27/09/2026
[fontresizer_tawhidurrahmandear_widget]

Tags :kochi

Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ആംസ്റ്റർ ഓവർസീസ് സിഇഒ അറസ്റ്റിൽ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ സി.ഇ.ഒ അറസ്റ്റിൽ. ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവർത്തിക്കുന്ന ‘ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്’, ‘ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ്’ എന്നീ സ്ഥാപനങ്ങളുടെ സി.ഇ.ഒയും എം.ഡിയുമായ പാർവതി മായ ഷാജിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലാണ് നടപടി. അർമേനിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. പാർവതി വിദേശത്തു നിന്ന് [&Read More

Kerala

‘ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ല, നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത്’; ബസുകളുടെ അപകടപ്പാച്ചിലിൽ

കൊച്ചി: റോഡിൽ ബസ് ഓടിക്കുന്നവർ തമ്പുരാക്കന്മാരല്ലെന്ന് രൂക്ഷമായ ഭാഷയിൽ ഓർമ്മിപ്പിച്ച് ഹൈക്കോടതി. കഴിഞ്ഞ ദിവസം നഗരത്തിൽ ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നിർണ്ണായക പരാമർശം. കൊച്ചി നഗരത്തിൽ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നടത്തുന്ന അപകടകരമായ ഡ്രൈവിങ് തടയാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. വിഷയത്തിൽ കഴിഞ്ഞ വർഷം പോലീസ് കോടതിയിൽ നൽകിയ [&Read More

Kerala

കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിൽ 2 ചത്ത പല്ലികൾ; പരാതിയുമായി വീട്ടമ്മ

കൊച്ചി: ഇടക്കൊച്ചി പാമ്പായ്‌ മൂല ജങ്ഷനിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിൽ രണ്ടു ചത്ത പല്ലികളെ കണ്ടെത്തിയതായി പരാതി. ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷിനാണ് ഇന്നലെ വൈകീട്ട് വാങ്ങിയ ബ്രഡിൽ നിന്ന് പല്ലികളെ കിട്ടിയത്. ബ്രഡ് കഴിച്ചതിനെ തുടർന്ന് ഛർദിയും അവശതയും അനുഭവപ്പെട്ട ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വിവരം അറിയിച്ചെങ്കിലും കടയുടമ സംഭവം ഗൗരവത്തിലെടുത്തില്ലെന്ന് ഇവർ പറഞ്ഞു. വിഷയത്തിൽ നഗരസഭ ഹെൽത്ത് വിഭാഗത്തെ വിവരം അറിയിച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി കൺട്രോളർക്കും പരാതി നൽകുമെന്ന് ദിവ്യ വ്യക്തമാക്കി.Read More

Kerala

‘മര്യാദയ്ക്ക് നടന്നില്ലെങ്കിൽ ഇനിയും കിട്ടും’; 10-ാം ക്ലാസുകാരനെ വളഞ്ഞിട്ട് മർദിച്ച് സഹപാഠികൾ; വീഡിയോ

സഹപാഠിയായ പത്താം ക്ലാസ് വിദ്യാർഥിയെ നാലംഗ സംഘം വളഞ്ഞിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. Read More

Kerala

‘ഗുണ്ടകൾ ചേർന്നാണോ ‘തൂഫാൻ’ യോഗം? സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചു’; കൊച്ചിയിലെ ഗുണ്ടകളുടെ യോഗത്തിനെതിരെ

ആലപ്പുഴ: ഓപ്പറേഷൻ തൂഫാൻ ദുരുപയോഗത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എറണാകുളത്തെ യോഗത്തിനെതിരെയാണ് ആഭ്യന്തര മന്ത്രിയുടെ വിമർശനം. ഗുണ്ടകൾ ചേർന്നാണോ തൂഫാൻ യോഗം കൂടുന്നതെന്ന് മന്ത്രി ചോദിച്ചു. പൊലീസ് അറിയാതെ ഒരു യോഗവും ആരും ചേരണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാകാമെന്നും അദ്ദേഹത്തെ പോലൊരാൾ അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു യോഗത്തിന് പോകുമെന്ന് കരുതുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ഓപ്പറേഷൻ തൂഫാന് പിന്നാലെ അന്താരാഷ്ട്ര ലഹരി ലോബി കേരളത്തിൽ പത്തി താഴ്ത്തിയെന്നും ലഹരി മാഫിയയ്ക്കെതിരെ [&Read More

Main story

മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും; ഒരു യുവതി കൂടി അറസ്റ്റിൽ, പിന്നിൽ രാജ്യാന്തര

കൊച്ചി: മോഡലിങ്ങിൻ്റെ മറവിൽ നടന്ന മനുഷ്യക്കടത്ത് കേസിൽ ഒരു യുവതി കൂടി പൊലീസ് കസ്റ്റഡിയിലായി. പൊന്നാനി സ്വദേശിനിയായ മഞ്ജിമയാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. ഇതോടെ കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം മൂന്നായി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. മരട് പൊലീസ് രജിസ്റ്റർ ചെയ്‌ത ഈ കേസിൽ കഴിഞ്ഞ ദിവസം ഇന്ദു, അലീന എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരിയെ മോഡലിങ് ജോലിക്കെന്ന വ്യാജേന വിദേശത്തെത്തിച്ച് വിവിധ ആളുകൾക്ക് കാഴ്ചവെച്ചതായാണ് പൊലീസ് നൽകുന്ന വിവരം. പിടിയിലായ അലീന മുൻപും [&Read More

Kerala

കാണാതായ വളർത്തു തത്തയെ തേടി ഉടമ; കണ്ടെത്തുന്നവർക്ക് 25000 രൂപ പാരിതോഷികം

കാണാതായ തന്റെ പ്രിയപ്പെട്ട വളർത്തുതത്തയെ കണ്ടെത്തി നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. തൃപ്പൂണിത്തുറയിൽ താമസിക്കുന്ന കട്ടപ്പന സ്വദേശി ശശികാന്താണ് തന്റെ തത്തയെ കണ്ടെത്താൻ നാടൊട്ടാകെ തിരച്ചിൽ നടത്തുന്നത്. ‘കല്ലു’, ‘മിട്ടു’ എന്നിങ്ങനെ പേരുള്ള രണ്ട് കോനൂർ ഇനത്തിൽപ്പെട്ട പക്ഷികൾ കഴിഞ്ഞ രണ്ട് വർഷമായി ശശികാന്തിന്റെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കഴിയുന്നത്. പേര് വിളിച്ചാൽ പ്രതികരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഇവയ്ക്കായി കൊച്ചിയിലെ ഫ്ലാറ്റിൽ പ്രത്യേക മുറിയും സഞ്ചരിക്കാൻ അംബാസിഡർ കാറും വരെ ശശികാന്ത് ഒരുക്കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച [&Read More

Crime

മദ്യപാനത്തിനിടെ തർക്കം; യുവാവിനെ സുഹൃത്ത് ഫ്രയിങ് പാൻ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കൊച്ചി: പച്ചാളത്തു യുവാവിനെ സുഹൃത്തു ഫ്രയിങ് പാൻ കൊണ്ടു തലയ്ക്കടിച്ചു കൊന്നു. പച്ചാളം ജനത കോളനി ലൈൻ തുണ്ടിപ്പറമ്പിൽ സെബാസ്റ്റ്യൻ എബ്രോയുടെ മകൻ അൽ ജൂഡ് എബ്രോയാണു (40) കൊല്ലപ്പെട്ടത്. പ്രതി എസ്ആർഎം റോഡ് ശാരദ നിവാസിൽ ഷിനോജ് രവീന്ദ്രനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. സിനോഷിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്.ഞായറാഴ്ച രാത്രി സിനോഷിന്റെ വീട്ടിൽ ആൽ ജൂഡ് ഉൾപ്പെടെ മൂന്നംഗ സംഘം മദ്യപിക്കാനായി ഒത്തുചേർന്നിരുന്നു. മദ്യപാനത്തിനിടെ ഇവർക്കിടയിൽ രൂക്ഷമായ തർക്കമുണ്ടാവുകയും ഇതിനിടെ സിനോഷ് അടുക്കളയിലുണ്ടായിരുന്ന [&Read More

Kerala

‘കേരള സ്‌റ്റോറി 2’ഉം ബഹിഷ്‌ക്കരിച്ച് കേരളം: കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ ആളില്ലാത്തത് കാരണം

കോഴിക്കോട്: വിവാദ സിനിമയായ ‘കേരള സ്‌റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന് കേരളത്തിൽ തണുപ്പൻ പ്രതികരണം. മതിയായ കാണികളില്ലാത്തതിനെ തുടർന്ന് കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സിനിമയുടെ പ്രദർശനം റദ്ദാക്കി. കോഴിക്കോട് റീഗൽ തിയറ്ററിൽ രാത്രി 10 മണിക്ക് നിശ്ചയിച്ചിരുന്ന ഷോയ്ക്ക് കേവലം രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതോടെ കാണികളില്ലാത്തതിനാൽ തിയറ്റർ അധികൃതർ ഷോ റദ്ദാക്കുകയായിരുന്നു. കൊച്ചിയിലും സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. എറണാകുളം ജില്ലയിലെ പാൻ സിനിമാസിൽ ആറ് പേരും പി.വി.ആറിൽ [&Read More

Main story

ഹണിട്രാപ്പ് കേസ് പ്രതികൾക്കെതിരെ കാപ്പ; സഫ്‌ന മുൻപും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി സംശയം

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്തും. കേസിലെ പ്രതികളായ അമൽ, അനന്ത എന്നിവർ കൊലപാതകം, ലഹരിക്കടത്ത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുള്ളതിനാലാണ് കടുത്ത നടപടിയിലേക്ക് പോലീസ് കടക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ പറവൂർ സ്വദേശി സഫ്‌നയുടെ നേതൃത്വത്തിലുള്ള സംഘം മുൻപും സമാനമായ രീതിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ [&Read More