേഹം രഹസ്യമായി നാട്ടിലെത്തിച്ചതായും ഇയാൾ ആരോപിച്ചിരുന്നു. ഈ പ്രചാരണങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് ഉത്തരകൊറിയ ചിത്രങ്ങൾ പുറത്തുവിട്ട് പ്രതിരോധം തീർത്തത്.

Also read: