14/06/2026
[fontresizer_tawhidurrahmandear_widget]

ആരോഗ്യമന്ത്രിയെ ‘കിങ്ങിണിക്കുട്ടന്‍’ എന്ന് പരിഹസിച്ച് കമന്റിട്ടു; സിപിഎം പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

 ആരോഗ്യമന്ത്രിയെ ‘കിങ്ങിണിക്കുട്ടന്‍’ എന്ന് പരിഹസിച്ച് കമന്റിട്ടു; സിപിഎം പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

താമരശ്ശേരി: ആരോഗ്യമന്ത്രിയെ ‘കിങ്ങിണിക്കുട്ടൻ’ എന്ന് പരിഹസിച്ച സിപിഎം പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. താമരശ്ശേരി തോറ്റാമ്പുറം സ്വദേശിയായ ബിബിനെതിരെയാണ് കലാപാഹ്വാനം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. നിപ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് ഇയാൾ പരിഹാസരൂപേണ കമന്റിട്ടത്. ഒരു കോൺഗ്രസ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. കലാപാഹ്വാനത്തിന് പുറമെ സമൂഹത്തിൽ മനഃപൂർവം സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റവും ബിബിനെതിരെ ചുമത്തിയിട്ടുണ്ട്.

ഇതിനിടെ ആരോഗ്യമന്ത്രി അവലോകന യോഗങ്ങൾക്കായി കോഴിക്കോട് എത്തി. മന്ത്രിക്കെതിരെ പ്രതിഷേധം നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. തുടർന്ന് കോഴിക്കോട് കളക്ടറേറ്റിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകന യോഗം ചേർന്നു. ജില്ലയിലെ നിപ, ഷിഗല്ല രോഗവ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താനായിരുന്നു യോഗം വിളിച്ചുചേർത്തത്. വിവിധ ജില്ലാ കളക്ടർമാർ, കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ), ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡി.ഇ.ഒ) എന്നിവരുൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ ഈ യോഗത്തിൽ പങ്കെടുത്തു. കളക്ടറേറ്റിലെ അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിക്കുകയും ചെയ്തു.

Also read: