04/09/2026
[fontresizer_tawhidurrahmandear_widget]

ഐഎസിനും അൽഖാഇദയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സുന്നി പണ്ഡിതൻ അഹ്മദ് ബദ്‌റുദ്ദീൻ ഹസ്സൂന് ജീവപര്യന്തം തടവുശിക്ഷ | Syrian Grand Mufti Life Imprisonment

 ഐഎസിനും അൽഖാഇദയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സുന്നി പണ്ഡിതൻ അഹ്മദ് ബദ്‌റുദ്ദീൻ ഹസ്സൂന് ജീവപര്യന്തം തടവുശിക്ഷ | Syrian Grand Mufti Life Imprisonment

ദമസ്‌കസ്: മുൻ സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ അസദിന്റെ ഭരണകാലത്ത് രാജ്യത്തിന്റെ ഗ്രാൻഡ് മുഫ്തിയായി സേവനമനുഷ്ഠിച്ച പ്രമുഖ സുന്നി പണ്ഡിതൻ അഹ്മദ് ബദ്‌റുദ്ദീൻ ഹസ്സൂന് ജീവപര്യന്തം തടവുശിക്ഷ(Syrian Grand Mufti Life Imprisonment). ആഭ്യന്തരയുദ്ധകാലത്ത് അക്രമത്തിന് പ്രേരിപ്പിച്ചു, കുറ്റകൃത്യങ്ങളെ ന്യായീകരിച്ചു, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ദമസ്‌കസിലെ നാലാം ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ, ഇദ്ദേഹത്തിന്റെ സ്ഥാവര ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടി സർക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

വിചാരണയും കോടതി വിധിയും | Syrian Grand Mufti Life Imprisonment

ഒരുകാലത്ത് സിറിയയിൽ സജീവമായിരുന്ന അൽഖാഇദയ്ക്കും ഐഎസിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന പണ്ഡിതനാണ് ഹസ്സൂൻ. ബശ്ശാറുൽ അസദ് ഭരണത്തെ പിന്തുണച്ചു എന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരെ വധശിക്ഷ നടപ്പാക്കണമെന്നാണ് സിറിയയിലെ അഹ്മദ് ഷാറാ ഭരണകൂടം കോടിതിയിൽ ആവശ്യപ്പെട്ടത്.

ജഡ്ജി ഫഖ്‌റുദ്ദീൻ അൽ ആര്യന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ആറ് സെഷനുകളിലായി നടന്ന വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്. സിറിയൻ ആഭ്യന്തര സംഘർഷകാലത്ത് മുൻ ഭരണകൂടം ജനവാസ മേഖലകളിൽ നടത്തിയ സൈനിക നടപടികളെ കൊലപാതകങ്ങളെയും ന്യായീകരിക്കാൻ ഔദ്യോഗിക മതപദവി ദുരുപയോഗം ചെയ്തതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇറാന്റെ സൈനിക ഇടപെടലുകൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചതും വിചാരണയിൽ പരാമർശിക്കപ്പെട്ടു.

കേസിൽ വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടു. എന്നാൽ, കോടതി ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. വിധിപ്രസ്താവന നടത്തുമ്പോൾ ഹസ്സൂൻ കോടതിയിൽ നേരിട്ട് ഹാജരുണ്ടായിരുന്നു.

പദവിയും മുൻകാല പശ്ചാത്തലവും | Syrian Grand Mufti Life Imprisonment

2005 മുതൽ 2021-ൽ ഈ തസ്തിക നിർത്തലാക്കുന്നത് വരെ സിറിയയുടെ ഗ്രാൻഡ് മുഫ്തിയായിരുന്നു അഹ്മദ് ബദ്‌റുദ്ദീൻ ഹസ്സൂൻ. 2011-ൽ രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബശ്ശാർ അൽ അസദ് ഭരണകൂടത്തിന് ഉറച്ച പിന്തുണ നൽകിയ വ്യക്തികളിൽ പ്രധാനിയായിരുന്നു ഇദ്ദേഹം. 2024 ഡിസംബറിൽ അസദ് ഭരണകൂടം താഴെവീണതിനെത്തുടർന്ന് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ 2025 മാർച്ചിലാണ് ഹസ്സൂൻ അറസ്റ്റിലാകുന്നത്.

സിറിയയിൽ പുതിയ ഇടക്കാല ഭരണകൂടം അധികാരമേറ്റെടുത്തതിന് പിന്നാലെ മുൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കും നേതാക്കൾക്കുമെതിരെ പരിവർത്തന നീതി(Transitional Justice) സംവിധാനത്തിന്റെ ഭാഗമായി വിചാരണകൾ പുരോഗമിക്കുകയാണ്. മുൻ ഭരണകൂടത്തിലെ നിരവധി ഉന്നത വ്യക്തികൾക്കെതിരെ അടുത്ത ആഴ്ചകളിൽ വിവിധ കേസുകളിൽ വിധികൾ വന്നിട്ടുണ്ട്.

Also read: