’22 സ്വർണ താലി, 5 സ്വർണ പൊട്ട്, 20,000 രൂപ’; കോന്നി കല്ലേലി ക്ഷേത്രത്തിൽ മോഷണം
പത്തനംതിട്ട: കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ കഴിഞ്ഞ രാത്രി വൻ മോഷണം നടന്നു. 22 സ്വർണ താലി, അഞ്ച് സ്വർണ പൊട്ട്, സ്വർണ ആൾ രൂപങ്ങൾ എന്നിവയ്‌ക്കൊപ്പം അന്നദാന വഞ്ചിയിൽ നിന്ന് 20,000-ലധികം രൂപയുമാണ് കവർന്നത്. ക്ഷേത്രത്തിലെ തിടപ്പള്ളി പൊളിച്ച നിലയിലാണ്.
മോഷ്ടാവിന്റേതെന്ന് കരുതുന്ന താക്കോൽക്കൂട്ടം ക്ഷേത്രപരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയെത്തുടർന്ന് കോന്നി എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം.