19/10/2026
[fontresizer_tawhidurrahmandear_widget]

‘അമിത് ഷാ എത്ര പേരെ അറസ്റ്റ് ചെയ്യും? എന്നെയും മറ്റ് സിജെപി നേതാക്കളെയും അറസ്റ്റ് ചെയ്യാന്‍ നീക്കം’; ഞങ്ങളില്ലെങ്കിലും പോരാട്ടം തുടരാൻ ജനം മുന്നിട്ടിറങ്ങണമെന്ന് സൗരവ് ദാസ്

 ‘അമിത് ഷാ എത്ര പേരെ അറസ്റ്റ് ചെയ്യും? എന്നെയും മറ്റ് സിജെപി നേതാക്കളെയും അറസ്റ്റ് ചെയ്യാന്‍ നീക്കം’; ഞങ്ങളില്ലെങ്കിലും പോരാട്ടം തുടരാൻ ജനം മുന്നിട്ടിറങ്ങണമെന്ന് സൗരവ് ദാസ്

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. തന്നെയും അഭിജീത് ദിപ്‌കെ, അഷുതോഷ് റാങ്ക, രത്‌ന സിങ് എന്നിവരടക്കമുള്ള പാര്‍ട്ടി നേതാക്കളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് സിജെപി സഹ കണ്‍വീനര്‍ സൗരവ് ദാസ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ജയില്‍ വാസമോ അതിലും കഠിനമായ അവസ്ഥകളോ നേരിടാന്‍ തയ്യാറാണെന്നും എന്നാല്‍ ഏകാധിപത്യ നടപടികള്‍ ഫലം കാണില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തങ്ങളില്ലെങ്കിലും അവകാശങ്ങള്‍ക്കും ഭാവിക്കും വേണ്ടിയുള്ള പോരാട്ടം ജനങ്ങള്‍ തുടരണമെന്നും ഒക്ടോബര്‍ 10ന് ആരംഭിക്കുന്ന ജനകീയ മുന്നേറ്റത്തില്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും സൗരവ് അഭ്യര്‍ത്ഥിച്ചു. സൗരവിന്റെ പോസ്റ്റ് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയും പങ്കുവെച്ചിട്ടുണ്ട്. “എത്ര പേരെ അറസ്റ്റ് ചെയ്യും അമിത് ഷാ?” എന്ന് ചോദിച്ച അദ്ദേഹം, ഒക്ടോബര്‍ 10ന് രാജ്യം മുഴുവന്‍ പ്രക്ഷോഭത്തിന് രംഗത്തിറങ്ങുമെന്നും കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പകരം അവരെ തടയാന്‍ ശ്രമിക്കുന്നത് ഭീരുത്വമാണെന്ന് സിജെപി ലീഗല്‍ ഹെഡ് അഡ്വ. രത്‌ന സിങ് പ്രതികരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കും ഡല്‍ഹിയിലെ പൊലീസ് അതിക്രമങ്ങള്‍ക്കുമെതിരെ സിജെപി നിരന്തരം രംഗത്തുണ്ട്. നീറ്റ് ക്രമക്കേടിനെതിരായ സമരത്തെ അടിച്ചമര്‍ത്തിയ ഡല്‍ഹി പൊലീസ് നടപടിയെയും കേന്ദ്ര സര്‍ക്കാരിനെയും പാര്‍ട്ടി കനത്ത ഭാഷയില്‍‍ വിമര്‍‍ശിച്ചിരുന്നു.

Also read: