06/09/2026
[fontresizer_tawhidurrahmandear_widget]

Tags :NEET Protest

Main story

‘മന്ത്രിയുടെ രാജികൊണ്ട് മകൾ തിരികെ വരുമോ? ക്രമക്കേടിന് പിന്നിലുള്ളവരെ തൂക്കിലേറ്റണം’; ആത്മഹത്യ ചെയ്ത

നാഗ്‌പൂർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് പരിഹാരമല്ലെന്നും ക്രമക്കേടിന് പിന്നിലുള്ളവരെ തൂക്കിലേറ്റണമെന്നും ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാർത്ഥിയുടെ അമ്മ നീലം ചതുർവേദി. മകളെ തിരികെ കൊണ്ടുവരാൻ ഒരു നടപടിക്കും കഴിയില്ലെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുള്ള വ്യാപക പ്രക്ഷോഭങ്ങൾക്കൊടുവിൽ ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. എന്നാൽ അതുകൊണ്ട് എന്താണ് പ്രയോജനമെന്നും മകളെ തിരികെ കൊണ്ടുവരാനാകുമോ എന്നും അവർ ചോദ്യമുയർത്തി. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ [&Read More

Main story

‘ധർമേന്ദ്ര പ്രധാൻ ക്രിമിനൽ മന്ത്രി, പെല്ലറ്റ് പ്രയോഗിച്ചിട്ടില്ലെന്ന വാദം പച്ചക്കള്ളം’; പരിക്കേറ്റ വിദ്യാർത്ഥിയുമായി

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ പരിക്കേറ്റ വിദ്യാർത്ഥിയോടൊപ്പം വാർത്താസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഒരു ക്രിമിനൽ മന്ത്രിയാണെന്നും അദ്ദേഹത്തെ ഉടനടി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തകർന്നടിയുന്ന രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രതീകമാണ് ധർമേന്ദ്ര പ്രധാനെന്നും ആയിരക്കണക്കിന് യുവാക്കളെ തെരുവിലിറക്കാൻ നിർബന്ധിതരാക്കിയത് അദ്ദേഹമാണെന്നും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്ക് പ്രയോഗിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങൾ രാഹുൽ [&Read More

India

‘വിദ്യാർത്ഥികളെ വിട്ടയക്കാതെ മാറില്ല’; പൊലീസ്‌ വാഹനത്തിന് മുന്നിൽ ഭയമില്ലാതെ ഉറച്ചുനിന്ന 27-കാരി, സമരമുഖത്ത്

മുംബൈ: ഡൽഹിയിൽ നടക്കുന്ന സി.ജെ.പി. പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ, വിദ്യാർത്ഥികളുമായി പോയ പൊലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞുനിർത്തിയ റിയ ആഹിർ എന്ന 27Read More

Main story

‘മിസ്റ്റർ മോദി, അർധരാത്രി വിഡിയോ പങ്കിട്ട് വിദ്യാർഥികളുടെ ബുദ്ധിയെ അപമാനിക്കരുത്’; വിമര്‍ശിച്ച് രാഹുൽ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അർധരാത്രിയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് വിദ്യാർത്ഥികളെ അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “മിസ്‌റ്റർ മോദി, ഞങ്ങളുടെ വിദ്യാർഥികൾ ആവശ്യപ്പെടുന്നത് ധർമേന്ദ്ര പ്രധാൻ്റെ രാജിയാണ്. അർധരാത്രി പരിതാപകരമായ വിഡിയോ പങ്കുവച്ച് അവരുടെ ബുദ്ധിയെ അപമാനിക്കരുത്. ഒന്നാമതായി, ധർമേന്ദ്ര പ്രധാനെ പുറത്താക്കുക. രണ്ടാമതായി, വിദ്യാർഥികളെ തല്ലിയവർക്കെതിരെ നടപടി സ്വീകരിക്കുക. മൂന്നാമതായി, മാപ്പ് പറയുക”Read More

Main story

‘മേജർ രവി അക്ഷരാർത്ഥത്തിൽ ഒരു ‘മേജർ സംഘി’, അയാളെ ആരാണ് വിസ്മയയുടെ ഭാഗം

കൊച്ചി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി മുന്നോട്ടുവെക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെ ഇകഴ്ത്തി സംസാരിച്ച സംവിധായകൻ മേജർ രവിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ചില്ലറ ഉളുപ്പില്ലായ്മയോ വിവരക്കേടോ അല്ല മേജർ രവി കാട്ടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിസ്മയയുടെ രാഷ്ട്രീയം വിശദീകരിക്കാൻ വന്ന മേജർ രവി അക്ഷരാർത്ഥത്തിൽ ഒരു ‘മേജർ സംഘി’ ആണെന്ന് സ്വയം ബോധ്യപ്പെടുത്തിയെന്നും, അയാളെ ആരാണ് വിസ്മയയുടെ ഭാഗം വിശദീകരിക്കാൻ ചുമതലപ്പെടുത്തിയതെന്നും ജിന്റോ ജോൺ ചോദിച്ചു. [&Read More

India

ജന്തർ മന്തറിലെ സമരത്തെ വിമർശിക്കാൻ ബിജെപിയുടെ വൻ തുക വാഗ്ദാനം; പിആർ തന്ത്രം

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തെ വിമർശിക്കാനും, കേന്ദ്ര സർക്കാരിന് അനുകൂലമായി പ്രചാരണം നടത്താനും തനിക്ക് വലിയ തുക വാഗ്ദാനം ലഭിച്ചതായി കണ്ടന്റ് ക്രിയേറ്ററുടെ വെളിപ്പെടുത്തൽ. രൂപേഷ് യാദവ് എന്ന യുവാവാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഗുരുതരമായ ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ‘എവോറ കമ്മ്യൂണിക്കേഷൻസ്’ എന്ന മീഡിയ ഏജൻസിയിൽ നിന്നും പുലർച്ചെ മൂന്ന് മണിയോടെയാണ് ഈ പെയ്ഡ് ക്യാമ്പെയ്‌നിനായുള്ള [&Read More

Kerala

‘വിസ്മയക്ക് രാഷ്ട്രീയം അറിയില്ല, ഡല്‍ഹിയിലെ സമരത്തിന് അമേരിക്കന്‍ ഫണ്ടിങ്’; നീറ്റ് സമരത്തിനെതിരെ മേജർ

കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നടക്കുന്നവിദ്യാർത്ഥി പ്രക്ഷോഭങ്ങളെ രൂക്ഷമായി അധിക്ഷേപിച്ച് മേജർ രവി. സമരരംഗത്തുള്ളത് വിദ്യാർത്ഥികളേക്കാൾ കൂടുതൽ മറ്റ് നിക്ഷിപ്ത താല്പര്യങ്ങളുള്ള ചിലരാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇന്ത്യയിൽ ‘പാർലമെന്റ് ആക്രമണം നടത്താൻ’ പോകാൻ ഈ പീക്കിരി പിള്ളേരെക്കൊണ്ടൊന്നും സാധിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അവിടെ പോയി പോലീസിന്റെ വാഹനം തകർക്കുകയും പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്താൽ തിരിച്ചടി കിട്ടുമെന്നും, അതിനുശേഷം കിടന്ന് മോങ്ങിയിട്ട് ഒരു കാര്യവുമില്ലെന്നും മേജർ രവി ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. സമരത്തിൽ കുട്ടികൾക്ക് അടിയേൽക്കുന്നത് കണ്ടപ്പോൾ [&Read More

Main story

‘വലിച്ചിഴച്ചുകൊണ്ട് പോകുമ്പോഴും ഡൽഹി പൊലീസ് പറഞ്ഞത് കേന്ദ്ര സർക്കാരിനെ പുറത്താക്കാൻ’; വെളിപ്പെടുത്തലുമായി രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രക്ഷോഭത്തിനിടെ തന്നെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിനെ പുറത്താക്കാൻ തന്നോട് ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ അടിച്ചമർത്തലുകൾക്കുമെതിരെ ലോക് കല്യാൺ മാർഗിൽ പ്രതിപക്ഷ നേതാക്കൾ സംഘടിപ്പിച്ച ഉപരോധത്തിനിടയിലാണ് രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി നടപടികൾക്ക് ശേഷം എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. കസ്റ്റഡിയിലെടുത്തപ്പോഴുള്ള അനുഭവം പങ്കുവെച്ച രാഹുൽ ഗാന്ധി, ഡൽഹി പൊലീസ് [&Read More

India

‘യുവാക്കളുടെ ഭാവിയേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല, കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകും, ഫാസ്റ്റ് ട്രാക്ക്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി പ്രതിഷേധങ്ങൾ ആളിക്കത്തുകയും പാർലമെന്റിൽ തർക്കങ്ങൾ തുടരുകയും ചെയ്യുന്നതിനിടയിൽ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. രാജ്യത്തെ യുവാക്കളുടെ താല്പര്യങ്ങൾ സർക്കാർ പൂർണ്ണമായും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ ചെയ്ത് തീർപ്പാക്കുന്നതിനായി രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കുറ്റവാളികൾക്ക് അതിവേഗത്തിലും കഠിനവുമായ [&Read More