പാചകം മാറ്റിമറിച്ച ജീവിതം, സ്വപ്‌ന വാഹനം സ്വന്തമാക്കി കുക്കിംഗ് റിയാലിറ്റി ഷോയിലൂടെ പ്രിയങ്കരിയായ പങ്കജ്
എന്നെങ്കിലും മെർസിഡീസ് ബെൻസ് പോലൊരു ജർൻ ആഡംബര വാഹനം സ്വന്തമാക്കുക എന്നത് പലരുടേയും സ്വപ്നമായിരിക്കും. നിരവധി ആളുകൾ അവരുടെ കഠിനാധ്വാനത്തിലൂടെ അത് നേടിയെടുക്കുന്ന വാർത്തകളും നാം കാണാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ട്രെൻഡിംഗ്. കുക്കിംഗ് റിയാലിറ്റി ടിവി ഷോയായ മാസ്റ്റർഷെഫ് ഇന്ത്യ വിജയിയായ മാസ്റ്റർഷെഫ് പങ്കജ് ബദൗരിയാണ് തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഏതാണന്നല്ലേ, ജർമൻ ലക്ഷ്വറി കാർ നിർമാതാക്കളായ ബെൻസിന്റെ എസ്-ക്ലാസാണ് ഇവർ തന്റെ ഗരാജിലെത്തിച്ചിരിക്കുന്നത്. പുതിയ വണ്ടി വാങ്ങിയ വിവരം ഇവർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഫോളോവേഴ്‌സിലേക്ക് എത്തിച്ചിരിക്കുന്നത്