അഭിജീത് ദിപ്കെ മോചിതന്‍; സിജെപി നേതാക്കളെ വിട്ടയച്ച് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ കോക്റോച്ച് ജനതാ പാർട്ടി പ്രക്ഷോഭം ശക്തമാക്കാൻ നിശ്ചയിച്ചിരിക്കെ, കസ്റ്റഡിയിലുണ്ടായിരുന്ന പാർട്ടി നേതാക്കളായ അഭിജീത്ത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിട്ടയച്ചു. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിട്ടയച്ചത്.
ഇതിനുപുറമെ, ശനിയാഴ്ച രാവിലെ ഗുരുഗ്രാമിലെ വീട്ടിൽ നിന്ന് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ ഞായറാഴ്ച രാവിലെ പോലീസ് മോചിപ്പിച്ചിരുന്നു.
ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം ലംഘിക്കില്ലെന്ന വ്യവസ്ഥയിലാണ് നേതാക്കളെ വിട്ടയച്ചതെന്ന് സിജെപിയുടെ ലീഗൽ സെൽ മേധാവി വ്യക്തമാക്കുകയുണ്ടായി.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ ഉറച്ച് തന്നെയാണെന്നും പ്രതിഷേധപരിപാടിയുമായി മുന്നോട്ട് പോകുമെന്നും സിജെപി വ്യക്തമാക്കി.