21/06/2026
[fontresizer_tawhidurrahmandear_widget]

ഹജ്ജ് 2027: രജിസ്ട്രേഷനുള്ള ഔദ്യോഗിക മാർഗനിർദേശങ്ങളും ആവശ്യമായ രേഖകളും

 ഹജ്ജ് 2027: രജിസ്ട്രേഷനുള്ള ഔദ്യോഗിക മാർഗനിർദേശങ്ങളും ആവശ്യമായ രേഖകളും

ന്യൂഡൽഹി: 2027ലെ ഹജ്ജ് രജിസ്ട്രേഷന് ആവശ്യമായ നിർബന്ധിത രേഖകളുടെ വിവരങ്ങളും അവയുടെ സാങ്കേതിക മാനദണ്ഡങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ ഔദ്യോഗിക സർക്കുലർ പ്രകാരം, അപേക്ഷകർ തങ്ങളുടെ രേഖകളുടെ വ്യക്തതയുള്ള കളർ സ്കാൻ ചെയ്ത കോപ്പികൾ നിശ്ചിത ഡിജിറ്റൽ അളവുകളിൽ വേണം സമർപ്പിക്കാൻ. യാതൊരു കാരണവശാലും ഫോട്ടോക്കോപ്പികൾ സ്വീകരിക്കുന്നതല്ല എന്ന് കമ്മിറ്റി വ്യക്തമായി അറിയിച്ചിട്ടുണ്ട്.

ആവശ്യമായ പ്രധാന രേഖകളും സാങ്കേതിക മാനദണ്ഡങ്ങളും

അപേക്ഷകർ താഴെ പറയുന്ന അഞ്ച് പ്രധാന രേഖകൾ ഹജ്ജ് കമ്മിറ്റി നിർദേശിച്ച കൃത്യമായ അളവുകളിൽ തയ്യാറാക്കേണ്ടതാണ്:

1. ഫോട്ടോ

-നിബന്ധന: വെള്ള പശ്ചാത്തലത്തിലുള്ള കളർ പാസ്‌പോർട്ട് സൈസ് ഫോട്ടോ ആയിരിക്കണം.

-ഫോർമാറ്റും സൈസും: JPG/JPEG ഫോർമാറ്റ് മാത്രം, 480×640 പിക്സൽ

ഫയൽ സൈസ് 5 KB മുതൽ 20 KB വരെ ആയിരിക്കണം.

2. ഒറിജിനൽ പാസ്‌പോർട്ട് സ്കാൻ കോപ്പി – ആദ്യ പേജ്

-നിബന്ധന: ഒറിജിനൽ പാസ്‌പോർട്ടിന്റെ ആദ്യ പേജിന്റെ വ്യക്തതയുള്ള കളർ സ്കാൻ ആയിരിക്കണം. ഫോട്ടോക്കോപ്പികൾ സ്വീകരിക്കില്ല.

-ഫോർമാറ്റും സൈസും: JPG/JPEG ഫോർമാറ്റ്, 1200×800 പിക്സൽ

ഫയൽ സൈസ് 100 KB മുതൽ 500 KB വരെ

3. ഒറിജിനൽ പാസ്‌പോർട്ട് സ്കാൻ കോപ്പി – അവസാന പേജ്

-നിബന്ധന: ഒറിജിനൽ പാസ്‌പോർട്ടിന്റെ അവസാന പേജിന്റെ വ്യക്തതയുള്ള കളർ സ്കാൻ ആയിരിക്കണം. ഫോട്ടോക്കോപ്പികൾ സ്വീകരിക്കില്ല.

-ഫോർമാറ്റും സൈസും: JPG/JPEG ഫോർമാറ്റ്, 1200×800 പിക്സൽ

ഫയൽ സൈസ് 100 KB മുതൽ 500 KB വരെ

4. ക്യാൻസൽ ചെയ്ത ചെക്ക്

-നിബന്ധന: ബാങ്ക് അക്കൗണ്ടിന്റെ ക്യാൻസൽ ചെയ്ത ചെക്ക് ലീഫിന്റെ കളർ സ്കാൻ മാത്രം. ഫോട്ടോക്കോപ്പികൾ സ്വീകരിക്കില്ല.

-ഫോർമാറ്റും സൈസും: JPG/JPEG ഫോർമാറ്റ്, 590–750 പിക്സൽ വീതി, ഫയൽ സൈസ് 80 KB മുതൽ 250 KB വരെ

5. മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ

-നിബന്ധന: ആവശ്യാനുസരണം അപ്‌ലോഡ് ചെയ്യാൻ മേൽവിലാസം തെളിയിക്കുന്ന ഏതെങ്കിലും സാധുവായ രേഖയുടെ കളർ സ്കാൻ. ഫോട്ടോക്കോപ്പികൾ സ്വീകരിക്കില്ല.

-ഫോർമാറ്റും സൈസും: JPG/JPEG ഫോർമാറ്റ്, 590–750 പിക്സൽ വീതി, ഫയൽ സൈസ് 80 KB മുതൽ 250 KB വരെ.

അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന നിർദേശം:

നിർദിഷ്ട പിക്സൽ/ഫയൽ സൈസ് ഇല്ലാത്ത ഫോട്ടോക്കോപ്പികളും സ്കാനുകളും യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല എന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി കർശനമായി അറിയിച്ചിട്ടുണ്ട്. അതിനാൽ, ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ രജിസ്‌ട്രേഷൻ സമയത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ തങ്ങളുടെ ഡിജിറ്റൽ രേഖകൾ മുൻകൂട്ടി തന്നെ കൃത്യമായ അളവുകളിൽ തയ്യാറാക്കിവെക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം ജില്ലയിലെ കരിപ്പൂർ എയർപോർട്ടിന് സമീപമുള്ള ഹജ്ജ് ഹൗസിലെ ഓഫീസുമായോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.

Also read: