26/09/2026
[fontresizer_tawhidurrahmandear_widget]

Tags :Abhijit Dipke

India

‘തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നുവെന്ന് പറയുന്നവർ പിന്നെന്തിന് മത്സരിക്കുന്നു?’; പ്രതിപക്ഷ പാർട്ടികൾ വിട്ടുനിൽക്കണമെന്ന് അഭിജീത് ദിപ്കെ

ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കപ്പെടുന്നുവെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷ പാർട്ടികൾ വോട്ടെടുപ്പുകളിൽ മത്സരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോക്രോച്ച്  ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. തെരഞ്ഞെടുപ്പുകൾ കൃത്രിമമാണെന്ന് പരസ്യമായി പറയുകയും എന്നാൽ വോട്ടുതേടി മത്സരരംഗത്ത് തുടരുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ കുറ്റപ്പെടുത്തി. അട്ടിമറി നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വീണ്ടും പങ്കെടുക്കുന്നത് നീതിയുക്തവും സുതാര്യവുമാണെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാനും അത്തരം തെറ്റായ പ്രക്രിയകൾക്ക് നിയമസാധുത നേടിക്കൊടുക്കാനുമേ സഹായിക്കൂ. രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുമെന്ന ഭയമാണോ പ്രതിപക്ഷത്തെ നയിക്കുന്നതെന്നും വോട്ടുകൾ മോഷ്ടിക്കപ്പെടുകയും [&Read More

Main story

‘മഹാരാഷ്ട്രയിൽ 2 വർഷത്തിനിടെ 590-ലേറെ ആദിവാസി വിദ്യാർഥികൾ മരിച്ചു’: വെളിപ്പെടുത്തലുമായി അഭിജിത് ദിപ്കെ

മുംബൈ: മഹാരാഷ്ട്രയിലെ ആശ്രമ സ്‌കൂളുകളിൽ ആദിവാസി വിദ്യാർഥികൾ നേരിടുന്ന ദയനീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ രംഗത്ത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സംസ്ഥാനത്തെ ആശ്രമ സ്‌കൂളുകളിൽ 590Read More

India

സ്കൂളിൽ അതിക്രമിച്ച് കയറിയെന്ന് പരാതി; അഭിജിത് ദിപ്കെയ്ക്കെതിരെ കേസ്

മുംബൈ: സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ജവാലി ജില്ലാ പരിഷത്ത് ഉർദു സ്കൂളിൽ പ്രവേശിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സ്കൂളിലെ അധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറതാലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഔസ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അനുമതിയില്ലാതെ സ്കൂളിൽ പ്രവേശിച്ച് വിദ്യാർഥികളോട് ചോദ്യങ്ങൾ ചോദിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ [&Read More

Main story

‘കുട്ടികളേക്കാൾ മികച്ച സൗകര്യം മന്ത്രിമാരുടെ വളർത്തുനായ്ക്കൾക്ക് ; മഹാരാഷ്ട്രയിലെ സ്കൂളുകളുടെ ശോച്യാവസ്ഥയിൽ സർക്കാരിനെതിരെ

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകൾ നേരിടുന്ന ശോച്യാവസ്ഥയ്ക്കെതിരെയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കെതിരെയും സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭിജിത് ദീപ്കെ. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ മൃഗങ്ങളേക്കാൾ മോശമായ അവസ്ഥയിലാണ് കഴിയുന്നതെന്നും മന്ത്രിമാരുടെ വളർത്തുനായ്ക്കൾക്ക് പോലും കുട്ടികളേക്കാൾ മികച്ച സൗകര്യങ്ങളാണ് ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയുടെ രാജിയും അദ്ദേഹം അടിയന്തരമായി ആവശ്യപ്പെട്ടു. സർക്കാർ സ്കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിജെപി ആരംഭിച്ച ‘സ്കൂൾ ഠീക് [&Read More

India

‘ഒരു മാസം മുമ്പ് ഞാൻ നിങ്ങൾക്ക് ദേശവിരുദ്ധനായിരുന്നില്ലേ?’; എൻഡിഎയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രിക്കെതിരെ ദിപ്കെ

ന്യൂഡൽഹി: കേന്ദ്രമന്ത്രി രാംദാസ് അത്താവലെ എൻഡിഎയുടെ ഭാഗമായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിലേക്ക് (എ) ക്ഷണിച്ചതിന് പിന്നാലെ പരിഹാസ പ്രതികരണവുമായി കോക്രാച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. “ഒരു മാസം മുമ്പ് ഞാൻ നിങ്ങൾക്ക് ദേശവിരുദ്ധനായിരുന്നില്ലേ?” എന്നായിരുന്നു ദീപ്കെയുടെ പ്രതികരണം. ബിജെപിയുടെ ക്ഷണം സംബന്ധിച്ച ഹിന്ദുസ്ഥാൻ ടൈംസിന്റെ വാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അഭിജിത് ദിപ്കെ അംബേദ്‌കറൈറ്റ് ആശയങ്ങൾ വെച്ചുപുലർത്തുന്ന ഊർജ്ജസ്വലനായ ചെറുപ്പക്കാരനാണെന്നും അതിനാൽ അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) [&Read More

Main story

‘അഭിജീത് ദിപ്‌കെ ചുറുചുറുക്കുള്ള നേതാവ്’: സിജെപി സ്ഥാപകനെ എൻഡിഎയിലേക്ക് ക്ഷണിച്ച് രാംദാസ് അത്താവലെ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) ചേർന്ന് ഡോ. ബാബാസാഹേബ് അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ദീപ്‌കെ തയ്യാറാകണമെന്ന് ഇന്നലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി ആവശ്യപ്പെട്ടു. അഭിജീത് ദിപ്‌കെ ചുറുചുറുക്കുള്ള ഒരു അംബേദ്കറൈറ്റ് നേതാവാണെന്നാണ് കരുതുന്നതെന്നും, അദ്ദേഹം പാർട്ടിയിൽ എത്തുന്നത് സംഘടനയെയും സമൂഹത്തെയും ഒരുപോലെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും രാംദാസ് അത്താവലെ വ്യക്തമാക്കി. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്ന് [&Read More

India

‘പുതിയ പാർലമെന്റും പ്രധാനമന്ത്രിക്ക് വസതിയുമായി; എന്നിട്ടും എന്തുകൊണ്ട് പുതിയ സ്കൂളുകൾ നിർമിക്കുന്നില്ല?’- പുതിയ

ന്യൂഡൽഹി: ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രാജ്യവ്യാപക കാമ്പയിനുമായി സിജെപി. വരാനിരിക്കുന്ന സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15Read More

Main story

‘ഞാൻ രേഖകൾ കാണിക്കാം; അസൽ ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കാൻ പരമോന്നത നേതാവ് തയ്യാറാകുമോ?’-

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ ബിജെപിയും സർക്കാരും പകപോക്കൽ നടപടികൾ തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയം വീണ്ടും ഉന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. തൻറെ അമേരിക്കൻ പഠനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകൻ വിവരാവകാശ അപേക്ഷ നൽകിയതിന് മറുപടിയായാണ് അഭിജീതിന്റെ പ്രതികരണം. കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ അമിത് തിവാരിയാണ് വിവരാവകാശ അപേക്ഷ നൽകിയത്. ഇതിന് മറുപടിയായി, തനിക്ക് ലഭിച്ച സ്കോളർഷിപ്പ് [&Read More

India

പ്രതിഷേധക്കാരെ കുടുക്കാൻ പൊലീസ് നാടകമോ? കസ്റ്റഡിയിലുള്ള കല്ലുലോറി മാറ്റിയത് 4 തവണ; ദുരൂഹ

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ജന്തർ മന്തറിൽ കല്ലുകളും ഇഷ്ടികകളും നിറച്ച നിലയിൽ ട്രക്ക് കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കി അന്വേഷണ വിവരങ്ങൾ പുറത്ത്. കനത്ത സുരക്ഷയുള്ള മേഖലയിൽ കല്ലുനിറച്ച വാഹനം പ്രത്യക്ഷപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും പ്രതിഷേധക്കാരെ വ്യാജ കേസിൽ കുടുക്കാനോ അക്രമം അഴിച്ചുവിടാനോ ഉള്ള ശ്രമമാണിതെന്നും സിജെപി ആരോപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ‘ന്യൂസ് ലോൺഡ്രി’ നടത്തിയ അന്വേഷണത്തിലാണ് സംഭവം യാദൃച്ഛികമല്ലെന്ന് വ്യക്തമാകുന്നത്. പ്രതിഷേധ സ്ഥലത്ത് കാണപ്പെട്ട Read More

Main story

‘അണ്ണാക്കിലെ പിരി വെട്ടിയോ? നട്ടെല്ലില്ലാത്തവന്മാരേ, സിജെപി തട്ടിപ്പുകാരുടെ കൂട്ടം’; രൂക്ഷവിമർശനവുമായി മാധവ് സുരേഷ്

തിരുവനന്തപുരം: സി.ജെ.പി. പ്രവർത്തകർക്കും ഒരുവിഭാഗം മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ കടുത്ത വിമർശനവുമായി നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ എന്തുകൊണ്ടാണ് കേരളത്തിലും പഞ്ചാബിലും നടക്കുന്ന അനീതികൾക്ക് നേരെ കണ്ണടയ്ക്കുന്നത് എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മാധവ് ചോദിക്കുന്നു. വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിലും വിദ്യാഭ്യാസ വിഷയങ്ങളിലും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം പ്രതിഷേധവുമായി ഇറങ്ങുന്നവരുടെ ഇരട്ടത്താപ്പാണ് മാധവ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. തന്റെ നിലപാടുകളുടെ പേരിൽ ‘അന്ധനായ സംഘി’ എന്ന് വിളിച്ച് അധിക്ഷേപിച്ച കമ്മ്യൂണിസ്റ്റുകൾക്കും [&Read More