25/07/2026
[fontresizer_tawhidurrahmandear_widget]

വിവാഹം കഴിഞ്ഞത് 7 മാസം മുമ്പ്; വാക്കുതർക്കം, ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

 വിവാഹം കഴിഞ്ഞത് 7 മാസം മുമ്പ്; വാക്കുതർക്കം, ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

ബുലന്ദ്ഷഹർ: വാക്കുതർക്കത്തെ തുടർന്ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹാജിപൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരമായ കൊലപാതകം നടന്നത്. ഇരുപത്തിയഞ്ചുകാരിയായ ഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് മോനുവിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഏഴ് മാസം മുൻപായിരുന്നു ഗീതയും മോനുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. തർക്കത്തിനിടെ പ്രതി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഗീതയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Also read: