29/07/2026
[fontresizer_tawhidurrahmandear_widget]

Tags :Delhi Protest

India

‘അറപ്പ് തോന്നുന്നു, ഇത് വിദ്വേഷ പ്രസംഗത്തിൻ്റെ ഏറ്റവും ഭീകരമായ രൂപം’; ടി.ജി മോഹൻദാസിനെതിരെ

ഡൽഹി ജന്തർ മന്തറിൽ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസ് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായിക അഞ്ജലി മേനോൻ. വിദ്വേഷ പ്രസംഗത്തിൻ്റെ ഏറ്റവും ഭീകരമായ രൂപമാണിതെന്നും തികഞ്ഞ അറപ്പ് തോന്നുന്നുവെന്നും ഇൻസ്റ്റാഗ്രാം കുറപ്പിലൂടെ അവർ വ്യക്തമാക്കി. വൃത്തികെട്ട ഇത്തരം വിദ്വേഷ പ്രചരണങ്ങളെ അവഗണിക്കരുതെന്നും ചോദ്യം ചെയ്യുകയും അപലപിക്കുകയും വേണമെന്നും അഞ്ജലി മേനോൻ പറഞ്ഞു. ഇത് കോപവും അറപ്പും ഉണ്ടാക്കുന്നുണ്ടെങ്കിലും എതിർക്കപ്പെടേണ്ടതുണ്ട്. പരാമർശം നടത്തിയ വ്യക്തിക്കും അത് റെക്കോർഡ് ചെയ്ത് യൂട്യൂബിൽ പങ്കുവെച്ചവർക്കും [&Read More

Main story

ജന്തർ മന്തർ പ്രക്ഷോഭത്തിൽ 101 കൊലക്കേസ് പ്രതികൾ പങ്കെടുത്തെന്ന് ഡൽഹി പോലീസ് |

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രക്ഷോഭത്തിനെതിരെ ഗുരുതര ആരോപണവുമായി ഡൽഹി പോലീസ്(Read More

Kerala

‘സിജെപിയെ വിളിക്കാൻ ഉദേശിക്കുന്നത് ചൈനീസ് ജനത പാർട്ടി എന്നോ കോക്ക്റോച്ച് ജമാഅത്ത് പാർട്ടി

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികളുടെ പേരിൽ നടക്കുന്ന നീറ്റ് വിരുദ്ധ പ്രതിഷേധം വിദേശ ശക്തികളും നിഗൂഢ സംഘടനകളും ഹൈജാക്ക് ചെയ്തതായി നിയമവിദഗ്‌ധൻ അഡ്വ. കെ. രാംകുമാർ. സമരത്തിന് ചൈനയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും ബന്ധമുണ്ടെന്ന് കേന്ദ്രസർക്കാരിന് ഇന്റലിജൻസ് വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിജെപി എന്നതിനെ ‘ചൈനീസ് ജനത പാർട്ടി’ എന്നോ ‘കോക്ക്റോച്ച് ജമാഅത്ത് പാർട്ടി’ എന്നോ വിളിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിൽ പങ്കെടുക്കുന്നത് യഥാർഥ വിദ്യാർഥികളല്ലെന്നും മറ്റ് പല വിഭാഗങ്ങളിൽപ്പെട്ടവരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. [&Read More

Main story

‘അണ്ണാക്കിലെ പിരി വെട്ടിയോ? നട്ടെല്ലില്ലാത്തവന്മാരേ, സിജെപി തട്ടിപ്പുകാരുടെ കൂട്ടം’; രൂക്ഷവിമർശനവുമായി മാധവ് സുരേഷ്

തിരുവനന്തപുരം: സി.ജെ.പി. പ്രവർത്തകർക്കും ഒരുവിഭാഗം മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ കടുത്ത വിമർശനവുമായി നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ എന്തുകൊണ്ടാണ് കേരളത്തിലും പഞ്ചാബിലും നടക്കുന്ന അനീതികൾക്ക് നേരെ കണ്ണടയ്ക്കുന്നത് എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മാധവ് ചോദിക്കുന്നു. വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിലും വിദ്യാഭ്യാസ വിഷയങ്ങളിലും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം പ്രതിഷേധവുമായി ഇറങ്ങുന്നവരുടെ ഇരട്ടത്താപ്പാണ് മാധവ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. തന്റെ നിലപാടുകളുടെ പേരിൽ ‘അന്ധനായ സംഘി’ എന്ന് വിളിച്ച് അധിക്ഷേപിച്ച കമ്മ്യൂണിസ്റ്റുകൾക്കും [&Read More

Entertainment

‘ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നവർ തിരിച്ചു പോയീന്ന് കേട്ടു’; കൃഷ്ണകുമാറിനെയും പേളിയെയും ട്രോളി

കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെയും യുവാക്കളെയും പരിഹസിച്ച നടനും ബി.ജെ.പി. നേതാവുമായ കൃഷ്ണകുമാറിനെയും പേളി മാണിയെയും പരിഹസിച്ച് നടൻ ചന്തു സലിംകുമാർ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടന്റെ രൂക്ഷമായ ട്രോൾ. ‘കാശ്മ‌ീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്‌സ്’ എന്നായിരുന്നു ചന്തു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിന് താഴെ ചെറിയ അക്ഷരങ്ങളിൽ ഇംഗ്ലീഷിൽ ‘കാവി എൻ്റെ ഇഷ്ടനിറമാണ്’ [&Read More

Main story

‘വിസ്മയക്ക് രാഷ്ട്രീയം അറിയില്ല, ഡല്‍ഹിയിലെ സമരത്തിന് അമേരിക്കന്‍ ഫണ്ടിങ്’; നീറ്റ് സമരത്തിനെതിരെ മേജർ

കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നടക്കുന്നവിദ്യാർത്ഥി പ്രക്ഷോഭങ്ങളെ രൂക്ഷമായി അധിക്ഷേപിച്ച് മേജർ രവി. സമരരംഗത്തുള്ളത് വിദ്യാർത്ഥികളേക്കാൾ കൂടുതൽ മറ്റ് നിക്ഷിപ്ത താല്പര്യങ്ങളുള്ള ചിലരാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇന്ത്യയിൽ ‘പാർലമെന്റ് ആക്രമണം നടത്താൻ’ പോകാൻ ഈ പീക്കിരി പിള്ളേരെക്കൊണ്ടൊന്നും സാധിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അവിടെ പോയി പോലീസിന്റെ വാഹനം തകർക്കുകയും പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്താൽ തിരിച്ചടി കിട്ടുമെന്നും, അതിനുശേഷം കിടന്ന് മോങ്ങിയിട്ട് ഒരു കാര്യവുമില്ലെന്നും മേജർ രവി ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. സമരത്തിൽ കുട്ടികൾക്ക് അടിയേൽക്കുന്നത് കണ്ടപ്പോൾ [&Read More

India

‘എന്തിനാണ് സമരത്തിന് പോകുന്നത്? ആ സമയത്ത് വീട്ടിലിരുന്ന് പഠിക്കാം’; നീറ്റ് സമരത്തെ തള്ളി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ചുള്ള വിദ്യാർത്ഥി സമരത്തെ തള്ളി പുനഃപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥി പൻഷുൽ ബൻസൽ. പ്രതിഷേധക്കാർ തെരുവിൽ സമരം ചെയ്യുമ്പോൾ താൻ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നുവെന്ന് ബൻസൽ തുറന്നടിച്ചു. ക്രമക്കേടുകളെ തുടർന്ന് നടന്ന നീറ്റ് പുനഃപരീക്ഷയിൽ 99 ശതമാനം മാർക്കോടെ രണ്ടാം റാങ്കാണ് ബൻസൽ സ്വന്തമാക്കിയത്. ആദ്യത്തെ പരീക്ഷ തന്നെ നിരാശനാക്കിയെങ്കിലും പിന്നീട് ലഭിച്ച അവസരം മാർക്ക് മെച്ചപ്പെടുത്താനുള്ള വഴിയായി മാറ്റുകയായിരുന്നുവെന്ന് ബൻസൽ എൻഡിടിവിയോട് പ്രതികരിച്ചു. ന്യൂഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലുള്ള കെ.ആർ. മംഗലം വേൾഡ് [&Read More

India

‘പാർലമെന്റ് സർക്കാരിന്റെ നോട്ടീസ് ബോർഡല്ല, ജനങ്ങളുടെ ശബ്ദ‌വും ആശങ്കകളും ഉയർത്താനുള്ള വേദി, ചർച്ചയെ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് ആരോപണം തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി. ശശി തരൂർ. പാർലമെന്റ് എന്നത് സർക്കാരിന്റെ ബില്ലുകൾ പ്രഖ്യാപിക്കാനും പാസാക്കാനുമുള്ള വെറുമൊരു ‘നോട്ടീസ് ബോർഡ്’ അല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർലമെന്റ് ജനങ്ങളുടെ ശബ്ദം ഉയർത്താനുള്ള വേദിയായിരിക്കണമെന്നും തരൂർ പറഞ്ഞു. കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിൽ ലാത്തിച്ചാർജ് നടത്തിയതിനെയും അദ്ദേഹം ശക്തമായി വിമർശിച്ചു. സമാധാനപരമായി നടത്തിയ മാർച്ചിന് [&Read More

India

ജന്തർ മന്തറിൽ വൻ സംഘർഷം: പാര്‍ലമെന്റിലേക്ക് സിജെപി മാര്‍ച്ച്; ലാത്തിവീശി പൊലീസ്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിന് നേരെ ഡൽഹി പൊലീസ് നടപടി കടുപ്പിച്ചു. സമരക്കാർ പാർലമെന്റിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തുടർന്ന് ലാത്തിവീശിയിട്ടും പിരിഞ്ഞുപോവാൻ തയ്യാറാകാതെ വിദ്യാർത്ഥികളും യുവാക്കളും പ്രതിഷേധവുമായി മുന്നോട്ടു നീങ്ങിയതോടെ ജന്തർ മന്തറും റെയ്സീനാ റോഡും സംഘർഷഭൂമിയായി മാറി. മേഖലയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ സുരക്ഷാ സേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്. പാർലമെന്റിന് [&Read More

India

ചികിത്സയോട് സഹകരിക്കാതെ സോനം വാങ്‌ചുക്; മോദിയുടെ പൊലീസ് അടിച്ചമർത്തലിന് പദ്ധതിയിടുന്നുവെന്ന് സിജെപി

ന്യൂഡൽഹി: സോനം വാങ്‌ചുക്കിനെ സമരപ്പന്തലിൽ നിന്ന് നീക്കം ചെയ്‌തതിന് പിന്നാലെ, ജന്തർ മന്തറിൽ ഡൽഹി പൊലീസ് ഒരു ‘അടിച്ചമർത്തലിന് പദ്ധതിയിടുന്നുണ്ടെന്നും’ അതിനാൽ അടുത്ത ദിവസങ്ങൾ നിർണ്ണായകമാണെന്നും കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക പറഞ്ഞു. അതേസമയം, വാങ്ചുക്ക് ബോധവാനാണെന്നും ക്ലിനിക്കലായി ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. ചാരു ബാംബ അറിയിച്ചു. ഡോക്ടർമാർ പലതവണ കൗൺസിലിങ് നൽകിയിട്ടും അദ്ദേഹം ഓറൽ റീഹൈഡ്രേഷൻ ഫ്ലൂയിഡോ, ഇലക്ട്രോലൈറ്റ് ലായനിയോ, ഐ.വി തെറാപ്പിയോ സ്വീകരിക്കാൻ [&Read More