22/10/2026
[fontresizer_tawhidurrahmandear_widget]

വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികന് രക്ഷകനായി വി.ഡി. സതീശൻ; യുവാവിനെ സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു

 വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികന് രക്ഷകനായി വി.ഡി. സതീശൻ; യുവാവിനെ സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു

കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന ബൈക്ക് യാത്രികന് രക്ഷകനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചി കണ്ടെയ്‌നർ ടെർമിനൽ റോഡിൽ വെച്ചുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ മുളവുകാട് സ്വദേശി ആൽഫി പെരേരയ്ക്കാണ് വി.ഡി. സതീശൻ്റെ കൃത്യസമയത്തുള്ള ഇടപെടൽ തുണയായത്.

യാത്രാമധ്യേ ഈ വഴി കടന്നുപോവുകയായിരുന്ന വി.ഡി. സതീശൻ, റോഡിൽ അപകടം നടന്നിരിക്കുന്നത് കണ്ട് ഉടൻ തന്നെ തന്റെ വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പുറത്തിറങ്ങി സ്ഥിതിഗതികൾ വിലയിരുത്തിയ അദ്ദേഹം, സമയം ഒട്ടും വൈകാതെ തന്നെ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കാനുള്ള അടിയന്തര നിർദ്ദേശങ്ങൾ നൽകി. ഇതിനായി തന്റെ പൈലറ്റ് വാഹനമാണ് അദ്ദേഹം വിട്ടുനൽകിയത്. പൈലറ്റ് വാഹനത്തിൽ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതിനാൽ ആൽഫിക്ക് സമയബന്ധിതമായി ചികിത്സ ലഭ്യമാക്കാൻ സാധിച്ചു. സാരമായി പരിക്കേറ്റ ആൽഫി ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്.

Also read: