21/07/2026
[fontresizer_tawhidurrahmandear_widget]

നാലാം നക്ഷത്രത്തിനായി കാത്തിരിപ്പ്; മെസിയുടെ ജന്മനാടായ റൊസാരിയോയിൽ കൂറ്റൻ ചുവർചിത്രം ഒരുങ്ങി

 നാലാം നക്ഷത്രത്തിനായി കാത്തിരിപ്പ്; മെസിയുടെ ജന്മനാടായ റൊസാരിയോയിൽ കൂറ്റൻ ചുവർചിത്രം ഒരുങ്ങി

റൊസാരിയോ: ലോകകിരീടവുമായി വീണ്ടും മെസിയെത്തുമെന്ന പ്രതീക്ഷയിൽ ജന്മനാടായ റൊസാരിയോയിൽ ഒരു കൂറ്റൻ ചുവർചിത്രം കൂടി മുഖംമിനുക്കിയിരിക്കുകയാണ്. റൊസാരിയോ നഗരമധ്യത്തിൽ ദേശീയ പതാകാ സ്‌മാരകത്തിന് സമീപമുള്ള കെട്ടിടത്തിലാണ് ഈ ഭീമൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ‘മറ്റൊരു ഗാലക്സിയിൽ നിന്ന്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുവർചിത്രത്തിൽ, കൈ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയാണ് വരച്ചുവെച്ചിരിക്കുന്നത്. ഇതിന്റെ പുതിയ പതിപ്പിൽ മെസിയോടുള്ള ആദരസൂചകമായി ‘നന്ദി’ എന്ന വാക്കും കൂട്ടിച്ചേർത്തിട്ടുണ്ട്.

ഏകദേശം 534 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ചിത്രം പുനരുദ്ധരിക്കാൻ 300 ലിറ്ററോളം പെയിന്റാണ് ആവശ്യമായി വന്നത്. കഴിഞ്ഞ ലോകകപ്പിന് മുൻപ് തയ്യാറാക്കിയ ഈ ചിത്രത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രത്യേകത ജേഴ്സിയിലെ നക്ഷത്രങ്ങളുടെ എണ്ണമാണ്. അർജന്റീനയുടെ മൂന്ന് ലോകകിരീടങ്ങളെ സൂചിപ്പിക്കുന്ന മൂന്ന് നക്ഷത്രങ്ങൾ പുതിയ ചിത്രത്തിൽ തിളങ്ങിനിൽക്കുന്നുണ്ട്. ഭാവിയിൽ സ്വന്തമാക്കാൻ പോകുന്ന നാലാമതൊരു നക്ഷത്രത്തിനായി ജേഴ്സിയിൽ ഇടമൊഴിച്ചിട്ടാണ് റൊസാരിയോയിലെ ചിത്രകാരന്മാരും ആരാധകരും തങ്ങളുടെ പ്രിയതാരത്തിന്റെ അടുത്ത വരവിനായി കാത്തിരിക്കുന്നത്.

Also read: