28/03/2026
[fontresizer_tawhidurrahmandear_widget]

ന്യൂനപക്ഷങ്ങൾക്ക് അർഹമായ വിഹിതവും സംവരണവും ഒരു മതത്തിന് മാത്രം ലഭിക്കുന്നു : മേജർ ആർച്ച് ബിഷപ് മാർ റാഫേൽ

 ന്യൂനപക്ഷങ്ങൾക്ക് അർഹമായ വിഹിതവും സംവരണവും ഒരു മതത്തിന് മാത്രം ലഭിക്കുന്നു : മേജർ ആർച്ച് ബിഷപ് മാർ റാഫേൽ

കൊച്ചി : രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് അർഹമായ വിഹിതവും സംവരണവും ഒരു മതത്തിന് മാത്രമാണ് ലഭിക്കുന്നതെന്ന് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈസ്തവസമുദായത്തിന് ന്യൂനപക്ഷ പദവി വേണമെന്ന് അദ്ദേഹം കേന്ദ്ര മന്ത്രി കിരൺ റിജിജുവിനോട് ആവശ്യപ്പെട്ടു. സീറോ മലബാർ സഭ ആസ്ഥാന കാര്യാലയമായ മൗണ്ട് സെയ്ന്റ് തോമസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ക്രൈസ്തവ സമുദായത്തിന് സൂക്ഷ്മ ന്യൂനപക്ഷ പദവി നൽകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അനുഭാവ പൂർവം പരിഗണിക്കുമെന്ന് കിരൺ റിജിജു പറഞ്ഞു. തുടർചർച്ചകൾക്കായി കേരളത്തിൽ നിന്നൊരു സംഘം അടുത്തയാഴ്ച ഡൽഹി സന്ദർശിക്കും.

മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ കേന്ദ്ര സർക്കാർ ഔദ്യോഗികമായി ക്ഷണിക്കണമെന്നും സഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രണ്ട് വിഷയങ്ങളിലും കേന്ദ്ര സർക്കാർ നൂറുശതമാനം ആത്മാഥമായി പരിശ്രമിക്കമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, ട്വന്റി 20 പ്രസിഡന്റ് സാബു ജേക്കബ് എന്നിവർക്കൊപ്പം കേന്ദ്ര മന്ത്രി സീറോ മലബാർ ആസ്ഥാന കാര്യാലയത്ത് എത്തിയത്.

Also read: