05/09/2026
[fontresizer_tawhidurrahmandear_widget]

‘തഴയപ്പെട്ട കാലം കഴിഞ്ഞു, ഇനി ചേട്ടൻ്റെ സമയം’;ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകനാകാൻ സഞ്ജു സാംസൺ?

 ‘തഴയപ്പെട്ട കാലം കഴിഞ്ഞു, ഇനി ചേട്ടൻ്റെ സമയം’;ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകനാകാൻ സഞ്ജു സാംസൺ?

ന്യൂഡൽഹി: ഇന്ത്യൻ ട്വന്റി20 ടീമിനെ നയിക്കാനുള്ള പ്രധാന താരങ്ങളുടെ പട്ടികയിൽ സഞ്ജു സാംസൺ മുൻനിരയിലേക്ക് എത്തിയതായി സൂചന. സഞ്ജുവിൻ്റെ സമീപകാലത്തെ മികച്ച ഫോം, പക്വതയാർന്ന കളിശൈലി, ഐപിഎല്ലിലെ നായകപരിചയം എന്നിവയിൽ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ഏറെ സംതൃപ്തരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടി20 ലോകകപ്പിലെ മികച്ച പ്രകടനവും ഐപിഎൽ 2026-ൽ ചെന്നെ സൂപ്പർ കിംഗ്‌സിനായി 402 റൺസ് പിന്നിട്ട കുതിപ്പും സഞ്ജുവിൻ്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

ഐപിഎൽ സീസണിന് ശേഷം നടക്കാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ പുതിയ നായകനെ പരീക്ഷിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യരുടെ പേരും ചർച്ചകളിലുണ്ടെങ്കിലും, രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള പരിചയസമ്പത്തും നിലവിലെ ബാറ്റിംഗ് ഫോമും സഞ്ജുവിനെ മറ്റ് താരങ്ങളേക്കാൾ മുന്നിലെത്തിക്കുന്നു. ടീമിനെ മുന്നിൽ നിന്ന് നയിക്കാനും സമ്മർദ്ദഘട്ടങ്ങളിൽ ശാന്തതയോടെ തീരുമാനങ്ങളെടുക്കാനുമുള്ള സഞ്ജുവിൻ്റെ കഴിവിനെ സെലക്ടർമാർ വലിയ രീതിയിൽ വിലയിരുത്തുന്നുണ്ട്.

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഫോമിലുള്ള താരങ്ങൾക്ക് നേതൃസ്ഥാനം നൽകുന്ന രീതിയാണ് ഇന്ത്യ പലപ്പോഴും സ്വീകരിക്കാറുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സഞ്ജു നേടിയ പുറത്താകാത്ത 87 റൺസ് അദ്ദേഹത്തിൻ്റെ ബാറ്റിംഗ് മികവിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ലോകകപ്പിലെ പ്രകടനവും സഞ്ജുവിൻ്റെ സാധ്യത വർധിപ്പിച്ചു. ശ്രേയസ് ആദ്യം ടീമിൽ സ്ഥാനം ഉറപ്പിക്കട്ടെ എന്നും ടീമിൽ ഇല്ലാത്ത ഒരു താരത്തെ നേരെ ക്യാപ്റ്റൻ ആക്കുന്നത് ശരിയല്ല എന്നും സെലക്ഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Also read: