04/09/2026
[fontresizer_tawhidurrahmandear_widget]

അറബ് വനിത കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ | Arab woman found dead Kozhikode

 അറബ് വനിത കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ | Arab woman found dead Kozhikode

കോഴിക്കോട്: യു.എ.ഇയിലെ റാസൽഖൈമ സ്വദേശിനിയായ അറബ് വനിതയെ കോഴിക്കോട്ട് മരിച്ച നിലയിൽ(Arab woman found dead Kozhikode). കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ ഹോട്ടൽ മുറിയിലാണ് സംഭവം. യു.എ.ഇ പൗരയായ റാസൽഖൈമ സ്വദേശിനി സൈനബ് അലിയാണ് മരിച്ചത്.

കുടുംബസമേതം കേരളത്തിൽ വിനോദയാത്രക്ക് എത്തിയതായിരുന്നു എന്നാണ് വിവരം. നടക്കാവിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ഇവർ താമസം. ഹോട്ടൽ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് നടക്കാവ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

അന്വേഷണം ആരംഭിച്ച് പോലീസ് | Arab woman found dead Kozhikode

യുവതി കോഴിക്കോട്ടേക്ക് എത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും യാത്രാ രേഖകളും പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. എംബസി അധികൃതരെ വിവരം അറിയിക്കുന്നതിനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: