‘ഡൊണാൾഡ് ട്രംപ് അവന്യൂ’; ഹൈദരാബാദില്‍ ട്രംപിന്റെ പേരില്‍ റോഡ്; നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ്
ഹൈദരാബാദ്: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോടുള്ള ആദരസൂചകമായി ഹൈദരാബാദിലെ പ്രധാന പാതയ്ക്ക് ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ (Donald Trump Avenue) എന്ന് പേരുനൽകി തെലങ്കാന സർക്കാർ. ദക്ഷിണേന്ത്യയിലെ യുഎസ് കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന സിറ്റിയിലേക്ക് പ്രവേശിക്കുന്ന റോഡിനാണ് അമേരിക്കൻ പ്രസിഡൻ്റിൻ്റെ പേര് നൽകിയിരിക്കുന്നത്. തന്നെ ആദരിച്ച തെലങ്കാന സർക്കാരിൻ്റെ നടപടിയിൽ ഡൊണാൾഡ് ട്രംപ് നന്ദി രേഖപ്പെടുത്തി.
“ഇന്ത്യയിലെ ഹൈദരാബാദിലെ ഡൊണാൾഡ് ട്രംപ് അവന്യൂ. ഇത്തരത്തിൽ ആദരിക്കപ്പെടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റായിരിക്കും ഞാൻ. നന്ദി,” എന്നാണ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭാട്ടി വിക്രമാർകയും ഇന്ത്യയിലെ യുഎസ് കോൺസുലേറ്റ് പ്രതിനിധികളും ചേർന്നാണ് പുതിയ നാമകരണത്തിന്റെ ഫലകം അനാച്ഛാദനം ചെയ്തത്.
ആഗോള ടെക് ഭീമന്മാരും പ്രമുഖ അമേരിക്കൻ കമ്പനികളുമായ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ എന്നിവയുടെ ഓഫീസുകൾക്ക് സമീപത്താണ് പുതുതായി പേര് നൽകിയ ഈ റോഡ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയോടുള്ള ആദരവായാണ് ഈ നടപടിയെന്ന് തെലങ്കാന സർക്കാർ വ്യക്തമാക്കി.