03/08/2026
[fontresizer_tawhidurrahmandear_widget]

മോദിക്കെതിരെ സംസാരിച്ചു; ജന്തർമന്തറിൽ വൈറലായ തൊഴിലാളി മുഹമ്മദ്‌ ഇർഫാന്റെ ചാനൽ ഡിലീറ്റ്‌ ചെയ്ത് യൂട്യൂബ്‌

 മോദിക്കെതിരെ സംസാരിച്ചു; ജന്തർമന്തറിൽ വൈറലായ തൊഴിലാളി മുഹമ്മദ്‌ ഇർഫാന്റെ ചാനൽ ഡിലീറ്റ്‌ ചെയ്ത് യൂട്യൂബ്‌

ന്യൂഡൽഹി: ജന്തർമന്തർ പ്രക്ഷോഭത്തിലൂടെ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ച് ശ്രദ്ധേയനായ തൊഴിലാളിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്ത് യുട്യൂബ്. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും നിലവിലെ വ്യവസ്ഥിതിയെ ചോദ്യം ചെയ്തും സംസാരിച്ച് ദേശീയ ശ്രദ്ധ നേടിയ 35-കാരൻ മുഹമ്മദ് ഇർഫാന്റെ ചാനലാണ് അകാരണമായി നീക്കം ചെയ്തത്. ശനിയാഴ്ച ആരംഭിച്ച ‘മെയിൻ ഇർഫാൻ’ എന്ന യുട്യൂബ് ചാനലിന് ഞായറാഴ്ച വൈകുന്നേരത്തോടെ മുക്കാൽ ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നു.

ചാനൽ ഉടൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാണ്. താൻ യുട്യൂബിന്റെ നിബന്ധനകളോ മാർഗനിർദേശങ്ങളോ ലംഘിച്ചിട്ടില്ലെന്ന് ഇർഫാൻ വ്യക്തമാക്കി. ദിവസക്കൂലിക്കാരനായ ഇർഫാൻ ‘ലല്ലൻടോപ്പ്’ എന്ന ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തോടെയാണ് വൈറലായത്. ഔദ്യോഗിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും ഭരണഘടനയുടെ ആമുഖം കാണാതെ പറഞ്ഞ് അമ്പരപ്പിച്ച ഇർഫാനെ പിന്നീട് പ്രമുഖ മാധ്യമങ്ങളെല്ലാം അഭിമുഖം ചെയ്തിരുന്നു.

Also read: