27/01/2026

‘ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്’: വെടിനിര്‍ത്തലിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി അഫ്ഗാന്‍

 ‘ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്’: വെടിനിര്‍ത്തലിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി അഫ്ഗാന്‍

കാബൂള്‍: തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് തൊട്ടുപിന്നാലെ പാകിസ്താന് കര്‍ശന മുന്നറിയിപ്പുമായി അഫ്ഗാനിസ്താന്‍. അഫ്ഗാന്റെ ക്ഷമയെ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്ന് ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനി പാകിസ്താനോട് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് ഹഖാനിയുടെ പ്രതികരണം.

‘ഞങ്ങളുടെ ക്ഷമ വീണ്ടും പരീക്ഷിക്കപ്പെടുകയാണെങ്കില്‍, രാജ്യം തന്നെ തകര്‍ക്കുന്ന തരത്തിലുള്ള പ്രതികരണമാണ് നല്‍കുക. ഞങ്ങളുടെ പ്രദേശം സംരക്ഷിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. ലോകത്തിലെ മുന്‍നിര രാജ്യങ്ങളോട് വരെ ഞങ്ങള്‍ യുദ്ധം ചെയ്തിട്ടുണ്ട്. അതിനാല്‍, നമ്മുടെ പ്രദേശം സംരക്ഷിക്കുന്നത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല,’-ഹഖാനി മുന്നറിയിപ്പ് നല്‍കി.

അഫ്ഗാനിസ്താന് ദീര്‍ഘദൂര മിസൈലുകളോ ഭാരമേറിയ ആയുധങ്ങളോ ഇല്ലായിരിക്കാം. എങ്കിലും, ആക്രമണത്തിനെതിരായ പോരാട്ടത്തില്‍ തങ്ങള്‍ക്ക് ശക്തമായ ദൃഢനിശ്ചയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താനെ പേരെടുത്ത് പറയാതെ, ചില രാജ്യങ്ങള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മറ്റുള്ളവരുടെ അധികാരം ലംഘിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

Also read: