03/09/2026
[fontresizer_tawhidurrahmandear_widget]

സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ പ്ലസ് ടു വിദ്യാർഥി ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു

 സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ പ്ലസ് ടു വിദ്യാർഥി ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: മലപ്പുറം കാവനൂരിൽ സ്‌കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു. കാവനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ഷിനാസ് (18) ആണ് മരിച്ചത്. കാവനൂർ 12-ൽ താമസിക്കുന്ന കാഞ്ഞിരപ്പള്ളി ഷംസുദ്ദീൻ – കോറളിയാടൻ റസിയ ദമ്പതികളുടെ മകനാണ് ഷിനാസ്. ഇന്നലെ വൈകിട്ട് കാവനൂർ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം നടന്നത്.

സ്‌കൂൾ ഫുട്ബോൾ ടീമിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ കളിക്കുന്നതിനിടെയാണ് ഷിനാസിന് ജീവൻ നഷ്ടമായത്. കളി ആരംഭിച്ച് വെറും നാലു മിനിറ്റിനുള്ളിൽ തന്നെ ഷിനാസ് ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അധ്യാപകരും സുഹൃത്തുക്കളും ചേർന്ന് കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫുട്ബോളിനെ ഏറെ സ്നേഹിച്ചിരുന്ന ഷിനാസ് നേരത്തെയും സ്‌കൂൾ ഫുട്ബോൾ ടീമിലെ സജീവ അംഗമായിരുന്നു.

Also read: