02/09/2026
[fontresizer_tawhidurrahmandear_widget]

‘ശമ്പളം നൽകുന്നില്ല, ബിജെപിയായതുകൊണ്ട് വീട്ടുടമ വാടക ഒഴിവാക്കില്ല’; ബിജെപിയിലെ രാജിക്കു പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് ഷെഹ്‌സാദ് പൂനാവാല

 ‘ശമ്പളം നൽകുന്നില്ല, ബിജെപിയായതുകൊണ്ട് വീട്ടുടമ വാടക ഒഴിവാക്കില്ല’; ബിജെപിയിലെ രാജിക്കു പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് ഷെഹ്‌സാദ് പൂനാവാല

ഷെഹ്‌സാദ് പൂനാവാല

ന്യൂഡൽഹി: ബിജെപിയിൽനിന്ന് രാജിവച്ചതിനു പിന്നിൽ സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളെന്ന് പാർട്ടി മുൻ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വക്താക്കൾക്കു ശമ്പളം നൽകുന്നില്ലെന്നും ജീവിതച്ചെലവുകളുമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടായതിനാലാണ് സംഘടനയിൽ നിന്ന് രാജിവച്ചതെന്നും എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നുപറഞ്ഞു.

“എനിക്ക് വാടക കൊടുക്കണം. ഞാൻ ബിജെപിയിൽനിന്നാണെന്നു പറഞ്ഞാൽ എന്റെ വീട്ടുടമ വാടക ഒഴിവാക്കി തരില്ല. അദ്ദേഹം എല്ലാ ഒന്നാം തീയതിയും വാടക ചോദിക്കും. രാഷ്ട്രീയ പാർട്ടികൾ പ്രവർത്തകർക്കു പണം തരുന്നില്ല” – പൂനാവാല വ്യക്തമാക്കി. അതേസമയം, ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണങ്ങളോടുമുള്ള പ്രതിബദ്ധത ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ എന്നെയോ മറ്റേതെങ്കിലും പ്രവർത്തകരെയോ താങ്ങിനിർത്തേണ്ട ചുമതല ബിജെപിക്കില്ല. നിങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിൽ ചേരുമ്പോൾ അതു നിങ്ങളുടെ ജോലിയായല്ല, അതിൽ ചേരുന്നത് ആ ആശയത്തോടോ ഏതെങ്കിലും വ്യക്തിയോടോ ഏതെങ്കിലും സംഘടനയോടോ ഉള്ള സ്നേഹം കൊണ്ടാണ്. ആ മൂന്നു കാര്യങ്ങളും ഇപ്പോഴും എന്നിലുണ്ട്”- പൂനാവാല പറഞ്ഞു. 2024 മുതൽ രാജിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏതാനും ആഴ്ചകൾക്ക് മുൻപ് രാജിയെക്കുറിച്ചു പറഞ്ഞപ്പോൾ പാർട്ടി നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2021 ലാണ് കോൺഗ്രസിൽനിന്ന് രാജിവച്ച് പൂനാവാല ബിജെപിയിൽ ചേരുന്നത്.

Also read: