22/10/2026
[fontresizer_tawhidurrahmandear_widget]

പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് മോഷണം വ്യാപകം; യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്നു, പിന്നിൽ സ്ത്രീ സംഘമെന്ന് സംശയം

 പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് മോഷണം വ്യാപകം; യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്നു, പിന്നിൽ സ്ത്രീ സംഘമെന്ന് സംശയം

കൊച്ചി: കെഎസ്ആർടിസിയുടെ വനിതാ സൗജന്യ യാത്രാ ബസുകളായ പ്രിയദർശിനിയിലെ തിരക്ക് മുതലെടുത്ത് യാത്രക്കാരുടെ മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്ന സംഘം സജീവമാകുന്നതായി പരാതി. സ്ത്രീ യാത്രക്കാരെ ലക്ഷ്യമിട്ട് സ്ത്രീകൾ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

എറണാകുളം കാക്കനാട് കളക്ടറേറ്റിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസിലെ രണ്ട് വനിതാ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ വ്യത്യസ്ത ദിവസങ്ങളിലായി പ്രിയദർശിനി ബസിൽ വെച്ച് മോഷണം പോയി. ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ ബാഗിൽ സൂക്ഷിച്ചിരുന്ന ഫോണുകളാണ് തിരക്കിനിടയിൽ കവർന്നത്. ബസിൽ യാത്രക്കാരുടെ തിരക്കേറുമ്പോൾ ഒപ്പം കൂടുന്ന മോഷ്ടാക്കൾ, ശ്രദ്ധ തിരിച്ച് ബാഗുകൾ തുറന്ന് സാധനങ്ങൾ കൈക്കലാക്കുകയാണ് ചെയ്യുന്നത്.

മോഷണം നടന്ന ബസുകളിൽ സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നത് മോഷ്ടാക്കൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. ജീവനക്കാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ബസുകളിൽ കനത്ത തിരക്കനുഭവപ്പെടുമ്പോൾ സ്വന്തം ബാഗുകൾ അപരിചിതരുടെ കൈകളിൽ പിടിക്കാൻ ഏൽപ്പിക്കരുതെന്നും, മൊബൈൽ ഫോണും പഴ്സും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ സുരക്ഷിതമായി കൈയിൽ തന്നെ കരുതണമെന്നും യാത്രക്കാർക്ക് പൊലീസ് കർശന ജാഗ്രതാ നിർദേശം നൽകി.

Also read: