‘സിനിമാഭിനയം നിർത്തി, സ്റ്റേജ് ഷോകളും ചെയ്യില്ല, ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രം’: രമേഷ് പിഷാരടി
പാലക്കാട്: സിനിമാഭിനയം നിര്‍ത്തിയതായി നിയുക്ത കോണ്‍ഗ്രസ് എംഎല്‍എ രമേഷ് പിഷാരടി പറഞ്ഞു. സ്റ്റേജ് ഷോകളും ചെയ്യില്ലെന്നും അദ്ദേഹം അറിയിച്ചു. ഇനിയുള്ള അഞ്ചു വര്‍ഷം പാലക്കാടിന് വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാഭിനയം ജീവിത മാര്‍ഗ്ഗമാണ്. വരുമാനം കുറയുമ്പോള്‍ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടിയുടെ ജയം. പാലക്കാട് മണ്ഡലത്തിൽ വോട്ടിനു വേണ്ടി ബിജെപി പണം വിതരണം ചെയ്തെന്ന ആരോപണവും തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞതും വലിയ വാർത്തയായിരുന്നു. ബിജെപി വിജയിക്കുമെന്ന് പ്രതീക്ഷിച്ച മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. വോട്ടെണ്ണിയപ്പോൾ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനായിരുന്നു ആദ്യം ലീഡുണ്ടായിരുന്നത്. ഹോട്ടൽ വ്യവസായി എൻ എം ആർ റസാഖ് ആയിരുന്നു എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നത്.