27/07/2026
[fontresizer_tawhidurrahmandear_widget]

അധ്യാപകർക്കും സഹപാഠികൾക്കും പ്രിയപ്പെട്ടവൻ, ചൂരൽമല ദുരന്തത്തിലും കരുതലുമായി എത്തിയ മിടുക്കൻ; നോവായി അമൻ

 അധ്യാപകർക്കും സഹപാഠികൾക്കും പ്രിയപ്പെട്ടവൻ, ചൂരൽമല ദുരന്തത്തിലും കരുതലുമായി എത്തിയ മിടുക്കൻ; നോവായി അമൻ

മുക്കം: അമനെ കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവാണ് അധ്യാപകർക്കും സഹപാഠികൾക്കും. ക്വിസ് മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടുന്ന കൊച്ചുമിടുക്കൻ. ചൂരൽമല ദുരന്തത്തിൽ ഇരയായവരെ ഓർത്ത് കുടുക്കയിൽ സൂക്ഷിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി സ്‌നേഹം പരത്തിയ മാലാഖ. എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടവന്റെ വേർപാട് പലർക്കും ഇപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് നാടിനെ ആകെ നടുക്കിയ ആ സംഭവം നടന്നത്. അമനും സഹോദരി ഇമയും പിതൃസഹോദരന്റെ രണ്ട് മക്കളും ഓട്ടോറിക്ഷ ഡ്രൈവറുടെ മകനുമടക്കം 5 പേർ മാത്രമാണ് സ്ഥിരം യാത്രക്കാർ. എന്നും ഓട്ടോ ഡ്രൈവറുടെ മകനാണ് വലതുവശത്തെ ഡോറിനരികിൽ സ്ഥിരമായി ഇരിക്കാറുള്ളത്. വെള്ളിയാഴ്ച അസുഖം കാരണം സഹോദരി ഇമ സ്‌കൂളിൽ പോയിരുന്നില്ല. അന്ന് വൈകിട്ട് ഓട്ടോയിൽ കയറിയ അമൻ ഡോറിനരികിൽ ഇരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

പുൽപ്പറമ്പിനും വെസ്റ്റ് ചേന്ദമംഗലൂരിനും ഇടയ്ക്ക് ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ച് അപകടമുണ്ടായി.ഡോറരികിൽ ഇരുന്ന അമൻ അബദ്ധത്തിൽ റോഡിലേക്ക് തെറിച്ചുവീണു. എതിർ ദിശയിൽ വന്ന ലോഫി അമന്റ കയറി ഇറങ്ങുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അമൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.ഇവിടെ സ്ഥിരം അപകട മേഖലയാണെന്നും സുരക്ഷാസംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചിട്ടുണ്ട്.

Also read: