27/07/2026
[fontresizer_tawhidurrahmandear_widget]

ജന്തർ മന്തർ പ്രക്ഷോഭത്തിൽ 101 കൊലക്കേസ് പ്രതികൾ പങ്കെടുത്തെന്ന് ഡൽഹി പോലീസ് | Jantar Mantar protest Delhi Police report

 ജന്തർ മന്തർ പ്രക്ഷോഭത്തിൽ 101 കൊലക്കേസ് പ്രതികൾ പങ്കെടുത്തെന്ന് ഡൽഹി പോലീസ് | Jantar Mantar protest Delhi Police report

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രക്ഷോഭത്തിനെതിരെ ഗുരുതര ആരോപണവുമായി ഡൽഹി പോലീസ്(Jantar Mantar protest Delhi Police report). ജന്തർ മന്തർ പ്രക്ഷോഭത്തിലും ജൂലൈ 20-ന് നടന്ന ‘ചലോ സൻസദ്’ പാർലമെന്റ് മാർച്ചിലും പങ്കെടുത്തവരിൽ 101 കൊലപാതകക്കേസ് പ്രതികൾ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇവരുൾപ്പെടെ 989 പേർ കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും കാണിച്ച് ഡൽഹി പോലീസ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയതായി ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു.

പ്രക്ഷോഭ സമയത്തെ സിസിടിവി ദൃശ്യങ്ങളും വീഡിയോകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയതെന്നാണ് പോലീസ് വാദം. പാർലമെന്റ് മാർച്ചിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം തുടരുന്നുണ്ട്. ഇതിനിടയിലാണ് പുതിയ കണ്ടെത്തലുകളുമായി ഡൽഹി പോലീസ് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.

‘തിരിച്ചറിഞ്ഞത് 2,873 പേരെ; ആയിരത്തോളം പേർ കുറ്റവാളികൾ’ | Jantar Mantar protest Delhi Police report

പ്രക്ഷോഭ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആകെ 2,873 പേരെയാണ് പോലീസ് പ്രാഥമികമായി തിരിച്ചറിഞ്ഞത്. ഇതിൽ 989 പേർക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഗുരുതരമായ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

101 പേർ കൊലപാതകക്കേസുകളിൽ പ്രതികളാണ്. ഇതിൽ 42 പേർ ഒന്നിലധികം ക്രിമിനൽ കേസുകളിലും, 12 പേർ 10-ലധികം ക്രിമിനൽ കേസുകളിലും ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളാണെന്നും പോലീസ് പറയുന്നു.

കൊള്ള, കവർച്ച, മോഷണ കേസുകളിൽ 284 പേർ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 155 പേർ ഒന്നിലധികം കേസുകളിൽ പ്രതികളാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ 92 പേർ പ്രതിപ്പട്ടികയിലുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നതായി ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ആംസ് ആക്ട് പ്രകാരം 229 പേർക്കെതിരെയും, ലഹരിമരുന്ന് കേസുകളിൽ 67 പേർക്കെതിരെയും, തട്ടിക്കൊണ്ടുപോകൽ കേസുകളിൽ 19 പേർക്കെതിരെയും, സ്നാച്ചിങ് കേസുകളിൽ 135 പേർക്കെതിരെയും മുൻപ് കേസെടുത്തിട്ടുണ്ടെന്നും പോലീസ് ആരോപിക്കുന്നുണ്ട്.

വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്കായി ആരംഭിച്ച സമരത്തിലേക്ക് ക്രിമിനൽ സംഘങ്ങൾ ബോധപൂർവം കടന്നുകൂടുകയും അക്രമങ്ങൾക്ക് വഴിമരുന്നിടുകയുമായിരുന്നുവെന്നാണ് ഡൽഹി പോലീസ് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെ പോലീസിനും റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനും നേരെ കല്ലേറുണ്ടാകുകയും പൊതുമുതലുകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നതായി പോലീസ് ചൂണ്ടിക്കാട്ടുന്നു.

കേസുകൾ പിൻവലിക്കണമെന്ന് സിജെപി; വീണ്ടും പ്രക്ഷോഭ മുന്നറിയിപ്പ് | Jantar Mantar protest Delhi Police report

അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് 37 ദിവസം നീണ്ട സമരം സിജെപി അവസാനിപ്പിച്ചിരുന്നെങ്കിലും, സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ എടുത്ത എല്ലാ എഫ്.ഐ.ആറുകളും ഉടനടി പിൻവലിക്കണമെന്ന് സിജെപി വക്താക്കൾ ആവശ്യപ്പെട്ടു.

കേസുകൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി വീണ്ടും തെരുവിലിറങ്ങി പ്രതിഷേധിക്കാൻ നിർബന്ധിതരാകുമെന്ന് സിജെപി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.

Also read: