20/07/2026
[fontresizer_tawhidurrahmandear_widget]

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരത്തിൽ

 കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരത്തിൽ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് ലഡാക്ക് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയതിനെത്തുടർന്ന് വൻ പ്രതിഷേധം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുകയായിരുന്ന സോനം വാങ്ചുക്കിനെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ അദ്ദേഹത്തെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ, ആശുപത്രിയിലേക്ക് മാറ്റുന്നതിനോട് സോനം വാങ്ചുക് യോജിച്ചിരുന്നില്ലെന്ന് അഭിജീത് ദിപ്കെ വ്യക്തമാക്കി. സമാധാനപരമായി സമരം ചെയ്തിരുന്നവരെ അടിച്ചമർത്താനാണ് ഡൽഹി പോലീസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടായിരുന്നു ഇതുവരെയുള്ള സമരമെന്നും, എന്നാൽ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയും ആവശ്യപ്പെടുമെന്നും ദിപ്കെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

‘ചലോ സൻസദ്’ മാർച്ചുമായി മുന്നോട്ട്

പോലീസ് നടപടിയുണ്ടായെങ്കിലും ജൂലൈ 20 തിങ്കളാഴ്ച നടക്കാനിരിക്കുന്ന ‘ചലോ സൻസദ്’ (പാർലമെന്റ് മാർച്ച്) മാർച്ചിൽ യാതൊരു മാറ്റവുമില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ വ്യക്തമാക്കി. മാർച്ച് ആസൂത്രണം ചെയ്തതുപോലെ തന്നെ മുന്നോട്ട് പോകുമെന്നും പാർട്ടി അറിയിച്ചു.

Also read: