20/10/2026
[fontresizer_tawhidurrahmandear_widget]

സിജെപി പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവം; പൊലീസ് വിട്ടയച്ച പ്രവര്‍ത്തകനെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദള്‍

 സിജെപി പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവം; പൊലീസ് വിട്ടയച്ച പ്രവര്‍ത്തകനെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദള്‍

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 10-ന് സിജെപി ഡല്‍ഹിയില്‍ നടത്തിയ സമരത്തിനിടെ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായിരുന്ന രവീന്ദര്‍ ഗോവിന്ദയെ ഹിന്ദുരക്ഷാദള്‍ നേതാക്കള്‍ മാലയിട്ട് സ്വീകരിച്ചു. സമരത്തിനിടെ പെണ്‍കുട്ടികളെയടക്കം നാല് പേര്‍ ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്നാണ് ഗോവിന്ദയടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് ഇരുവരെയും പൊലീസ് വിട്ടയച്ചതിന് പിന്നാലെയാണ് ഹിന്ദുരക്ഷാദള്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത്. ഹിന്ദുരക്ഷാദള്‍ നേതാവ് പിങ്കി ചൗധരിയാണ് ജയിലില്‍ നിന്ന് പുറത്തുവന്നവരെ സ്വീകരിക്കുന്ന ചിത്രങ്ങളും വിവരങ്ങളും ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സനാതന ധര്‍മ്മത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തന്റെ പോരാളികളാണ് അറസ്റ്റിലായവരെന്ന് പിങ്കി ചൗധരി വ്യക്തമാക്കി. തങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നും സനാതനധര്‍മ്മത്തെ ലക്ഷ്യമിട്ടാല്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ സമരക്കാരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ നാല് പേരെയും 24 മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് വിട്ടയക്കുകയായിരുന്നു.

Also read: