04/09/2026
[fontresizer_tawhidurrahmandear_widget]

‘പൂഞ്ഞാറിൽ ബിജെപി നാലരക്കോടി രൂപ നൽകി, ആരൊക്കെ വീതം പറ്റിയെന്ന് അറിയില്ല’: ഫണ്ട് തട്ടിപ്പിൽ വെളിപ്പെടുത്തലുമായി പിസി ജോർജ്

 ‘പൂഞ്ഞാറിൽ ബിജെപി നാലരക്കോടി രൂപ നൽകി, ആരൊക്കെ വീതം പറ്റിയെന്ന് അറിയില്ല’: ഫണ്ട് തട്ടിപ്പിൽ വെളിപ്പെടുത്തലുമായി പിസി ജോർജ്

കോട്ടയം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുകളുമായി മുതിർന്ന നേതാവ് പിസി ജോർജ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിലേക്ക് ബിജെപി നേതൃത്വം നാലരക്കോടി രൂപ നൽകിയെന്നും, എന്നാൽ ഈ തുക ആരൊക്കെയാണ് വീതം വെച്ചതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ബിജെപി നേതാവ് സജിയാണ് ഈ പണം കൈകാര്യം ചെയ്തതെന്നും പിസി ജോർജ് വ്യക്തമാക്കി.

നാല് കോടി 45 ലക്ഷം രൂപ ചെലവായതിന്റെ കണക്കുകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ കണക്കുകൾ പുറത്തുവിട്ടാൽ സാധാരണ ബിജെപി പ്രവർത്തകർക്ക് അത് വലിയ നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ബൂത്തിൽ 31,000 രൂപ വീതം നൽകണമെന്നായിരുന്നു നേതൃത്വത്തിന്റെ നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല. ആ പണം എവിടെപ്പോയെന്ന് ചോദിച്ച അദ്ദേഹം, ഫണ്ട് തട്ടിയെടുത്തവർ പുതിയ കാറുകൾ വാങ്ങുകയാണെന്നും പരിഹസിച്ചു.

ബിജെപിയുടെ പണം തട്ടിയെടുത്ത് കാർ വാങ്ങിയാൽ ആ കാർ അപകടത്തിൽപ്പെടുമെന്നും, ഇത് തന്റെ പ്രാക്കാണെന്നും പി.സി ജോർജ് രൂക്ഷമായ ഭാഷയിൽ കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതാണ് പി.സി ജോർജിന്റെ ഈ പുതിയ വെളിപ്പെടുത്തലുകൾ.

Also read: