05/09/2026
[fontresizer_tawhidurrahmandear_widget]

സെക്‌സ് ഓഫർ ചെയ്ത് പുരുഷന്മാരെ വലയിലാക്കും, വീട്ടിൽ നേരിട്ടെത്തി മയക്കുമരുന്ന് നൽകും, പിന്നാലെ കൊടുംക്രൂരത-ദമ്പതികൾക്ക് 17 വർഷം തടവ് | Fake Sex Worker Robbery Case UK

 സെക്‌സ് ഓഫർ ചെയ്ത് പുരുഷന്മാരെ വലയിലാക്കും, വീട്ടിൽ നേരിട്ടെത്തി മയക്കുമരുന്ന് നൽകും, പിന്നാലെ കൊടുംക്രൂരത-ദമ്പതികൾക്ക് 17 വർഷം തടവ് | Fake Sex Worker Robbery Case UK

ലണ്ടൻ: ലൈംഗിക സേവനം വാഗ്ദാനം ചെയ്ത് പുരുഷന്മാരെ വീടുകളിലേക്ക് ക്ഷണിച്ചുവരുത്തുകയും തുടർന്ന് വീര്യം കൂടിയ മയക്കുമരുന്ന് പാനീയങ്ങളിൽ കലർത്തി നൽകി പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിൽ ദമ്പതികൾക്ക് കടുത്ത ശിക്ഷ(Fake Sex Worker Robbery Case UK). റൊമാനിയൻ ദമ്പതികൾക്കാണ് ബ്രിട്ടീഷ് കോടതി 17 വർഷം വീതം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. എസ്‌കെക്സിലെ ഇൽഫോർഡ് സ്വദേശികളായ അദീന മിഹായ്(31), പങ്കാളി മഡാലിൻ ഡുമിത്രു(30) എന്നിവരെയാണ് ഓക്സ്ഫോർഡ് ക്രൗൺ കോടതി ശിക്ഷിച്ചത്.

മയക്കുമരുന്നിന്റെ അമിത അളവ് കാരണം ഗ്ലോസ്റ്റർഷെയറിലെ ബാജൻഡൺ സ്വദേശിയായ 80 വയസ്സുകാരൻ മാൽക്കം കിങ്, ഓക്സ്ഫോർഡ്ഷെയറിലെ ബാൻബറി സ്വദേശിയായ 37 വയസ്സുകാരൻ ഗാരി മൗട്ട് എന്നിവർ മരണപ്പെട്ടു. മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിൽ മരണത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗാമാ-ബ്യൂട്ടിറോലാക്‌റ്റോൺ എന്ന അതീവ മാരകമായ മയക്കുമരുന്നാണ് ഇരകൾക്ക് നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

കുറ്റകൃത്യത്തിന്റെ ആസൂത്രണം | Fake Sex Worker Robbery Case UK

പ്രതികൾ ഇരകളെ കണ്ടെത്താനും കവർച്ച നടത്താനും വളരെ ചിട്ടയായ രീതിയാണ് അവലംബിച്ചിരുന്നത്. ലൈംഗികത്തൊഴിലാളിയാണെന്ന് നടിച്ച് ‘വിവാസ്ട്രീറ്റ്’ പോലുള്ള ഓൺലൈൻ പരസ്യ പ്ലാറ്റ്ഫോമുകൾ വഴിയാണ് അദീന മിഹായ് പുരുഷന്മാരെ ആകർഷിച്ചിരുന്നത്. ഫോൺ വഴി പണമിടപാടുകളും കൂടിക്കാഴ്ചയ്ക്കുള്ള സമയവും ഉറപ്പിച്ച ശേഷം, മുൻകൂറായി പണം വാങ്ങുകയും ചെയ്യും.

തുടർന്ന് മഡാലിൻ ഡുമിത്രു കാറോടിച്ച് അദീനയെ ഇരകളുടെ വീടുകളിലെത്തിക്കും. ഡുമിത്രു വീടിന് പുറത്ത് കാറിൽ കാത്തിരിക്കുമ്പോൾ, അദീന തന്ത്രപൂർവം വീട്ടിനുള്ളിലേക്ക് കയറും. തുടർന്ന് ഇരകളെ മദ്യം കുടിക്കാൻ പ്രേരിപ്പിക്കുകയും, അവർ കാണാതെ ഗ്ലാസിൽ വീര്യമേറിയ ജിബിഎൽ മയക്കുമരുന്ന് കലർത്തുകയും ചെയ്യും. ലൈംഗിക സേവനങ്ങളൊന്നും നൽകാതെ, മയക്കുമരുന്ന് ഉള്ളിൽച്ചെന്ന് ഇരകൾ ബോധരഹിതരാകുന്നതോടെ വീട് മുഴുവൻ അരിച്ചുപെറുക്കി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച് ഇവർ കടന്നുകളയുകയായിരുന്നു പതിവ്.

റോളെക്‌സ് വാച്ചുകൾ, സ്വർണാഭരണങ്ങൾ, വിലകൂടിയ പെർഫ്യൂമുകൾ, പണം എന്നിവയാണ് പ്രധാനമായും മോഷ്ടിക്കപ്പെട്ടത്. തങ്ങൾ നേരിട്ട വഞ്ചനയോ പണനഷ്ടമോ ഇരകൾ പുറത്തുപറയില്ലെന്നും നാണക്കേട് ഭയന്ന് പോലീസിൽ പരാതിപ്പെടില്ലെന്നുമുള്ള ഉറപ്പിലാണു പ്രതികൾ കുറ്റകൃത്യം ആവർത്തിച്ചത്.

കൊലപാതകത്തിലേക്ക് നയിച്ച ഘടകങ്ങൾ | Fake Sex Worker Robbery Case UK

2024 ഓഗസ്റ്റ് മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിലാണ് ഈ കുറ്റകൃത്യങ്ങൾ അരങ്ങേറിയത്. ആദ്യത്തെ പുറത്തറിഞ്ഞ ഇര മാൽക്കം കിങ് എന്ന 80കാരനായിരുന്നു. 2024 ഓഗസ്റ്റ് 21-ന് ഗ്ലോസ്റ്റർഷെയറിലെ ബാജൻഡണിലുള്ള വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2025 ജൂലൈ 13-ന് ഗാരി മൗട്ട് എന്ന യുവാവും സമാനമായ സാഹചര്യത്തിൽ മരിച്ചു. ബാൻബറിയിലെ വീട്ടിലാണ് ബിസിനസുകാരനായ മൗട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണാനന്തര പരിശോധനയിൽ ശരീരത്തിൽ ഉയർന്ന അളവിൽ ജിബിഎൽ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയാൻ തുടങ്ങിയത്. മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ വളരെ വേഗത്തിൽ ജീവൻ അപഹരിക്കാൻ ശേഷിയുള്ള ജി.എച്ച്.ബി ആയി മാറുന്ന കെമിക്കൽ സെഡേറ്റീവാണ് ജി.ബി.എൽ. കൃത്യമായ അളവുകളില്ലാതെ, അമിതമായ തോതിലാണ് പ്രതികൾ മദ്യത്തിൽ ഈ ലഹരിവസ്തു കലർത്തിയിരുന്നത്.

ഗാരി മൗട്ടിന്റെ കൊലപാതക സമയത്ത് മഡാലിൻ ഡുമിത്രു അദീനയ്ക്ക് അയച്ച റൊമാനിയൻ ഭാഷയിലുള്ള സന്ദേശങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ‘ശരി, അവനെ ഉറക്കിക്കിടത്തൂ’ എന്നും, ‘അവിടെ വാച്ചോ മറ്റ് ആഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ ഉണ്ടോ എന്ന് നോക്കൂ’ എന്നുമായിരുന്നു ഡുമിത്രു അയച്ച ടെക്സ്റ്റ് മെസേജുകൾ. കൃത്യം നടത്തുന്നതിന് തൊട്ടുമുമ്പ് ഇരുവരും കാറിൽ പാട്ട് കേട്ട് ഉല്ലസിച്ച് യാത്ര ചെയ്യുന്ന ടിക് ടോക് ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പോലീസിന്റെ സംയുക്ത നീക്കവും അറസ്റ്റും | Fake Sex Worker Robbery Case UK

ഗാരി മൗട്ടിന്റെയും മാൽക്കം കിങ്ങിന്റെയും ദുരൂഹമരണങ്ങളെ തുടർന്ന് തേംസ് വാലി പോലീസും ഗ്ലോസ്റ്റർഷെയർ കോൺസ്റ്റാബുലറിയും സംയുക്തമായി വൻ അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങൾ, ഫോൺ ലൊക്കേഷനുകൾ, ബാങ്ക് ഇടപാടുകൾ, ഫോറൻസിക് തെളിവുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ 2025 ജൂലൈ 31-ന് പ്രതികളെ ഇൽഫോർഡിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഓക്സ്ഫോർഡ് ക്രൗൺ കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നത്. രണ്ടുപേർക്കെതിരെയും മനപ്പൂർവമല്ലാത്ത നരഹത്യ, വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

കോടതിയുടെ നിരീക്ഷണങ്ങളും കുടുംബത്തിന്‍റെ കണ്ണീരും | Fake Sex Worker Robbery Case UK

കേസ് പരിഗണിച്ച ജസ്റ്റിസ് ബ്രണ്ണർ പ്രതികളുടെ ക്രൂരകൃത്യത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ”ഇരകളെ പൂർണമായി ബോധരഹിതരാക്കുക എന്നതായിരുന്നു നിങ്ങളുടെ ലക്ഷ്യം. മയക്കുമരുന്നിന്റെ ബാച്ച് വ്യത്യാസങ്ങളും വീര്യവും നോക്കാതെ, അങ്ങേയറ്റം അപകടകരമായ രീതിയിലാണ് നിങ്ങൾ മദ്യം നൽകിയത്. ഏറ്റവും പ്രാഥമികമായ അറിവെങ്കിലും നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ ജിബിഎൽ എത്രത്തോളം മാരകമാണെന്ന് മനസ്സിലാകുമായിരുന്നു.”-ജഡ്ജി ചൂണ്ടിക്കാട്ടി.

അപകടസാധ്യതകളെക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ രണ്ട് മനുഷ്യരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. സ്വന്തം അത്യാഗ്രഹത്തിന് വേണ്ടി മനുഷ്യജീവനുകൾ വച്ചു നിങ്ങൾ ചൂതാട്ടം നടത്തുകയായിരുന്നുവെന്നും ജസ്റ്റിസ് ബ്രണ്ണർ നിരീക്ഷിച്ചു.

വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി ഇരകളുടെ കുടുംബാംഗങ്ങൾ കോടതിയിൽ സമർപ്പിച്ച പ്രസ്താവനകൾ ഏവരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു. നിങ്ങൾക്ക് എന്റെ അച്ഛന്റെ പണം മാത്രം എടുത്തുകൊണ്ട് പോകാമായിരുന്നില്ലേ? എന്തിനാണ് അദ്ദേഹത്തെ കൊന്നതെന്ന് ഗാരി മൗട്ടിന്റെ ഒൻപതു വയസ് മാത്രമുള്ള മകൻ ചോദിച്ചു. അച്ഛൻ വളരെ നല്ല മനുഷ്യനായിരുന്നു. ചോദിച്ചിരുന്നെങ്കിൽ പണം തരുമായിരുന്നു. എന്റെ അച്ഛൻ പോയി, ഇനി ഒരിക്കലും എനിക്ക് അച്ഛനെ തിരികെ കിട്ടില്ല. ഞങ്ങൾ ഒരുമിച്ച് ചെയ്യാനിരുന്ന എല്ലാ സ്വപ്നങ്ങളും നിങ്ങൾ തകർത്തു. തന്റെ കുടുംബം തകർന്നുപോയെന്നും ബാലൻ കൂട്ടിച്ചേർത്തു.

സമാനമായിരുന്നു മകൾ കരോളിന്റെ വാക്കുകളും: ”അവർ എന്റെ പിതാവിന്റെ ജീവൻ മാത്രമല്ല അവസാനിപ്പിച്ചത്. എന്റെ ഭാവിയെക്കൂടിയാണ് ഇല്ലാതാക്കിയത്. കോടതിയുടെ ഏത് ശിക്ഷയ്ക്കും ഇനി എന്റെ അച്ഛനെ തിരിച്ചുതരാനാവില്ല.”

സാധാരണ മരണമോ അപകട മരണമോ ആണെങ്കിൽ തനിക്ക് സഹിക്കാമായിരുന്നു. എന്നാൽ ആ അവസാന നിമിഷങ്ങളിൽ അദ്ദേഹം അനുഭവിച്ച ഭയവും വേദനയും ഓർക്കുമ്പോൾ ഇപ്പോഴും എന്റെ മനസ്സ് തകരുന്നുവെന്ന് മാൽക്കം കിങ്ങിന്റെ സഹോദരി ജാക്കി സീഗ്രോട്ടും കുറിച്ചു.

ഗാരി മൗട്ടിന്റെ ഭാര്യ ലൂയിസ് മൗട്ടിന്റെ വാക്കുകളും ഏറെ വൈകാരികമായിരുന്നു. ”ഞങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞു. നിങ്ങൾ എന്റെ വർത്തമാനകാലം തകർത്തു, ഭാവി തട്ടിയെടുത്തു. ഞങ്ങൾ ഒരുമിച്ച് കുടുംബം കെട്ടിപ്പടുക്കാൻ കണ്ട എല്ലാ സ്വപ്നങ്ങളും ഇല്ലാതായി.”-ലൂയിസ് പറഞ്ഞു.

അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും പ്രതികരണം | Fake Sex Worker Robbery Case UK

കേസ് അങ്ങേയറ്റം അപൂർവവും ക്രൂരവുമാണെന്ന് പ്രോസിക്യൂഷൻ അഭിഭാഷകനായ ജൂലിയൻ ഇവാൻസ്, ക്രൗൺ പ്രോസിക്യൂഷൻ സർവീസ് അഭിഭാഷകൻ ചാൾസ് വൈറ്റ് എന്നിവർ ചൂണ്ടിക്കാട്ടി. അത്യാഗ്രഹത്താൽ നയിക്കപ്പെട്ട പ്രതികൾ, നിസ്സഹായരായ മനുഷ്യരെ കെണിയിലാക്കി നിഷ്‌കരുണം മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് അവർ കോടതിയിൽ വാദിച്ചു.

തേംസ് വാലി പോലീസിലെ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ മൈക്കൽ റോഡിയും ഗ്ലോസ്റ്റർഷെയർ പോലീസിലെ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ആദം സ്റ്റേസിയും അന്വേഷണത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെയും കുടുംബങ്ങളുടെ സഹിഷ്ണുതയെയും അഭിനന്ദിച്ചു. പ്രതികൾക്ക് ലഭിച്ച 17 വർഷത്തെ തടവുശിക്ഷ നീതിയുടെ വിജയമാണെന്നും, ഇവരുടെ ചതിയിൽപ്പെട്ട മറ്റ് ഇരകൾ ആരെങ്കിലുമുണ്ടോ എന്ന കാര്യത്തിൽ പോലീസ് ഇപ്പോഴും നിരീക്ഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Also read: