06/09/2026
[fontresizer_tawhidurrahmandear_widget]

നിരാഹാരത്തിനിടെ വാങ്ചുക്ക് കുടിക്കുന്നത് ചിക്കൻ സൂപ്പോ? വ്യാജപ്രചാരണം പൊളിച്ച് സി.ജെ.പി സ്ഥാപകൻ അഭിജിത്; ചിക്കൻ സൂപ്പ് കുടിച്ചാൽ 11 കിലോ കുറയില്ലെന്ന് വാങ്ചുക്ക്

 നിരാഹാരത്തിനിടെ വാങ്ചുക്ക് കുടിക്കുന്നത് ചിക്കൻ സൂപ്പോ? വ്യാജപ്രചാരണം പൊളിച്ച് സി.ജെ.പി സ്ഥാപകൻ അഭിജിത്; ചിക്കൻ സൂപ്പ് കുടിച്ചാൽ 11 കിലോ കുറയില്ലെന്ന് വാങ്ചുക്ക്

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ. വാങ്ചുക്ക് തന്റെ സ്റ്റീൽ കുപ്പിയിൽ നിന്നും ചിക്കൻ സൂപ്പും ഓറഞ്ച് ജ്യൂസുമാണ് കുടിക്കുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സർക്കാരിനെയും നിലവിലെ പ്രതിഷേധങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളും ഈ വീഡിയോയിലുണ്ട്.

വാങ്ചുക്കിന്റെ കയ്യിലുള്ള സ്റ്റീൽ കുപ്പിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അഭിജിത് കൃത്യമായ മറുപടി നൽകിയത്. ഒരാൾക്ക് വെള്ളം കുടിക്കാനെങ്കിലുമുള്ള അവകാശമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, വ്യാജപ്രചാരണങ്ങളുടെ വായടപ്പിക്കാൻ കുപ്പിയിലുള്ള പാനീയം ഒരു ഗ്ലാസിലേക്ക് ഒഴിച്ച് കാണിച്ചു. അത് കേവലം സാധാരണ വെള്ളം മാത്രമാണെന്ന് ക്യാമറയ്ക്ക് മുന്നിൽ അദ്ദേഹം തെളിയിച്ചു.

സംഭവത്തിൽ വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സോനം വാങ്ചുക്ക് പ്രതികരിച്ചത്. “എത്ര തരംതാണ മാനസികാവസ്ഥയാണിത്? നിങ്ങളുടെ കുട്ടികൾക്ക് നീതി ലഭിക്കാൻ വേണ്ടി ഒരാൾ സ്വന്തം ജീവൻ പണയം വെച്ച് പോരാടുകയാണ്, എന്നിട്ടും നിങ്ങൾ കുടിക്കുന്ന വെള്ളത്തെച്ചൊല്ലിപ്പോലും ഇത്തരത്തിൽ കഥകൾ മെനയുന്നു,” വാങ്ചുക്ക് പറഞ്ഞു. താൻ നിരാഹാര സമയത്ത് വെള്ളവും ഉപ്പും മറ്റ് അത്യാവശ്യ ലവണങ്ങളും മാത്രമാണ് കഴിക്കുന്നതെന്നും, ചിക്കൻ സൂപ്പ് കുടിച്ചാൽ ഒരാളുടെ ശരീരഭാരത്തിൽ നിന്നും 11 കിലോ കുറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

Also read: