ഡൽഹി: ദേശീയ തലസ്ഥാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ സിജെപി നേതാക്കളായ അഭിജിത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. തടവിലാക്കപ്പെടുന്നതിന് മുൻപ് അഭിജിത് ദീപ്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. “ഞാനും അശുതോഷും സൗരവും അറസ്റ്റിലായി. ഞങ്ങൾക്ക് പകരം ഈ പ്രക്ഷോഭത്തെ അജിൻക്യ ഷിൻഡെ നയിക്കും,” എന്നാണ് ദീപ്കെ വീഡിയോയിൽ പ്രഖ്യാപിച്ചത്. വീഡിയോ കാണുന്നവർ തുടർനടപടികളിൽ അജിൻക്യ ഷിൻഡെയെ പിന്തുടരണമെന്നും, കോക്രോച്ച് ജനതാപാർട്ടിയെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോകുമെന്നും ദിപ്കെ [&Read More
Tags :Abhijeet Dipke
‘കോൺഗ്രസ് വെറും കോമാളികൾ, എക്സിൽ മാത്രം പ്രവർത്തിക്കുന്നവർ’; കടുത്ത വിമർശനവുമായി സിജെപി, തിരിച്ചടിച്ച്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾRead More
മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ മുന്നറിയിപ്പുമായി പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ഗ്യാനേഷ് കുമാറിനെതിരെ ആരംഭിച്ച സമരം ഭാവിയിൽ പ്രധാനമന്ത്രിക്കെതിരെയും തിരിയുമെന്ന സൂചനയാണ് ദീപ്‌കെ നല്‍കിയത്. ഗാന്ധിജയന്തി ദിനത്തില്‍ മുംബൈയിലെ ശിവാജി പാര്‍ക്കിന് പുറത്ത് നടന്ന പ്രതിഷേധ സംഗമത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. പോലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ഗേറ്റിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് [&Read More
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കോക്രോച്ച് ജനത പാർട്ടിക്ക് ഉപദേശവുമായി ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഉദ്യോഗസ്ഥരുടെ രാജിയല്ല, മറിച്ച് നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയാണ് ആവശ്യപ്പെടേണ്ടതെന്ന് കെജ്‌രിവാൾ പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ‘പ്രതിദിൻ കോൺക്ലേവ് 2026’ അഭിമുഖ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ ക്ലിപ്പ് കെജ്‌രിവാൾ തന്റെ എക്സ് അക്കൗണ്ടിലും പങ്കുവെച്ചിട്ടുണ്ട്. “ആദ്യം നിങ്ങൾ [&Read More
ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസിന് കീഴിൽ പ്രവർത്തിക്കുന്ന എ.ബി.വി.പി കോടികൾ ഒഴുക്കിയെന്ന് കോക്രോച് ജനതാ പാർട്ടി. പണത്തിന്റെ ശക്തിയാണ് തെരഞ്ഞെടുപ്പിനെ നയിച്ചതെന്നും പ്രചാരണത്തിനായി കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സ്, ഓഡി, ബി.എം.ഡബ്ല്യു തുടങ്ങിയ ആഡംബര കാറുകളിൽ എത്തിയെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ ആരോപിച്ചു. ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനമായിരുന്നു കൂടുതലെന്നും അഭിജീത് ദീപ്കെ പറഞ്ഞു. സെപ്റ്റംബർ 19ന് നടന്ന സർവകലാശാല തെരഞ്ഞെടുപ്പിൽ എ.ബി.വി.പി നാല് കേന്ദ്ര പാനൽ [&Read More
സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി ഡൽഹി യൂണിവേഴ്സിറ്റി എബിവിപി നേതാവ് ഭൂമിക ചൗഹാൻRead More
‘മുഖ്യമന്ത്രി സ്ഥാനം ഞാൻ രാജിവെക്കുന്നു, മോദിജിക്ക് നന്ദി’; മധ്യപ്രദേശ് സർക്കാരിനെ പരിഹസിച്ച് അഭിജിത്
ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് സംസ്ഥാന സർക്കാരിനെ പരിഹസിച്ച് സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ. അണുബാധ മൂലം കുട്ടികൾ മരിച്ച സംഭവത്തിൽ ആദിവാസി കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ ദിപ്കെയെ ബാലഘട്ടിൽ വെച്ച് ചിലർ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് സംഭവം. ഒറിജിനലാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഹാസ്യ രാജിക്കത്ത് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കുകയായിരുന്നു. “മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം ഞാൻ ഇതിനാൽ തൽക്ഷണം രാജിവെക്കുന്നു. മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാൻ എനിക്ക് [&Read More
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾക്കെതിരെ ബിജെപി ദേശീയ വക്താവും മുതിർന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ ഡൽഹി ഹൈകോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, സഹ കൺവീനർമാരായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവർക്കും സംഘടനയ്ക്കുമെതിരെയാണ് ഹരജി. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന കേസ് കോടതി ഇന്ന് പരിഗണിക്കും. ഗൗരവ് ഭാട്ടിയ പറയാത്ത പ്രസ്താവന അദ്ദേഹത്തിന്റേതെന്ന തരത്തിൽ ചിത്രീകരിച്ച വ്യാജ ഗ്രാഫിക് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് [&Read More
‘വിദ്യാർഥികൾക്ക് സുരക്ഷിതമായ ക്ലാസ് മുറികളും ഹോസ്റ്റലുകളും ഉറപ്പാക്കാൻ സർക്കാരിന് സാധിക്കാത്തത് എന്തുകൊണ്ട്? പ്രധാനമന്ത്രി
ന്യൂഡൽഹി: ഡൽഹിയിലെ സത്യനികേതനിൽ അഞ്ച് നില ഹോസ്റ്റൽ കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരണപ്പെട്ട ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്‌കെ. രാജ്യ തലസ്ഥാനത്ത് പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ സുരക്ഷയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദയനീയ അവസ്ഥയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ചത്. ദുരന്തത്തിന് തൊട്ടുമുമ്പത്തെ ദിവസമാണ് പ്രധാനമന്ത്രി ഡൽഹി സർവ്വകലാശാല സന്ദർശിച്ച് രാഷ്ട്രീയ പ്രസംഗം നടത്തിയത്. എന്നാൽ രാജ്യത്തെ വിദ്യാർഥികൾ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചോ ഹോസ്റ്റലുകളുടെ [&Read More
ജയ്പൂർ: സർക്കാർ സ്കൂളുകളിൽ കുട്ടികൾക്ക് നൽകുന്നത് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളാണെന്ന ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. ‘സ്‌കൂളുകൾ നന്നാക്കൂ’ എന്ന സിജെപിയുടെ സർക്കാർ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ക്യാംപെയിനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്‌തുക്കൾ കണ്ടെത്തിയത്. സ്കൂളിലെ അടുക്കളയിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്‌തുക്കൾ കണ്ടെത്തിയതിന്റെ വിഡിയോയും സിജെപി സൈബറിടത്ത് പങ്കുവച്ചു. ‘അധികാരത്തിലിരിക്കുന്നവർ സ്വന്തം മക്കൾക്ക് ഈ ഭക്ഷണം നൽകുമോ?’ എന്ന് സർക്കാരിനോട് ചോദിച്ചുകൊണ്ടാണ് അഭിജീത് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വിഷയത്തിൽ [&Read More