14/06/2026
[fontresizer_tawhidurrahmandear_widget]

തീപ്പിടിത്തമെന്ന വ്യാജ അഭ്യൂഹം വൻ ദുരന്തമായി; മധ്യപ്രദേശിൽ ട്രാക്കിലിറങ്ങിയ യാത്രക്കാർക്ക് മേൽ ട്രെയിൻ പാഞ്ഞുകയറി ദാരുണാന്ത്യം

 തീപ്പിടിത്തമെന്ന വ്യാജ അഭ്യൂഹം വൻ ദുരന്തമായി; മധ്യപ്രദേശിൽ ട്രാക്കിലിറങ്ങിയ യാത്രക്കാർക്ക് മേൽ ട്രെയിൻ പാഞ്ഞുകയറി ദാരുണാന്ത്യം

ഭോപ്പാൽ: ട്രെയിനിൽ തീപ്പിടിത്തമുണ്ടായെന്ന വ്യാജവാർത്തയെത്തുടർന്ന് പരിഭ്രാന്തരായി പാളത്തിലേക്ക് ചാടിയ യാത്രക്കാർക്ക് മേൽ മറ്റൊരു ട്രെയിൻ പാഞ്ഞുകയറി വൻ ദുരന്തം. മധ്യപ്രദേശിലെ മൊറേന ജില്ലയിലുള്ള ഹേതാംപുർ റെയിൽവേ സ്റ്റേഷന് സമീപം വൈകുന്നേരം 4.15-ഓടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത്. അപകടത്തിൽ നിരവധി യാത്രക്കാർ കൊല്ലപ്പെട്ടതായും ഒട്ടേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഖജുരാഹോ-ഉദയ്‌പുർ ഇൻ്റർസിറ്റി എക്‌സ്പ്രസിലാണ് (ട്രെയിൻ നമ്പർ 19665) തീപ്പിടിത്തമുണ്ടായെന്ന തരത്തിൽ വ്യാജ അഭ്യൂഹം പരന്നത്. ഇതോടെ ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിൽ യാത്രക്കാർ കൂട്ടത്തോടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. എന്നാൽ, ട്രെയിനിലെ ഒരു ജനറൽ കോച്ചിൽ യാത്രക്കാരൻ അലാറം ചെയിൻ വലിച്ചതിനെത്തുടർന്നാണ് വണ്ടി നിന്നതെന്നാണ് റെയിൽവേ അധികൃതർ പിന്നീട് നൽകിയ ഔദ്യോഗിക വിശദീകരണം.

പുറത്തിറങ്ങിയ യാത്രക്കാർ സുരക്ഷിതമെന്ന് കരുതി തൊട്ടടുത്ത ട്രാക്കിലേക്ക് മാറിനിൽക്കവെയാണ് ദുരന്തം എത്തിയത്. ഈ ട്രാക്കിലൂടെ അതിവേഗത്തിൽ വന്ന ഫിറോസ്‌പുർ-സിയോണി പാതാൾകോട്ട് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20424) ട്രാക്കിൽ നിൽക്കുകയായിരുന്നവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും പ്രാദേശിക ഭരണകൂടവും റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമായി ഏകോപിപ്പിച്ചു വരികയാണ്. അപകടത്തിൽ എത്ര പേർ മരിച്ചു എന്നതിൻ്റെ കൃത്യമായ കണക്കുകൾ റെയിൽവേ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

Also read: