27/09/2026
[fontresizer_tawhidurrahmandear_widget]

Tags :India News

Main story

ഡൽഹി കെട്ടിട ദുരന്തത്തിൽ മരണം ഏഴായി; ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ

ന്യൂഡൽഹി: ഡൽഹിയിലെ സത്യനികേതനിൽ വിദ്യാർത്ഥികൾ താമസിച്ചിരുന്ന പേയിങ് ഗസ്റ്റ് കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഏഴായി ഉയർന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ കെട്ടിട ഉടമ ഹരിറാം ഗുപ്തയെ പോലീസ് പിടികൂടി. നീണ്ട 24 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിൽ രാജസ്ഥാനിലെ ഭിവണ്ടിയിൽ നിന്നാണ് ഇയാളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. ദുരന്തത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പഴക്കം ചെന്ന കെട്ടിടത്തിൽ അനധികൃതമായി അറ്റകുറ്റപ്പണികൾ നടത്തിയതും നിലവറയിൽ വെള്ളം കെട്ടിക്കിടന്നതുമാണ് വൻ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ [&Read More

Main story

വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു; കൂട്ടിയത് 9.50 രൂപ

രാജ്യത്ത് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലിണ്ടറൊന്നിന് 9.50 രൂപയുടെ വർധനവാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ നിരക്കിൽ മാറ്റമൊന്നുമില്ല. നിരക്ക് വർധിച്ചതോടെ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2,747.50 രൂപയായി ഉയർന്നു. മുംബൈയിൽ വാണിജ്യ സിലിണ്ടറിന്റെ പുതിയ നിരക്ക് 2,701 രൂപയും കൊൽക്കത്തയിൽ 2,884 രൂപയുമാണ്. എണ്ണക്കമ്പനികൾ സാധാരണയായി ഓരോ മാസത്തിന്റെയും തുടക്കത്തിലാണ് പാചകവാതക നിരക്കുകൾ പുതുക്കാറുള്ളത്. അന്താരാഷ്ട്ര വിപണിയിലെ [&Read More

India

‘ജെൻ സി കൊണ്ടുവരുന്നത് നല്ല മാറ്റങ്ങൾ; അവരെ കേൾക്കാനും മനസ്സിലാക്കാനും തയ്യാറാകണം’: മുന്‍

ന്യൂഡൽഹി: യുവതലമുറ തെറ്റായ പാതയിലല്ലെന്നും അവരുടെ പ്രവൃത്തികൾ രാജ്യത്തിന് ദോഷമല്ല, മറിച്ച് നല്ല മാറ്റങ്ങളാണ് കൊണ്ടുവരികയെന്നും വിരമിച്ച ആർമി മേധാവി ജനറൽ മനോജ് മുകുന്ദ് നരവാണെ. ജെൻ സി എന്ന് വിളിക്കപ്പെടുന്ന പുതിയ തലമുറയുടെ കാഴ്ചപ്പാടുകളെ ഒറ്റയടിക്ക് തള്ളിക്കളയാതെ അവരെ കേൾക്കാനും മനസ്സിലാക്കാനും മുതിർന്നവർ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. “രാജ്യത്തിന് ഒരു ദോഷവും സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മുടെ കുട്ടികൾ. തങ്ങൾ ചെയ്യുന്നത് നന്മയ്ക്കാണെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ ശകാരിക്കുന്നതിന് പകരം സൗഹൃദത്തോടെ അവരെ സ്വീകരിക്കാം. [&Read More

India

‘ശമ്പളം നൽകുന്നില്ല, ബിജെപിയായതുകൊണ്ട് വീട്ടുടമ വാടക ഒഴിവാക്കില്ല’; ബിജെപിയിലെ രാജിക്കു പിന്നിൽ സാമ്പത്തിക

ന്യൂഡൽഹി: ബിജെപിയിൽനിന്ന് രാജിവച്ചതിനു പിന്നിൽ സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളെന്ന് പാർട്ടി മുൻ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വക്താക്കൾക്കു ശമ്പളം നൽകുന്നില്ലെന്നും ജീവിതച്ചെലവുകളുമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടായതിനാലാണ് സംഘടനയിൽ നിന്ന് രാജിവച്ചതെന്നും എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നുപറഞ്ഞു. “എനിക്ക് വാടക കൊടുക്കണം. ഞാൻ ബിജെപിയിൽനിന്നാണെന്നു പറഞ്ഞാൽ എന്റെ വീട്ടുടമ വാടക ഒഴിവാക്കി തരില്ല. അദ്ദേഹം എല്ലാ ഒന്നാം തീയതിയും വാടക ചോദിക്കും. രാഷ്ട്രീയ പാർട്ടികൾ പ്രവർത്തകർക്കു പണം തരുന്നില്ല” – പൂനാവാല [&Read More

Crime

ഒരു സിഗരറ്റ് വാങ്ങാൻ നൽകിയത് 500 രൂപയുടെ കള്ളനോട്ട്; ബെംഗളൂരുവിൽ എം.ബി.എ ബിരുദധാരി

പലചരക്ക് കടയിൽ നിന്നും സിഗരറ്റ് വാങ്ങാൻ 500 രൂപയുടെ കള്ളനോട്ട് നൽകിയത് വൻ കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്താൻ പോലീസിനെ സഹായിച്ചു. Read More

India

ഒന്നാം ക്ലാസില്‍ ചേരുന്ന ഓരോ കുട്ടിക്കും 2,000 രൂപ! ‘സര്‍പ്രൈസ് ഗിഫ്റ്റു’മായി ഞെട്ടിച്ച്

യാദ്ഗിരി: കർണാടകയിലെ ഒരു സർക്കാർ സ്കൂൾ അധ്യാപകൻ മാതാപിതാക്കളെ തങ്ങളുടെ കുട്ടികളെ സ്കൂളിൽ ചേർക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി വേറിട്ടൊരു സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ്. തണ്ടകളിലെ (ആദിവാസി ഗ്രാമങ്ങൾ) രക്ഷിതാക്കൾ കുട്ടികളെ പ്രാദേശിക സർക്കാർ സ്‌കൂളിൽ ചേർക്കാനും, വിവിധ സർക്കാർ പദ്ധതികളുടെയും വിദ്യാഭ്യാസ സൗകര്യങ്ങളുടെയും പ്രയോജനം അവർക്ക് ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് അധ്യാപകനായ രമേശ് അങ്കാടി ഈ മാതൃകാപരമായ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ വർഷം ഒന്നാം ക്ലാസ്സിൽ 11 കുട്ടികളാണ് ഈ സ്കൂളിൽ പ്രവേശനം നേടിയത്. എന്നാൽ ഈ പുതിയ പദ്ധതിയിലൂടെ ഈ [&Read More

India

മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയുടെ സമീപം സ്‌ഫോടകവസ്തുക്കൾ; ഒരാൾ കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിന് തൊട്ടടുത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് വലിയ സുരക്ഷാ ആശങ്കയ്ക്ക് കാരണമായി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട പാതയ്ക്ക് സമീപത്തുനിന്നാണ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തത്. കഗ്ഗാലിപുരയിലെ താത്തഗുനിക്ക് സമീപമുള്ള കോമ്പൗണ്ട് വാളിനോട് ചേർന്നാണ് ഇവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആർട്ട് ഓഫ് ലിവിങ്ങിന്റെ 45Read More

India

‘എന്റേതല്ല, തിരികെ എടുക്കൂ’; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി എത്തിയ 10 കോടി തൊടില്ലെന്ന്

ലഖ്‌നൗ: ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി എത്തിയ കോടികൾ കണ്ട് കണ്ണുതള്ളിയെങ്കിലും, സത്യസന്ധത കൈവിടാതെ ഒരു വീട്ടമ്മ മാതൃകയാകുന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലുള്ള ദേവ്ഗഞ്ച് ഗ്രാമവാസിയായ റീത്തയുടെ അക്കൗണ്ടിലേക്കാണ് പത്ത് കോടിയോളം രൂപ അബദ്ധത്തിൽ ക്രെഡിറ്റ് ചെയ്യപ്പെട്ടത്. എന്നാൽ പണം തന്റേതല്ലെന്ന് ഉറപ്പിച്ചുപറഞ്ഞ റീത്ത, ബാങ്ക് അധികൃതർ പ്രശ്നം പരിഹരിക്കുന്നതുവരെ അക്കൗണ്ടിൽ നിന്നും ഒരു രൂപ പോലും തൊടില്ലെന്ന ഉറച്ച നിലപാടിലാണ്. കർഷകനായ പരസ്ഭാൻ ബഹേലിയയുടെ ഭാര്യയാണ് റീത്ത. നവരാത്രി ആഘോഷങ്ങൾക്കിടെ പണം പിൻവലിക്കാനായി എടിഎമ്മിൽ എത്തിയപ്പോഴാണ് തന്റെ [&Read More

India

ഹരിദ്വാറില്‍ അഹിന്ദുക്കള്‍ക്ക് വിലക്ക്? കുംഭമേളയ്ക്ക് 105 ഘട്ടങ്ങളില്‍ പ്രവേശനം തടയാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഡെറാഡൂണ്‍: വരാനിരിക്കുന്ന കുംഭമേളയോടനുബന്ധിച്ച് ഹരിദ്വാറിലെ ഘട്ടുകളില്‍ (സ്‌നാനഘട്ടങ്ങളില്‍) അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഹര്‍ കി പൗരി ഉള്‍പ്പെടെയുള്ള 105 പ്രധാന ഘട്ടങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് പുഷ്‌കര്‍ സിങ് ധാമി സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. കുംഭമേളയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി അഹിന്ദുക്കളെ സ്‌നാനഘട്ടങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തണമെന്ന ആവശ്യവുമായി സന്യാസി സമൂഹവും അഖാഡകളും രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നാണു വിവരം. ഹരിദ്വാറിലെ ഹര്‍ കി പൗരി, [&Read More

India

‘ഇത് ഹിന്ദു രാഷ്ട്രമാണ്, ജഗന്നാഥന്റെ മണ്ണില്‍ ക്രിസത്യന്‍ സാധനങ്ങള്‍ വില്‍ക്കരുത്’; ഒഡീഷയില്‍ സാന്റാ

ഭുവനേശ്വര്‍: ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ രാജ്യവ്യാപകമായി ക്രിസ്ത്യന്‍വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ഒഡീഷയില്‍ ക്രിസ്മസ് സാധനങ്ങള്‍ വിറ്റ വഴിയോര കച്ചവടക്കാര്‍ക്ക് നേരെ അതിക്രമം നടന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ‘ഇത് ഹിന്ദു രാഷ്ട്രമാണ്’ എന്ന് ആക്രോശിച്ചുകൊണ്ട് സാന്റാക്ലോസ് തൊപ്പിയും മുഖംമൂടിയും വില്‍ക്കുകയായിരുന്നവരെ ഒരാള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒഡീഷയിലെ ഒരു റോഡരികില്‍ സാന്റാ തൊപ്പികള്‍ വില്‍ക്കുകയായിരുന്ന രണ്ട് യുവാക്കളെയാണ് ഇയാള്‍ തടഞ്ഞത്. ‘ജഗന്നാഥന്റെ മണ്ണില്‍ എന്തിനാണ് ക്രിസ്ത്യന്‍ സാധനങ്ങള്‍ വില്‍ക്കുന്നത്? ഇതൊരു ഹിന്ദു രാഷ്ട്രമാണ്, ഇവിടെ ഇത്തരം [&Read More