23/06/2026
[fontresizer_tawhidurrahmandear_widget]

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ; രാഷ്ട്രപതിയിൽനിന്ന് ബഹുമതി ഏറ്റുവാങ്ങി

 വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ; രാഷ്ട്രപതിയിൽനിന്ന് ബഹുമതി ഏറ്റുവാങ്ങി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളുടെ രണ്ടാം ഘട്ട വിതരണം ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രമുഖ നടൻ മമ്മൂട്ടി എന്നിവർ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മഭൂഷൺ ബഹുമതികൾ ഏറ്റുവാങ്ങി.

വിദ്യാഭ്യാസ-സാഹിത്യ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ച് പി. നാരായണനും, നീതിന്യായ രംഗത്തെ സ്തുത്യർഹമായ സേവനങ്ങൾക്ക് ജസ്റ്റിസ് കെ.ടി. തോമസിനും പത്മവിഭൂഷൺ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ ആദ്യം ബഹുമതി സ്വീകരിച്ചത് പി. നാരായണനാണ്; തൊട്ടുപിന്നാലെ ജസ്റ്റിസ് കെ.ടി. തോമസും പുരസ്കാരം ഏറ്റുവാങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയ മുൻനിര നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. രണ്ടാം ഘട്ട വിതരണത്തിൽ ആകെ 65 പേർക്കാണ് ആദരവ് ലഭിച്ചത്. 7 പത്മഭൂഷൺ, 56 പത്മശ്രീ പുരസ്‌കാരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആദ്യഘട്ടത്തിൽ പുരസ്കാരം ഏറ്റുവാങ്ങാൻ സാധിക്കാതിരുന്നവർക്ക് വേണ്ടിയാണ് ഈ രണ്ടാംഘട്ട വിതരണച്ചടങ്ങ് സംഘടിപ്പിച്ചത്.

Also read: