06/09/2026
[fontresizer_tawhidurrahmandear_widget]

Tags :NEET Protest

Main story

നീറ്റ് പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കാൻ കേന്ദ്രം; സുപ്രീംകോടതിയിൽ അപേക്ഷനൽകി

ന്യൂഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിനിടെ രജിസ്റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കാൻ നീക്കവുമായി കേന്ദ്രം. കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. സെപ്റ്റംബർ അഞ്ചിന് രണ്ടാംഘട്ട സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രനീക്കം. കേസ് സുപ്രിംകോടതി നാളെ പരിഗണിക്കും. ഭരണഘടനാപരമായ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചുകൊണ്ട് കേസുകൾ ഒഴിവാക്കണമെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് നാളെ പരിഗണിക്കും. സെപ്റ്റംബർ അഞ്ചിന് നിശ്ചയിച്ചിരിക്കുന്ന [&Read More

India

മോദിക്കെതിരെ സംസാരിച്ചു; ജന്തർമന്തറിൽ വൈറലായ തൊഴിലാളി മുഹമ്മദ്‌ ഇർഫാന്റെ ചാനൽ ഡിലീറ്റ്‌ ചെയ്ത്

ന്യൂഡൽഹി: ജന്തർമന്തർ പ്രക്ഷോഭത്തിലൂടെ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ച് ശ്രദ്ധേയനായ തൊഴിലാളിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്ത് യുട്യൂബ്. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും നിലവിലെ വ്യവസ്ഥിതിയെ ചോദ്യം ചെയ്തും സംസാരിച്ച് ദേശീയ ശ്രദ്ധ നേടിയ 35Read More

India

‘വിദ്യാർഥികൾക്ക് മാപ്പുനൽകി ഔദാര്യം കാണിക്കേണ്ട, മോദി അവരോട് ക്ഷമ ചോദിക്കുകയാണ് വേണ്ടത്’ -രാഹുൽ

ന്യൂഡൽഹി: വിദ്യാർഥികളുടെ ന്യായമായ ആശങ്കകളും ഭാവിയും പരിഹരിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവരോട് ക്ഷമാപണം നടത്തേണ്ടതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ പഠിക്കുന്ന കുട്ടികൾക്ക് പ്രധാനമന്ത്രി നൽകുന്ന ഔദാര്യപൂർവ്വമായ മാപ്പിന്റെ ആവശ്യമില്ലെന്നും, പകരം സിസ്റ്റത്തിന്റെ വീഴ്ചയിൽ അദ്ദേഹം വിദ്യാർഥികളോട് ക്ഷമ ചോദിക്കുകയാണ് വേണ്ടതെന്നും രാഹുൽ വ്യക്തമാക്കി. തനിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് മാപ്പുനൽകുന്നുവെന്ന പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും അനിശ്ചിതത്വങ്ങളും കാരണം ജീവനൊടുക്കേണ്ടി വന്ന വിദ്യാർഥികളുടെ കുടുംബാംഗങ്ങളെ [&Read More

India

‘രാജ്യം മാപ്പ് പറയാൻ ആവശ്യപ്പെട്ടപ്പോൾ മോദി രാജ്യത്തിന് മാപ്പ് നൽകി’; പ്രധാനമന്ത്രിയെ പരിഹസിച്ച്

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയവർക്ക് മാപ്പ് നൽകുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനയ്‌ക്കെതിരെ പരിഹാസവുമായി കോൺഗ്രസ്. വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ രാജ്യം മോദിയോട് ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം രാജ്യത്തിനാണ് മാപ്പ് നൽകിയതെന്ന് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേറ എക്‌സിൽ കുറിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ [&Read More

Main story

നീറ്റ് പ്രതിഷേധം: കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ നിർദേശം നൽകി ആഭ്യന്തര

തിരുവനന്തപുരം: ഡൽഹിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, ജയിലുകളിൽ കഞ്ചാവ് ഉപയോഗം വ്യാപകമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ‘ഓപറേഷൻ തൂഫാൻ’ എന്ന പേരിൽ പോലീസും ജയിൽ വകുപ്പും സംയുക്തമായി പുലർച്ചെ മുതൽ മിന്നൽ പരിശോധന നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. പിഎം ശ്രീ പദ്ധതി [&Read More

Main story

‘നാല് മാസമായി ഇന്ത്യയിലില്ല’; സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന് റഷ്യയിലുള്ള യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പട്‌ന: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് കഴിഞ്ഞ നാല് മാസമായി റഷ്യയിൽ കഴിയുന്ന പ്രവാസി യുവാവിനെതിരെ കേസെടുത്തതായി പരാതി. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലുള്ള ബഹാദൂർഗഞ്ച് സ്വദേശി മുഹമ്മദ് സദാഖത്താണ് പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ രംഗത്തുവന്നത്. പ്രതിഷേധം നടക്കുന്ന സമയത്ത് താൻ ഇന്ത്യയിൽ പോലുമില്ലായിരുന്നുവെന്ന് തെളിയിക്കുന്ന സദാഖത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. റഷ്യൻ പതാകയ്ക്കും അവിടുത്തെ വലിയ വ്യവസായ സമുച്ചയങ്ങൾക്കും മുന്നിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിലാണ് സദാഖത്ത് തന്റെ നിരപരാധിത്വം [&Read More

Kerala

ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ കേസ്

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെ വെടിവെച്ചുകൊല്ലണമെന്ന വിദ്വേഷ പ്രസ്താവനയിൽ ആർ.എസ്.എസ്. ആശയപ്രചാരകൻ ടി.ജി. മോഹൻദാസിനെതിരെ പോലീസ് കേസെടുത്തു. എ.ഐ. വൈ.എഫ്. (Read More

India

‘സ്വന്തം പാർട്ടി പോലും കാര്യമാക്കുന്നില്ല, പിന്നല്ലേ പുതിയ തലമുറ’; കങ്കണയുടെ ജെനറേഷൻ ഗട്ടർ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തിയ വിദ്യാർത്ഥി സമരത്തിനെതിരെ ബി.ജെ.പി. എം.പിയും നടിയുമായ കങ്കണ റണാവത് നടത്തിയ ‘ജെനറേഷൻ ഗട്ടർ’ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ സി.ജെ.പി ഉൾപ്പെടെയുള്ള സംഘടനകളും പ്രതിപക്ഷ നേതാക്കളും കടുത്ത എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കങ്കണയെ സ്വന്തം പാർട്ടി പോലും കാര്യമാക്കുന്നില്ലെന്നും പുതിയ തലമുറ കങ്കണയെ കേൾക്കുന്നില്ലെന്നും സി.ജെ.പി വിമർശിച്ചു. കങ്കണയ്ക്ക് കുറച്ച് രാഷ്ട്രീയ മര്യാദയാകാമെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു. ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്റെ [&Read More

Entertainment

‘മൃഗങ്ങൾക്ക് പോലും ഇയാളേക്കാൾ വിവേകമുണ്ട്, അഴിയെണ്ണിക്കണം’; ടി.ജി. മോഹൻദാസിനെതിരെ മാധവ് സുരേഷ്

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ആർ.എസ്.എസ്. നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി നടൻ മാധവ് സുരേഷ്. ഇത്തരം വൈകൃതമായ മനോഭാവം വച്ചുപുലർത്തുന്ന ഇയാളെ ജയിലിലടയ്ക്കണമെന്ന് മാധവ് അഭിപ്രായപ്പെട്ടു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. “വികൃതമായ ഇത്തരം മനോഭാവത്തിനു ഇയാളെ അഴിയെണ്ണിക്കണം. ഈ ആർഎസ്എസ് ബുദ്ധിജീവിയേക്കാൾ എത്രയോ ഉന്നതമായ സംസാരവും വിവേകവുമാണ് മൃഗങ്ങൾ പോലും പുലർത്തുന്നത്.” ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം പങ്കുവെച്ചുകൊണ്ട് മാധവ് സുരേഷ് കുറിച്ചു. [&Read More

Main story

‘സിജെപിയെ വിളിക്കാൻ ഉദേശിക്കുന്നത് ചൈനീസ് ജനത പാർട്ടി എന്നോ കോക്ക്റോച്ച് ജമാഅത്ത് പാർട്ടി

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികളുടെ പേരിൽ നടക്കുന്ന നീറ്റ് വിരുദ്ധ പ്രതിഷേധം വിദേശ ശക്തികളും നിഗൂഢ സംഘടനകളും ഹൈജാക്ക് ചെയ്തതായി നിയമവിദഗ്‌ധൻ അഡ്വ. കെ. രാംകുമാർ. സമരത്തിന് ചൈനയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും ബന്ധമുണ്ടെന്ന് കേന്ദ്രസർക്കാരിന് ഇന്റലിജൻസ് വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിജെപി എന്നതിനെ ‘ചൈനീസ് ജനത പാർട്ടി’ എന്നോ ‘കോക്ക്റോച്ച് ജമാഅത്ത് പാർട്ടി’ എന്നോ വിളിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിൽ പങ്കെടുക്കുന്നത് യഥാർഥ വിദ്യാർഥികളല്ലെന്നും മറ്റ് പല വിഭാഗങ്ങളിൽപ്പെട്ടവരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. [&Read More