14/06/2026
[fontresizer_tawhidurrahmandear_widget]

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; തർക്കത്തിനിടെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആൺസുഹൃത്ത്

 മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; തർക്കത്തിനിടെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആൺസുഹൃത്ത്

ബെംഗളൂരു: ലിവിങ് ടുഗെദർ പങ്കാളിയായ യുവതിയെ വാക്കുതർക്കത്തിനിടെ ആൺസുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. സിക്കിം സ്വദേശിനിയായ അതി ഹാങ്‌മ സുബ്ബ (22) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡാർജിലിങ് സ്വദേശിയായ ആൺസുഹൃത്ത് പുർബ ലെപ്‌ചയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട അതി ഹാങ്‌മ ബെംഗളൂരുവിലെ ഒരു സലോണിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.

പ്രതിയായ പുർബ ബെംഗളൂരുവിലെ ഒരു പ്രമുഖ ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്യുകയാണ്. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും ഒരു മാസം മുൻപാണ് ഒരുമിച്ച് ജീവിക്കാനായി ബെംഗളൂരുവിലേക്ക് താമസം മാറിയത്. ഡൊഡ്ഡകണ്ണഹള്ളിയിലെ ഒരു വാടകമുറിയിലായിരുന്നു ഇവരുടെ താമസം. ഞായറാഴ്‌ച രാവിലെ ഇരുവരും തമ്മിൽ യുവതിയുടെ സുഹൃത്തുക്കളെച്ചൊല്ലി രൂക്ഷമായ വാക്കുതർക്കമുണ്ടായി. യുവതിക്ക് മറ്റൊരു യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന പുർബയുടെ കടുത്ത സംശയമാണ് തർക്കത്തിലേക്ക് നയിച്ചത്. വാഗ്വാദം മൂർച്ഛിച്ചതോടെ പ്രകോപിതനായ പുർബ അടുക്കളയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് അതി ഹാങ്‌മയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് അമിതമായി ചോരവാർന്നാണ് യുവതി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രതിയായ പുർബ ലെപ്‌ചയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Also read: