27/10/2026
[fontresizer_tawhidurrahmandear_widget]

ഇമ്രാൻ ഖാനെതിരായ ‘ലീവ് ഇന്ത്യ’ നോട്ടീസ് ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു; കേസ് നവംബർ 2-ന് പരിഗണിക്കും

 ഇമ്രാൻ ഖാനെതിരായ ‘ലീവ് ഇന്ത്യ’ നോട്ടീസ് ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു; കേസ് നവംബർ 2-ന് പരിഗണിക്കും

ന്യൂഡൽഹി: ബോളിവുഡ് താരം ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം രാജ്യം വിടാൻ നിർദേശിച്ച് ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് നൽകിയ ‘ലീവ് ഇന്ത്യ’ നോട്ടീസിന്റെ നടപടികൾ ബോംബെ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. നോട്ടിസിനെതിരെ ഇമ്രാൻ ഖാൻ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.

കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകാതിരുന്നതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് നവംബർ രണ്ടിലേക്ക് മാറ്റി. ഹരജിയിൽ വാദം കേൾക്കുന്നത് വരെ ഇമ്രാനെതിരെ നിർബന്ധിത നടപടികളൊന്നും സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ഉറപ്പുനൽകിയിട്ടുണ്ട്. ഇതോടെ നവംബർ രണ്ടു വരെ താരത്തിന് ഇന്ത്യയിൽ തുടരാം.

യുഎസ് പൗരനും ഒസിഐ കാർഡ് ഉടമയുമായ ഇമ്രാൻ ഖാൻ, ഒക്ടോബർ 10-ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. പങ്കാളിയും നടിയുമായ ലേഖ, ബന്ധു സെയ്ൻ മരീ ഖാൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം പ്രതിഷേധത്തിൽ പങ്കെടുത്തത്. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് പൊലീസ് വിട്ടയച്ചിരുന്നു.

ഇന്ത്യൻ പൗരനല്ലാതിരുന്നിട്ടും രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തത് നിയമലംഘനമാണെന്ന് കാണിച്ച് ഒക്ടോബർ 12-ന് ബിജെപി നേതാവ് കിരിത് സോമയ്യ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെയും കുടിയേറ്റ നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ഇമ്രാൻ ഖാന് ‘ലീവ് ഇന്ത്യ’ നോട്ടീസ് നൽകിയത്.

Also read: