09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kim Jong Un

World

‘മിണ്ടാതിരിക്കൂ, നിങ്ങൾ വ്യാജ മാധ്യമപ്രവർത്തകയാണ്!’; കിം ജോങ് ഉന്നുമായി ബന്ധപ്പെട്ട ചോദ്യത്തിൽ സിഎൻഎൻ

വാഷിങ്ടൺ: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള ബന്ധത്തെക്കുറിച്ചും വിദേശനയത്തെക്കുറിച്ചും ചോദ്യമുന്നയിച്ച സിഎൻഎൻ റിപ്പോർട്ടറോട് രൂക്ഷമായി തട്ടിക്കയറി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഒവൽ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിനിടെ സിഎൻഎൻ ചീഫ് വൈറ്റ് ഹൗസ് കറസ്പോണ്ടന്റ് ക്രിസ്റ്റൻ ഹോംസ് തുടർചോദ്യങ്ങൾ ചോദിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. “മിണ്ടാതിരിക്കൂ… നിങ്ങളെ വ്യാജ വാർത്തയാണ്, വ്യാജ മാധ്യമപ്രവർത്തകയാണ്” എന്ന് ട്രംപ് പരസ്യമായി ആക്രോശിക്കുകയായിരുന്നു. കാലിഫോർണിയയിലെ കടലിൽനിന്ന് ഒരു കുട്ടിയെ രക്ഷിച്ച റൈഡർ വില്യംസ് എന്ന പതിനാറുകാരനായ ലൈഫ് ഗാർഡിനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു [&Read More

World

‘കാണാൻ സൗഹൃദപരമല്ലെങ്കിലും, നല്ല സുഹൃത്തുക്കൾ’; കിമ്മിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പമുള്ള പഴയ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചിത്രത്തിൽ ഇരുവരുടെയും മുഖഭാവം സൗഹൃദപരമല്ലെന്ന് തോന്നാമെങ്കിലും തങ്ങൾ തമ്മിൽ മികച്ച ബന്ധമാണുള്ളതെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. “ഈ പ്രത്യേക ചിത്രത്തിൽ ഞങ്ങളുടെ മുഖഭാവം സൗഹൃദപരമല്ലെങ്കിലും, ഞങ്ങൾ പുഞ്ചിരിക്കുന്ന നിരവധി ചിത്രങ്ങളുണ്ട്. കിം ജോങ് ഉന്നും ഞാനും തമ്മിൽ മികച്ച ബന്ധമാണുള്ളത്,” എന്ന് ട്രംപ് കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ [&Read More

World

10,000 ടണ്ണിന്റെ യുദ്ധക്കപ്പലുകളും ആണവായുധങ്ങളും; നാവികക്കരുത്ത് കൂട്ടാൻ കിം ജോങ് ഉൻ

പ്യോങ്യാങ്: അമേരിക്ക, ദക്ഷിണ കൊറിയ എന്നിവരിൽ നിന്നുള്ള സുരക്ഷാ വെല്ലുവിളികൾ നേരിടാൻ നാവികസേനയെ പൂർണമായും ആണവായുധ സജ്ജമാക്കുമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഭീമൻ യുദ്ധക്കപ്പലുകൾ നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം നിർമാണം പൂർത്തിയാക്കിയ 5,000 ടൺ ഭാരമുള്ള ‘ചോ ഹാൺ’ എന്ന അത്യാധുനിക യുദ്ധക്കപ്പൽ നാവികസേനയ്ക്ക് സമർപ്പിക്കുന്ന ചടങ്ങിലാണ് കിമ്മിന്റെ ഈ പ്രഖ്യാപനം. ‘ചോ ഹാൺ’ കപ്പലിന് [&Read More

World

‘ഒരു ആണവ ഉടമ്പടിക്കും ഞങ്ങൾ വഴങ്ങില്ല; ആണവായുധ രാഷ്ട്രമായി തന്നെ തുടരും’-വ്യക്തമാക്കി ഉത്തര

പ്യോങ്‌യാങ്: ആണവായുധങ്ങളുമായി ബന്ധപ്പെട്ട ഒരു ഉടമ്പടിക്കും തങ്ങൾ വഴങ്ങില്ലെന്ന് ഉത്തര കൊറിയ. ആണവായുധ രാഷ്ട്രമെന്ന പദവി തിരുത്താൻ ഒരു ബാഹ്യസമ്മർദത്തിനും സാധിക്കില്ലെന്നും ഐക്യരാഷ്ട്രസഭയിലെ ഉത്തര കൊറിയൻ പ്രതിനിധി കിം സോങ് അറിയിച്ചു. ആണവ നിർവ്യാപന ഉടമ്പടി(എൻപിടി) അവലോകനം ചെയ്യുന്ന യു.എൻ കോൺഫറൻസിൽ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഉത്തര കൊറിയയുടെ ആണവ പദ്ധതികളെ വിമർശിച്ചതിന് പിന്നാലെയാണ് കിം സോങ്ങിന്റെ പ്രതികരണം. 2003ൽ ഉടമ്പടിയിൽനിന്ന് പിൻവാങ്ങിയ ശേഷം ഉത്തര കൊറിയ ആറ് ആണവ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതേത്തുടർന്ന് യു.എൻ [&Read More

World

അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്കൻ വൻകരയെ വരെ നേരിട്ട് പ്രഹരിക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈൽ എഞ്ചിൻ പരീക്ഷിച്ച് ഉത്തര കൊറിയ.Read More

World

ഇറാന്റെ അനുഭവം ചൂണ്ടിക്കാട്ടി കിം; ആണവായുധ ശക്തി കൂട്ടുമെന്ന് പ്രഖ്യാപിച്ച് ഉത്തര കൊറിയ

ആണവായുധ ശക്തി കൂട്ടിയില്ലെങ്കിൽ രാജ്യത്തിന് നിലനിൽപ്പും സമാധാനവും ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തര കൊറിയ പ്രസിഡന്റ് കിം ജോങ് ഉൻ. Read More

World

മുജ്തബ ഖാംനഇക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ; അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പ്

പ്യോങ്‌യാങ്/തെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് മുജ്തബ ഖാംനഇക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്ന് കൊറിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേതാവിനെ തെരഞ്ഞെടുക്കാനുള്ള ഇറാന്റെ പരമാധികാരത്തെ മാനിക്കുന്നുവെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് മുജ്തബ ഖാംനഇയെ തെരഞ്ഞെടുത്ത ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പെർട്സിന്റെ തീരുമാനത്തോടുള്ള പിന്തുണ അറിയിച്ചത്. പൗരന്മാരുടെ അവകാശങ്ങളെയും അവരുടെ തെരഞ്ഞെടുപ്പിനെയും രാജ്യം ബഹുമാനിക്കുന്നുവെന്ന് ഔദ്യോഗിക [&Read More

World

വീണ്ടും ക്രൂയിസ് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ; കിമ്മിന് ഒപ്പമിരുന്ന് എല്ലാം നിരീക്ഷിച്ചും

പ്യോങ്‌യാങ്: അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയായി ഉത്തരകൊറിയ തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചു. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും മകൾ കിം ജു എയും നേരിട്ടെത്തിയാണ് മിസൈൽ വിക്ഷേപണം നിരീക്ഷിച്ചത്. പടിഞ്ഞാറൻ തീരത്തെ ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ വിജയകരമായി പതിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അത്യാധുനികമായ ‘ചോ ഹ്യോൺ’ എന്ന 5,000 ടൺ ഡിസ്ട്രോയർ യുദ്ധക്കപ്പലിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചത്. നാവികസേനയുടെ തന്ത്രപരമായ ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിനും സൈനികർക്ക് പുതിയ [&Read More

Iran

മഹാത്മാ ഗാന്ധിയുടെ സ്മരണാർത്ഥം ഇറാൻ നിർമ്മിച്ച ഹൈടെക് ആശുപത്രി ഇസ്രായേൽ ബോംബിട്ട് തകർത്തു

തെഹ്റാൻ: ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ നിർമിച്ച പ്രശസ്തമായ ‘ഗാന്ധി ഹോസ്പിറ്റലും’ ബോംബിട്ട് തകർത്ത് ഇസ്രയേൽ. തെഹ്റാനിലെ ഗാന്ധി സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന അത്യാധുനിക മെഡിക്കൽ കോംപ്ലക്‌സിന് നേരെ ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആശുപത്രി കെട്ടിടത്തിന് ഗുരുതരമായ ഘടനാപരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതേത്തുടർന്ന് ആശുപത്രിയിൽനിന്ന് രോഗികളെയും ജീവനക്കാരെയും അടിയന്തരമായി ഒഴിപ്പിച്ചു. നവജാതശിശുക്കളുടെ വിഭാഗം, ഐവിഎഫ് സെന്റർ എന്നിവയെ ലക്ഷ്യംവെച്ചാണ് ആക്രമണം നടന്നതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2009Read More

World

അമേരിക്കയ്ക്ക് കിമ്മിന്റെ മുന്നറിയിപ്പ്; 5,000 ടൺ ശേഷിയുള്ള പടക്കപ്പൽ ഇറക്കി ക്രൂയിസ് മിസൈൽ

പ്യോങ്യാങ്: പശ്ചിമേഷ്യയിൽ ഇറാനെതിരെ യുദ്ധം മുറുകുന്നതിനിടെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ശക്തമായ മുന്നറിയിപ്പുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. തദ്ദേശീയമായി നിർമിച്ച അത്യാധുനിക യുദ്ധക്കപ്പലായ ‘ചോയ് ഹ്യോനി’ൽനിന്ന് അത്യാധുനിക സ്ട്രാറ്റജിക് ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചുകൊണ്ടാണ് ഉത്തര കൊറിയ തങ്ങളുടെ നാവിക കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത്. നംപോ ഷിപ്പ്യാർഡിൽ നടന്ന പരീക്ഷണങ്ങൾക്ക് കിം നേരിട്ട് നേതൃത്വം നൽകി. കൊറിയൻ ഉപദ്വീപിൽ സംഘർഷം പുകയുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഉത്തര കൊറിയയുടെ നടപടി. 5,000 ടൺ ശേഷിയുള്ള ‘ചോയ് [&Read More