06/08/2026
[fontresizer_tawhidurrahmandear_widget]

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, ചോദിച്ചപ്പോൾ മരിച്ചയാളെന്ന് മറുപടി; ആത്മാക്കളെ കാണാനുള്ള കഴിവ് ലഭിച്ച ഉടൻ വേണ്ടെന്നുവെച്ചു’- നടി ലെന

 ‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, ചോദിച്ചപ്പോൾ മരിച്ചയാളെന്ന് മറുപടി; ആത്മാക്കളെ കാണാനുള്ള കഴിവ് ലഭിച്ച ഉടൻ വേണ്ടെന്നുവെച്ചു’- നടി ലെന

മരിച്ചുപോയ ആളുകളുടെ ആത്മാക്കളെ ഒന്നിലേറെ തവണ നേരിട്ട് കണ്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ലെന. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ അനുഭവങ്ങൾ നടി പങ്കുവെച്ചത്.

മരിച്ചവരുടെ എനർജി ഇംപ്രിന്റ് ഇവിടെനിന്ന് മാഞ്ഞുപോകാൻ സമയം എടുക്കുമെന്നും പാര സൈക്കോളജിയുടെ ഭാഗമായ ഇത്തരം കാര്യങ്ങൾ എല്ലാവർക്കും മനസിലാവണമെന്നില്ലെന്നും ലെന പറഞ്ഞു.

തന്റെ അനുഭവങ്ങളെക്കുറിച്ച് ലെന വ്യക്തമാക്കുന്നത് ഇങ്ങനെ: “സുഹൃത്തിന്റെ വീട്ടിൽ നിൽക്കുമ്പോൾ ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ മുറിയിലൂടെ നടന്നുപോകുന്നത് കണ്ടു. ആ ഭാഗത്ത് വാതിലില്ലാത്തതിനാൽ അത്ഭുതപ്പെട്ട് വീട്ടുകാരോട് ചോദിച്ചപ്പോഴാണ് അദ്ദേഹം കുറച്ചുനാൾ മുൻപ് മരിച്ചുപോയ ആളാണെന്ന് അറിയുന്നത്. ആ രൂപം കണ്ട വ്യക്തിയുടെ പേരും അവർ പറഞ്ഞുതന്നു.”

മറ്റൊരു അനുഭവവും നടി അഭിമുഖത്തിൽ പങ്കുവെച്ചു. “വീട്ടിലെ മോഷൻ ഡിറ്റക്റ്റിങ് സിസിടിവിയിൽ ‘ഹ്യൂമൻ ബോഡി ഡിറ്റക്റ്റഡ്’ എന്ന് മുന്നറിയിപ്പ് വന്നു. എന്നാൽ ദൃശ്യത്തിൽ എനിക്കൊന്നും കാണാൻ സാധിച്ചില്ല. തുടർന്ന് ഇത് കാണാൻ കഴിയുന്ന ഒരു സുഹൃത്തിന് സ്ക്രീൻഷോട്ട് അയച്ചുകൊടുത്തു. അവർ ആ രൂപം വട്ടമിട്ട് അടയാളപ്പെടുത്തി തിരികെ അയച്ചു തന്നപ്പോഴാണ് എനിക്ക് അത് വ്യക്തമായി കാണാനായത്.”

ആളുകളെ കാണാനുള്ള ഇത്തരം പ്രത്യേക കഴിവ് കുറച്ചുനാൾ തനിക്കുണ്ടായിരുന്നുവെന്നും എന്നാൽ അത് ലഭിച്ച ഉടനെ തന്നെ വേണ്ടെന്ന് വെച്ചുവെന്നും ലെന കൂട്ടിച്ചേർത്തു. ചില സമയങ്ങളിൽ മുറികളിൽ ചിലരുടെ സാന്നിധ്യം അനുഭവപ്പെടാറുണ്ടെങ്കിലും ഭയം കാരണമാണ് ആശയവിനിമയം നടത്താത്തതെന്നും നടി പറഞ്ഞു.

Also read: