02/09/2026
[fontresizer_tawhidurrahmandear_widget]

വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു; കൂട്ടിയത് 9.50 രൂപ

 വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു; കൂട്ടിയത് 9.50 രൂപ

രാജ്യത്ത് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലിണ്ടറൊന്നിന് 9.50 രൂപയുടെ വർധനവാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ നിരക്കിൽ മാറ്റമൊന്നുമില്ല.

നിരക്ക് വർധിച്ചതോടെ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2,747.50 രൂപയായി ഉയർന്നു. മുംബൈയിൽ വാണിജ്യ സിലിണ്ടറിന്റെ പുതിയ നിരക്ക് 2,701 രൂപയും കൊൽക്കത്തയിൽ 2,884 രൂപയുമാണ്.

എണ്ണക്കമ്പനികൾ സാധാരണയായി ഓരോ മാസത്തിന്റെയും തുടക്കത്തിലാണ് പാചകവാതക നിരക്കുകൾ പുതുക്കാറുള്ളത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയും രൂപയുടെ വിനിമയ മൂല്യവും അടിസ്ഥാനമാക്കിയാണ് ഈ വിലനിർണയം നടത്തുന്നത്. യുഎസ്-ഇറാൻ തർക്കങ്ങളിൽ അയവുവന്ന ഘട്ടത്തിൽ വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. എന്നാൽ നിലവിൽ മേഖലയിൽ സംഘർഷം വീണ്ടും ശക്തമായതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയരാൻ തുടങ്ങിയിട്ടുണ്ട്.

Also read: