ജയ്പൂർ: സർക്കാർ സ്കൂളുകളിൽ കുട്ടികൾക്ക് നൽകുന്നത് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളാണെന്ന ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. ‘സ്‌കൂളുകൾ നന്നാക്കൂ’ എന്ന സിജെപിയുടെ സർക്കാർ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ക്യാംപെയിനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്‌തുക്കൾ കണ്ടെത്തിയത്. സ്കൂളിലെ അടുക്കളയിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്‌തുക്കൾ കണ്ടെത്തിയതിന്റെ വിഡിയോയും സിജെപി സൈബറിടത്ത് പങ്കുവച്ചു. ‘അധികാരത്തിലിരിക്കുന്നവർ സ്വന്തം മക്കൾക്ക് ഈ ഭക്ഷണം നൽകുമോ?’ എന്ന് സർക്കാരിനോട് ചോദിച്ചുകൊണ്ടാണ് അഭിജീത് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വിഷയത്തിൽ [&Read More
Tags :Abhijeet Dipke
‘ഗാന്ധിജിയുടെ കൊലയാളികൾക്ക് ഞങ്ങളെ വിമർശിക്കാൻ അവകാശമില്ല’; ആർഎസ്എസിന് മറുപടിയുമായി അഭിജീത് ദീപ്‌കെ
ന്യൂഡൽഹി: സിജെപി പ്രവർത്തകർ ദേശവിരുദ്ധരാണെന്ന ആർഎസ്എസ് നേതാവ് അതുൽ ലിമായെയുടെ ആരോപണത്തിന് രൂക്ഷമായ മറുപടിയുമായി പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് ദീപ്‌കെ വിമര്‍ശിച്ചു.നാഥുറാം വിനായക് ഗോഡ്‌സെയാണ് രാജ്യത്തെ ആദ്യത്തെ ദേശവിരുദ്ധനെന്നും ഗാന്ധിയുടെ കൊലയാളികൾക്ക് മറ്റാരെയും ദേശവിരുദ്ധർ എന്ന് വിളിക്കാൻ യാതൊരു ധാർമ്മിക അവകാശവുമില്ലെന്നും ദീപ്കെ തുറന്നടിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപി നടത്തിയ പ്രതിഷേധം വെറുമൊരു സമരമല്ലെന്നും അതിന് പിന്നിൽ പ്രവർത്തിച്ചത് ദേശവിരുദ്ധ ശക്തികളാണെന്നുമായിരുന്നു ആർഎസ്എസ് നേതാവ് അതുൽ [&Read More
‘റീലിലൂടെ മാത്രമാണോ ക്ഷമിക്കുന്നത്, കേസുകൾ പിൻവലിക്കുമോ?’: മോദിയുടെ സെൽഫി വീഡിയോയ്ക്ക് കമന്റുമായി ദിപ്കെ
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിന് പിന്നാലെ സെൽഫി വീഡിയോ സന്ദേശങ്ങളുമായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ. ഇൻസ്റ്റാഗ്രാം റീലിലൂടെയാണോ പ്രധാനമന്ത്രി ക്ഷമിക്കുന്നതെന്നും പ്രതിഷേധക്കാർക്കെതിരെയെടുത്ത കേസുകൾ സർക്കാർ പിൻവലിക്കുമോ എന്നും ദിപ്കെ ചോദിച്ചു. പ്രതിഷേധത്തിനിടെ തനിക്കെതിരെ മോശം ഭാഷ ഉപയോഗിച്ച വിദ്യാർഥികളോട് ക്ഷമിക്കുന്നുവെന്ന് മോദി വീഡിയോയിൽ പറഞ്ഞിരുന്നു. ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ പ്രധാനമന്ത്രിക്കെതിരെ സംസാരിച്ച കൗമാരക്കാരിക്കെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ് ദിപ്കെയുടെ പ്രതികരണം. സമരം അവസാനിപ്പിക്കാൻ ഉറപ്പുനൽകിയിട്ടും പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കുന്നതിൽ [&Read More
‘മോദി ഒരു മികച്ച ഇൻഫ്ലുവൻസർ, പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞ് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ’; പരിഹസിച്ച്
മുംബൈ: നീറ്റ് യു.ജി 2026 പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള നടപടികൾ കേന്ദ്രസർക്കാർ ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ഭീകരരല്ല, രാജ്യത്തിന്റെ ഭാവിയാണെന്നും അവരുടെ പ്രതിഷേധത്തെ അടിച്ചമർത്താനാണ് ശ്രമമെങ്കിൽ കടുത്ത രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ന്യൂഡൽഹിയിൽ 36 ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിന് ശേഷം സ്വന്തം നാടായ ഛത്രപതി സംഭാജിനഗറിലെത്തിയ അഭിജീത് ദീപ്‌കെയ്ക്ക് പ്രവർത്തകർ [&Read More
‘സോനം വാങ്ചുക് രണ്ടാം അണ്ണാ ഹസാരെ, സർക്കാരുമായി ഡീലുണ്ടാക്കി’; ആരോപണവുമായി കോൺഗ്രസ് എംപി
ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപ്പേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കുമെതിരെ ഡൽഹിയിൽ ആഴ്ചകളായി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച സോനം വാങ്ചുക്കിനെതിരെ വിമർശനവുമായി കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്(Read More
എന്റെ പേര് ഖാലിദ് ആയിരുന്നെങ്കിൽ, ഞാനൊരു മുസ്‌ലിം ആയിരുന്നെങ്കിൽ എപ്പോഴോ ജയിലിലായേനെ-അഭിജീത് ദിപ്‌കെ
ന്യൂഡൽഹി: മതപരമായ സ്വത്വവും പേരും നോക്കിയാണ് അധികാരികൾ ഒരാളോട് എങ്ങനെ പെരുമാറുന്നുവെന്ന് തീരുമാനിക്കുന്നതെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെ. തന്റെ പേര് ഖാലിദ് എന്നായിരുന്നെങ്കിലോ, അല്ലെങ്കിൽ ഞാനൊരു മുസ്‌ലിമായിരുന്നെങ്കിലോ ഇതിനകം ഞാൻ ജയിലിനുള്ളിലായേനെയെന്നും അദ്ദേഹം തുറന്നടിച്ചു. പ്രമുഖ യൂട്യൂബർ ‘അൺഫിൽട്ടേർഡ് ബൈ സമദിഷിന്’ ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽനിനിന്നു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ദിപ്‌കെയുടെ പ്രതികരണം. അഭിമുഖത്തിൽ സമദിഷ് ഭട്ടാചാര്യയുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ദിപ്‌കെ തുറന്നു പറഞ്ഞത്. [&Read More
ന്യൂഡൽഹി: മത്സരപരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിൽ സർക്കാർ വീണ്ടും പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് മഹാരാഷ്ട്ര ടെറ്റ് (Read More
നീറ്റ് ക്രമക്കേട്: ‘ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം
ന്യൂഡൽഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ മാനസിക സമ്മർദത്തിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവങ്ങളിൽ, ഇരകളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് കോക്രോച്ച് ജനതാ പാർട്ടി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച തുറന്ന കത്തിലാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 11 നീറ്റ് ഉദ്യോഗാർത്ഥികൾ ജീവനൊടുക്കിയെന്നും, അതിൽ അഞ്ചുപേർ കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് മരിച്ചതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. “പേപ്പർ ചോർച്ചയുടെ സങ്കീർണ്ണമായ പ്രതിസന്ധി [&Read More
ജയ്പൂർ: ജയ്‌പൂരിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെയെ പ്രതിഷേധത്തിനിടെ മർദിച്ച കേസിലെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ അവർക്ക് ലഭിച്ച സ്വീകരണം വലിയ വിവാദമായിരിക്കുകയാണ്. പൊലീസ് സ്റ്റേഷന് പുറത്തിറങ്ങിയ പ്രതികളെ അവരുടെ അനുയായികൾ മാലയിട്ട് സ്വീകരിക്കുകയും ജയ് വിളികളോടെ ആദരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവർ ജയിലിന് പുറത്തിറങ്ങിയപ്പോൾ ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നും ‘ഭാരത് മാതാ കീ ജയ്’ എന്നും മുദ്രാവാക്യം വിളിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. കഴിഞ്ഞ ജൂൺ [&Read More