Tags :Cockroach Janata Party
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിവന്ന പരസ്യ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് വേണ്ടി ഒരാഴ്‌ച കൂടി കാത്തിരിക്കുമെന്നും, അതിനുള്ളിൽ തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ പുനരാരംഭിക്കുമെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ വ്യക്തമാക്കി. “സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങുന്നതാണ് ഞങ്ങളുടെ പ്രതിഷേധമെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് ജന്തർമന്തറിൽ കണ്ട ജനപങ്കാളിത്തം. ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ല. ധർമേന്ദ്ര പ്രധാൻ രാജിവെക്കും [&Read More
ന്യൂഡൽഹി: പരീക്ഷാക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്ന് ഡൽഹിയിൽ പ്രതിഷേധിക്കും. പാർട്ടിയുടെ ആദ്യ പരസ്യപ്രതിഷേധമാണിത്. സമരത്തിൽ പങ്കെടുക്കാൻ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ യുഎസിൽനിന്ന് തലസ്ഥാനത്തെത്തിയിട്ടുണ്ട്. രാവിലെ ഒൻപതിന് ജന്തർ മന്ദറിൽ ആരംഭിക്കുന്ന പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നൽകിയതായി സിജെപി അറിയിച്ചു. പ്രവർത്തകർ പുസ്തകവും ത്രിവർണ പതാകയുമായി ഗ്രൂപ്പുകളായി മാത്രമേ സമരത്തിനെത്താവൂ എന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ട്. സമരം പൂർണമായും സമാധാനപരമായിരിക്കണമെന്നും പോലീസുകാർക്ക് കരുണയുടേയും കൃതജ്ഞതയുടേയും അടയാളമായി പൂക്കൾ [&Read More
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായി മാറിയ ‘പാറ്റ’ (കോക്രോച്ച്) രൂപകത്തിന് മേൽ അവകാശവാദവുമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐവൈസി) രംഗത്ത്. കേന്ദ്ര സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ ആക്ഷേപഹാസ്യവുമായി ഉയർന്നുവന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിന് ബദലായാണ് യൂത്ത് കോൺഗ്രസ് ഇപ്പോൾ “ഇന്ത്യൻ യൂത്ത് കോക്രോച്ചസ്” എന്ന പേരിൽ സ്വന്തം കാമ്പെയ്‌ൻ ആരംഭിച്ചിരിക്കുന്നത്. സിജെപി കേവലം ഓൺലൈൻ പ്രതിഭാസം മാത്രമാണെന്നും തങ്ങളാണ് തെരുവുകളിൽ പോരാടുന്ന “യഥാർത്ഥ പാറ്റകൾ” എന്നുമാണ് യൂത്ത് കോൺഗ്രസിന്റെ വാദം. പത്രപ്രവർത്തനത്തിലേക്കും [&Read More
കൊൽക്കത്ത: സാമൂഹികമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’ക്ക് (സിജെപി) തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും പിന്തുണ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ നടന്ന ആഭ്യന്തര അവലോകന യോഗങ്ങൾക്ക് ശേഷമാണ് ഇരുവരും സിജെപിക്ക് പിന്തുണ അറിയിച്ചതെന്ന് രാജ്യസഭാ എം.പി ഡെറക് ഒബ്രയാൻ വ്യക്തമാക്കി. പോരാട്ടം തുടരാനുള്ള ഉറച്ച തീരുമാനത്തിലാണ് ഇരുവരുമെന്നും, ഒപ്പം കോക്രോച്ച് ജനതാ പാർട്ടിയോടുള്ള തങ്ങളുടെ താൽപ്പര്യവും പിന്തുണയും അവർ [&Read More
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ച കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) യുവജന മുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച് മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. രാജ്യത്തെ യുവാക്കളുടെ അമര്‍ഷവും അവരുടെ ശബ്ദവും ഭരണാധികാരികൾ ഒരിക്കലും അവഗണിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പൊതുവിഷയങ്ങളില്‍ യുവതലമുറ പ്രകടിപ്പിക്കുന്ന ഈ വലിയ ആവേശത്തെ തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ പേര് ചിലപ്പോൾ എല്ലാവർക്കും ഉചിതമായി തോന്നിയേക്കില്ല, പക്ഷേ ഈ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന വലിയ സന്ദേശം രാജ്യത്തെ യുവത്വത്തിന്റെ നിരാശയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഞായറാഴ്ച [&Read More
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പലതവണ ശ്രമിച്ചിട്ടും അക്കൗണ്ട് വീണ്ടെടുക്കാൻ സാധിച്ചില്ലെന്ന് അഭിജീത്ത് വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് ‘റിക്കവർ ഇറ്റ് നൗ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്നത്. അക്കൗണ്ട് തിരികെ ലഭിക്കാൻ ഐഡന്റിറ്റി വെരിഫൈ ചെയ്യണമെന്നും പുതിയ പാസ്വേഡ് നൽകണമെന്നും ഇൻസ്റ്റഗ്രാം ആവശ്യപ്പെടുന്നതായി വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകൾ അദ്ദേഹം എക്സിലൂടെ പങ്കുവെച്ചു. നേരത്തെ, രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന ഐബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ [&Read More
യമുനാ നദിയിലെ മലിനീകരണ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പാറ്റയുടെ വേഷത്തിൽ ഉത്തർപ്രദേശിലെ മഥുര നഗരസഭാ ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ച് യുവാവ്.Read More