ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രവേശിച്ച് ദേശീയ പതാക ഉയർത്തി പ്രതിഷേധിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവർക്ക് ജാമ്യം തേടി സംഘടന ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹരജിയിൽ അടിയന്തരമായി ഇന്ന് രാത്രി തന്നെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടതായി സിജെപി ലീഗൽ ഹെഡ് രത്ന സിങ് അറിയിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഇവരുടെ സ്വാതന്ത്ര്യം ബലി കഴിക്കാനാവില്ലെന്നും നീതി വൈകുന്നത് നീതി നിഷേധമാണെന്നും രത്ന എക്സിൽ കുറിച്ചു. സൗരവും അശുതോഷും ഒരു [&Read More
Tags :Sourav Das
‘ആഘോഷവേളയിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കൂ; പ്രതിസന്ധി ഘട്ടത്തിൽ ആത്മാർത്ഥമായി കൂടെനിന്ന പ്രവർത്തകരെ സല്യൂട്ട്
ന്യൂഡൽഹി: ആഘോഷവേളകളിൽ പ്രവർത്തകർ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന് സിജെപി കൺവീനർ അഭിജീത് ദിപ്കെ. കഴിഞ്ഞ കുറച്ചുദിവസങ്ങൾ ഏറെ പ്രയാസകരമായിരുന്നുവെന്നും പ്രതിസന്ധി ഘട്ടത്തിൽ ആത്മാർത്ഥമായി കൂടെനിന്ന പ്രവർത്തകരെ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൂജ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ദിപ്കെ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങൾ പോരാടുന്നത് വെറുപ്പിനെതിരെയാണെന്നും എന്നാൽ ആ വിദ്വേഷം സ്വന്തം ഉള്ളിലേക്ക് കടന്നുവരാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പരസ്പരമുള്ള സ്നേഹവും കരുണയുമാണ് ഏറ്റവും വലിയ ശക്തി. ജയിലിൽ കഴിയുന്ന സൗരവും അശുതോഷും [&Read More
ന്യൂഡൽഹി: നിയമവിരുദ്ധമായ അറസ്റ്റുകളും കസ്റ്റഡിയിലെടുക്കലുകളും പ്രതിഷേധക്കാരെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അതിൽ ഭയന്ന് പിന്നോട്ടുപോകില്ലെന്നും സിജെപി കൺവീനർ അഭിജീത് ദിപ്കെ. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടുപോകുമെന്നും ഏത് നീണ്ട പോരാട്ടത്തിനും സംഘടന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അറസ്റ്റുകൾ പ്രതിഷേധങ്ങളെ ഒതുക്കാനാണെന്ന് ചൂണ്ടിക്കാട്ടിയ ദിപ്കെ, സിജെപി സഹ കൺവീനർമാരായ സൗരവ് ദാസും അശുതോഷ് റങ്കയും ജയിൽ മോചിതരായാൽ ബാക്കി തന്ത്രങ്ങൾ ആവിഷ്‌കരിക്കുമെന്നും അറിയിച്ചു. ഇരുവരും വൈകാതെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതിനുശേഷം മുന്നോട്ടുള്ള പ്രവർത്തനങ്ങൾ [&Read More
ന്യൂഡൽഹി: ജന്തർ മന്തറിൽ അതിക്രമിച്ചു കയറി പ്രതിഷേധിച്ചതിന് അറസ്റ്റിലായ സി.ജെ.പി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ അഞ്ചു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അനുമതിയില്ലാതെ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ചാണ് നേതാക്കളെ മുൻകരുതൽ നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്തത്. ഇരുവരെയും തിഹാർ ജയിലിലേക്കാണ് കൊണ്ടുപോകുന്നത്. അതിക്രമിച്ചു കയറൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ബോണ്ട് വ്യവസ്ഥകൾ ലംഘിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, അറസ്റ്റിലായ അജിങ്ക്യ ഷിൻഡെയെ വ്യക്തിഗത ജാമ്യത്തിൽ വിട്ടയച്ചു. [&Read More
അഭിജീത്ത് ദിപ്‌കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കളെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും; അറസ്റ്റ്
ന്യൂഡൽഹി: കോക്‌റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അഭിജീത്ത് ദിപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ ഔദ്യോഗിക അറസ്റ്റ് ഡൽഹി പോലീസ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇവരെ ഇന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. സിജെപിയുടെ ലീഗൽ സെൽ മേധാവി അഡ്വ. രത്ന സിങ്ങിനെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറുടെ നേതൃത്വത്തിലുള്ള പ്രമുഖ അഭിഭാഷക സംഘമാണ് സിജെപി നേതാക്കൾക്കായി കോടതിയിൽ ഹാജരാകുന്നത്. അഭിജീത്ത്, അശുതോഷ്, സൗരവ് എന്നിവരെ ഇന്ന് രാവിലെ [&Read More
ഡൽഹി: ദേശീയ തലസ്ഥാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ സിജെപി നേതാക്കളായ അഭിജിത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. തടവിലാക്കപ്പെടുന്നതിന് മുൻപ് അഭിജിത് ദീപ്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. “ഞാനും അശുതോഷും സൗരവും അറസ്റ്റിലായി. ഞങ്ങൾക്ക് പകരം ഈ പ്രക്ഷോഭത്തെ അജിൻക്യ ഷിൻഡെ നയിക്കും,” എന്നാണ് ദീപ്കെ വീഡിയോയിൽ പ്രഖ്യാപിച്ചത്. വീഡിയോ കാണുന്നവർ തുടർനടപടികളിൽ അജിൻക്യ ഷിൻഡെയെ പിന്തുടരണമെന്നും, കോക്രോച്ച് ജനതാപാർട്ടിയെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോകുമെന്നും ദിപ്കെ [&Read More
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തിയ വിദ്യാർത്ഥി സമരത്തിനെതിരെ ബി.ജെ.പി. എം.പിയും നടിയുമായ കങ്കണ റണാവത് നടത്തിയ ‘ജെനറേഷൻ ഗട്ടർ’ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ സി.ജെ.പി ഉൾപ്പെടെയുള്ള സംഘടനകളും പ്രതിപക്ഷ നേതാക്കളും കടുത്ത എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കങ്കണയെ സ്വന്തം പാർട്ടി പോലും കാര്യമാക്കുന്നില്ലെന്നും പുതിയ തലമുറ കങ്കണയെ കേൾക്കുന്നില്ലെന്നും സി.ജെ.പി വിമർശിച്ചു. കങ്കണയ്ക്ക് കുറച്ച് രാഷ്ട്രീയ മര്യാദയാകാമെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു. ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്റെ [&Read More
‘ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചയ്ക്കില്ല, ധൈര്യമുണ്ടെങ്കിൽ ജനങ്ങളിലേക്ക് വരൂ’; കേന്ദ്ര സർക്കാരിന്റെ
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ, ചർച്ചകൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ ക്ഷണം നിരസിച്ച് സി.ജെ.പി. ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചയ്ക്കായി പോകില്ലെന്ന് സി.ജെ.പി വ്യക്തമാക്കി. നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ചകൾക്ക് തയ്യാറുള്ളൂവെന്ന് സി.ജെ.പി നേതാവ് സൗരവ് ദാസ് പറഞ്ഞു. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ ഔദ്യോഗിക വസതിയിൽ വെച്ച് സി.ജെ.പി പ്രതിനിധികളുമായി ചർച്ച നടത്താമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. “അവർ ഞങ്ങളെ ചർച്ചയ്ക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചെങ്കിലും ഞങ്ങൾ അത് [&Read More