02/09/2026
[fontresizer_tawhidurrahmandear_widget]

18 ദിവസം കൊണ്ട് തകർന്ന 4,700 കോടിയുടെ എക്സ്‍പ്രസ്‍വേ; ലഖ്നൗ-കാൺപൂർ പാത നിർമിച്ചത് ബി.ജെ.പി എം.പിയുടെ സഹോദരന്റെ കമ്പനി | Lucknow Expressway Collapse BJP MP Brother

 18 ദിവസം കൊണ്ട് തകർന്ന 4,700 കോടിയുടെ എക്സ്‍പ്രസ്‍വേ; ലഖ്നൗ-കാൺപൂർ പാത നിർമിച്ചത് ബി.ജെ.പി എം.പിയുടെ സഹോദരന്റെ കമ്പനി | Lucknow Expressway Collapse BJP MP Brother

ലഖ്നൗ: ഉത്തർപ്രദേശിലെ ദേശീയപാതകൾ അമേരിക്കയിലേതിന് സമാനമായ നിലവാരത്തിലെത്തുമെന്ന് നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം വന്ന് വെറും 18 ദിവസങ്ങൾക്കുള്ളിലാണ്, പുതുതായി ഉദ്ഘാടനം ചെയ്ത ലഖ്നൗ-കാൺപൂർ എക്സ്‍പ്രസ്‍വേ തകർന്നത്(Lucknow Expressway Collapse BJP MP Brother). ഉദ്ഘാടന ശേഷമുള്ള ആദ്യ മഴയിൽ തന്നെ 84 ഇടങ്ങളിലാണ് എക്സ്‍പ്രസ്‍വേയിൽ കുഴികൾ രൂപപ്പെട്ടത്. ഇപ്പോഴിതാ പാതയുടെ നിർമാണ കരാർ ഏറ്റെടുത്ത കമ്പനിയുമായുള്ള ബിജെപി ബന്ധം പുറത്തുവന്നിരിക്കുകയാണ്. ബി.ജെ.പി രാജ്യസഭ എം.പി നവീൻ ജെയിനിന്റെ സഹോദരൻ പ്രദീപ് ജെയിന്റെ ഉടമസ്ഥതയിലുള്ള ‘പി.എൻ.സി ഇൻഫ്രാടെക്’ എന്ന കമ്പനിയാണ് ഈ പദ്ധതിയുടെ നിർമാണ കരാർ ഏറ്റെടുത്ത് നടത്തിയതെന്ന് ‘ദൈനിക് ഭാസ്‌കർ’ റിപ്പോർട്ട് ചെയ്തു.

അഴിമതി ഉൾപ്പെടെയുള്ള കേസുകളിൽ നേരത്തെയും നടപടി നേരിട്ട കമ്പനി കൂടിയാണിതെന്ന വിവരങ്ങളാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടത്. 63 കിലോമീറ്റർ നീളമുള്ള ലഖ്നൗ-കാൺപൂർ എക്സ്‍പ്രസ്‍വേ പദ്ധതിയുടെ നിർമാണം 4,700 കോടി രൂപ ചെലവഴിച്ചാണു പൂർത്തിയാക്കിയത്. ഉത്തർപ്രദേശിൽ നിർമിച്ചതിൽ വെച്ച് ഏറ്റവും ഉയർന്ന നിർമാണച്ചെലവുള്ള (കിലോമീറ്ററിന് 75 കോടി രൂപ) എക്സ്‍പ്രസ്‍വേ കൂടിയാണിത്.

റോഡിലെ വൻ തകർച്ചയെ തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ടോൾ പിരിവ് നിർത്തിവയ്ക്കുകയും പി.എൻ.സി ഇൻഫ്രാടെക് കമ്പനിയെ ‘നോൺ-പെർഫോർമർ’ ആയി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് മുതിർന്ന എൻജിനീയർമാരെ ചുമതലകളിൽനിന്ന് നീക്കി. സംഭവത്തിൽ അന്വേഷണം നടത്താൻ ഐ.ഐ.ടി ഖരഗ്പൂരിൽനിന്നുള്ള വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പി.എൻ.സി ഇൻഫ്രാടെക്: രാഷ്ട്രീയ സ്വാധീനവും സി.ബി.ഐ കേസും | Lucknow Expressway Collapse BJP MP Brother

2022 ഫെബ്രുവരി 23-നാണ് 63 കിലോമീറ്റർ എക്സ്‍പ്രസ്‍വേയുടെ നിർമാണ കരാർ പി.എൻ.സി ഇൻഫ്രാടെക് കമ്പനിക്ക് ലഭിക്കുന്നത്. കമ്പനി ഉടമ പ്രദീപ് ജെയിൻ ബി.ജെ.പി എം.പിയുടെ സഹോദരനായതിനാൽ, ടെൻഡർ നൽകിയതിലും നിർമാണ മേൽനോട്ടത്തിലും വൻ അഴിമതിയും പക്ഷപാതവും നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

കമ്പനിക്കെതിരെ മുൻപും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. 2024 ഒക്ടോബറിൽ എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയ കേസിൽ സി.ബി.ഐ അന്വേഷണം നേരിട്ടതിനെ തുടർന്ന് പി.എൻ.സി ഇൻഫ്രാടെക്കിനെയും അതിന്റെ രണ്ട് സബ്‌സിഡിയറി കമ്പനികളെയും പുതിയ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽനിന്ന് എൻ.എച്ച്.എ.ഐ വിലക്കിയിരുന്നു. എന്നാൽ, ഒരു വർഷത്തിനകം തന്നെ കമ്പനിക്കുമേലുള്ള വിലക്ക് നീക്കി നൽകുകയും, കോടികളുടെ പൊതുമരാമത്ത് പദ്ധതികൾ തുടർന്നും നൽകുകയും ചെയ്തു.

18 ദിവസത്തിനിടെ 84 കുഴികൾ; ഗ്രൗണ്ട് റിപ്പോർട്ട് നൽകുന്ന വിവരങ്ങൾ | Lucknow Expressway Collapse BJP MP Brother

2026 ജൂലൈ 13-ന് കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്നാണ് പാത ഉദ്ഘാടനം ചെയ്തത്. ലഖ്നൗവിൽനിന്ന് കാൺപൂരിലേക്കുള്ള യാത്രാസമയം 45 മിനിറ്റായി കുറയ്ക്കുമെന്നായിരുന്നു വാഗ്ദാനം.

എന്നാൽ, നിർമാണം കഴിഞ്ഞ് മൂന്നാഴ്ച തികയുന്നതിന് മുൻപ് ‘ദൈനിക് ഭാസ്‌കർ’ നടത്തിയ ഗ്രൗണ്ട് റിപ്പോർട്ടിൽ റോഡിന്റെ ഇരുവശങ്ങളിലും വ്യാപകമായ തകർച്ച കണ്ടെത്തി. കാൺപൂർ ലെയനിൽ 39 സ്ഥലങ്ങളിലാണ് ആഴത്തിലുള്ള വിള്ളലുകൾ രൂപപ്പെട്ടത്. ട്രക്ക് ഇടിഞ്ഞുതാഴ്ന്ന കുഴികളും ഡ്രെയിനേജ് തകർച്ചയും ഇതിൽ ഉൾപ്പെടും.

ലഖ്നൗ ലെയ്‌നിൽ 45 സ്ഥലങ്ങളിലും റോഡിൽ തകർച്ചകൾ റിപ്പോർട്ട് ചെയ്തു. ഒരടി വരെ ആഴത്തിൽ അമർന്ന റോഡുകൾ, 23 ഇഞ്ച് വിള്ളലുകൾ, വെള്ളക്കെട്ട് എന്നിവയും ഇതിൽ ഉൾപ്പെടും. രണ്ടു ലെയ്‌നിലുമായി ആകെ 84 സ്ഥലങ്ങളിലാണ് റോഡ് തകർന്നു കിടക്കുന്നത്. ഇസ്രയേൽ ഖേദയിൽ റോഡ് പൂർണമായി അടച്ചിട്ടുണ്ട്. ബാനിയിൽ 1,000 ചതുരശ്ര അടി ഉഴുതുമറിച്ചതായും കാണാം.

ഇസ്രയേൽ ഖേദയിൽ മഴയിൽ റോഡ് ഒലിച്ചുപോയതിനെ തുടർന്നാണ് 200 മീറ്റർ ഭാഗം പൂർണമായി അടച്ചിടേണ്ടി വന്നു. ജൂലൈ 30-ന് ബാനിക്ക് സമീപം കല്ല് കയറ്റിവന്ന ട്രക്ക് റോഡിലേക്ക് ഇടിഞ്ഞുതാഴ്ന്ന് മറിഞ്ഞതിനെ തുടർന്ന് ഉടമയ്ക്ക് 1.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. തുടർന്ന് എൻ.എച്ച്.എ.ഐ രണ്ട് അടി താഴ്ചയിൽ റോഡ് വീണ്ടും കുഴിച്ച് നിർമിച്ചെങ്കിലും, 12 മണിക്കൂറിനുള്ളിൽ അതേ സ്ഥലത്ത് വീണ്ടും വിള്ളലുകൾ രൂപപ്പെട്ടു.

പാച്ച്‍വര്‍ക്ക് ഉണക്കാൻ ഫാനുകൾ; അശാസ്ത്രീയ നിർമാണം | Lucknow Expressway Collapse BJP MP Brother

തകർന്ന റോഡിലെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ അധികൃതർ നടത്തിയ നീക്കങ്ങൾ വലിയ പരിഹാസത്തിനാണ് വഴിവച്ചത്. ഉന്നാവ് ഭാഗത്ത് റോഡിലിട്ട ബിറ്റുമിൻ പാളികൾ പെട്ടെന്ന് ഉണക്കിയെടുക്കുന്നതിനായി പാതയോരത്ത് 10-ഓളം പെഡസ്റ്റൽ ഫാനുകൾ നിരത്തിവച്ച് കാറ്റടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതേച്ചൊല്ലി വൻ ട്രോൾ വർഷമാണ് സോഷ്യൽ മീഡിയയിൽ.

അതേസമയം, അടിത്തറ നിർമാണത്തിലെ അശാസ്ത്രീയതയാണ് റോഡ് ഇടിയാൻ കാരണമെന്നാണ് എൻജിനീയറിങ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മണ്ണ് നിരത്തി ഫൗണ്ടേഷൻ ഉണ്ടാക്കുന്നതിൽ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സീനിയർ സിവിൽ എൻജിനീയറായ ശൈലേന്ദ്ര സിങ് ആരോപിക്കുന്നു. സാധാരണ 50 സെന്റീമീറ്റർ കനത്തിൽ മണ്ണിലിട്ട് റോളർ കയറ്റി 40 സെന്റീമീറ്ററാക്കി ഉറപ്പിക്കണം. എന്നാൽ, ഇവിടെ ഒന്നു മുതൽ രണ്ടു മീറ്റർ വരെ മണ്ണ് ഒന്നിച്ച് തള്ളിക്കയറ്റിയ ശേഷം ശരിയായി ലെവൽ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റോഡിലെ തകർച്ച കാരണം 100 കിലോമീറ്റർ വേഗതയിൽ പോകേണ്ട പാതയിൽ 50-60 കിലോമീറ്റർ വേഗതയിൽ പോകുന്ന വാഹനങ്ങൾ പോലും അനിയന്ത്രിതമായി കുലുങ്ങുകയും അപകടത്തിൽപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.

ഏറ്റവും ചെലവേറിയ എക്സ്‍പ്രസ്‍വേ | Lucknow Expressway Collapse BJP MP Brother

കിലോമീറ്ററിന് 75 കോടി രൂപ ചെലവഴിച്ച ലഖ്നൗ-കാൺപൂർ എക്സ്‍പ്രസ്‍വേ ഉത്തർപ്രദേശിലെ ഏറ്റവും ചെലവേറിയ പാതയാണ്. 63 കിലോമീറ്ററിന് ആകെ ചെലവായത് 4,700 കോടിയാണ്. അഥവാ ഒരു കിലോമീറ്റർ പാത പൂർത്തീകരിക്കാൻ ചെലവിട്ടത് 75 കോടി രൂപ!

അതേസമയം, 594 കിലോമീറ്റർ ദൂരമുള്ള ഗംഗാ എക്സ്‍പ്രസ്‍വേയ്ക്ക് ആനുപാതികമായി ഇത്രയും ചെലവ് വന്നിട്ടില്ല. കിലോമീറ്ററിന് 61 കോടിയാണ് ഇതിനു ചെലവായത്. ആകെ ചെലവ് 36,230 കോടി രൂപയും.

പഴയ ഹൈവേയിൽ 95 രൂപ മാത്രം ടോൾ ഉണ്ടായിരുന്നിടത്ത്, പുതിയ പാതയിൽ ഒരു വശത്തേക്ക് 275 രൂപയും ഇരുവശത്തേക്കുമായി 415 രൂപയുമാണ് ടോൾ നിശ്ചയിച്ചിരുന്നത്. എന്നാൽ, റോഡ് തകർന്നതോടെ എൻ.എച്ച്.എ.ഐ ടോൾ പിരിവ് അടിയന്തരമായി നിർത്തിവപ്പിച്ചിരിക്കുകയാണ്.

രാഷ്ട്രീയ വിവാദവും നടപടികളും | Lucknow Expressway Collapse BJP MP Brother

സംഭവം ഉത്തർപ്രദേശിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനാണ് വഴിവച്ചിരിക്കുന്നത്. ഫാൻ ഉപയോഗിച്ച് റോഡ് ഉണക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ബി.ജെ.പി സർക്കാരിനെതിരെ രംഗത്തുവന്നു. ‘കിലോമീറ്ററിന് 75 കോടി ചെലവാക്കിയ റോഡ് 18 ദിവസം കൊണ്ട് ഒലിച്ചുപോയി. അമേരിക്കൻ റോഡുകളെക്കുറിച്ച് പറഞ്ഞവർ ഇപ്പോൾ വീട്ടിലെ ഫാനുകൾ കൊണ്ടുവച്ചിരിക്കുന്നു. ഇത് അഴിമതിയുടെ ആഴമാണ് കാണിക്കുന്നത്,’-അഖിലേഷ് ആരോപിച്ചു.

Also read: