09/09/2026
[fontresizer_tawhidurrahmandear_widget]

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു: യുപിയിൽ 47-കാരനെ മർദിച്ചു കൊലപ്പെടുത്തി

 പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു: യുപിയിൽ 47-കാരനെ മർദിച്ചു കൊലപ്പെടുത്തി

കാൺപൂർ: റോഡിൽ പരസ്യമായി മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു സംഘം മദ്യപാനികൾ മർദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള കകാദേവ് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമിത് കുമാർ എന്ന വ്യക്തിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്.

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് കണ്ട് ചോദ്യം ചെയ്ത അമിത് കുമാറിനെ മദ്യപിച്ചെത്തിയ യുവാക്കളുടെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികൾ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് അദ്ദേഹത്തെ ഗുരുതരമായി പരിക്കേല്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ എത്രയും വേഗം പിടികൂടുന്നതിനായി നാല് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചതായി സെൻട്രൽ ഡിസിപി അതുൽ ശ്രീവാസ്‌തവ അറിയിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Also read: