21/10/2026
[fontresizer_tawhidurrahmandear_widget]

‘അമ്മേ..എന്റെ പ്രാർത്ഥന മാത്രം ദൈവം കേൾക്കാത്തതെന്താ…?’; തലസ്സീമിയ രോഗത്തോട് പൊരുതുന്ന ശ്രേയ മോൾക്ക് ഇനി വേണ്ടത് 4 ലക്ഷം രൂപ, സഹായം തേടി കുടുംബം

 ‘അമ്മേ..എന്റെ പ്രാർത്ഥന മാത്രം ദൈവം കേൾക്കാത്തതെന്താ…?’; തലസ്സീമിയ രോഗത്തോട് പൊരുതുന്ന ശ്രേയ മോൾക്ക് ഇനി വേണ്ടത് 4 ലക്ഷം രൂപ, സഹായം തേടി കുടുംബം

‘അമ്മേ… എന്റെ പ്രാർത്ഥന മാത്രം എന്താ ദൈവം കേൾക്കാത്തത്…?’ മാരകമായ തലസ്സീമിയ രോഗത്തോട് പൊരുതുന്ന തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രേയ എന്ന പൊന്നുമോളുടെ ഈ വാക്കുകൾ ആരുടേയും കണ്ണ് നനയിക്കുന്നതാണ്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ കുരുന്നിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിയൂ. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി 40 ലക്ഷം രൂപയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. സുമനസ്സുകളുടെ സഹായത്തോടെ ഇതിനോടകം 36 ലക്ഷം രൂപ സ്വരൂപിക്കാൻ ഈ കുടുംബത്തിന് കഴിഞ്ഞിട്ടുണ്ട്. ശസ്ത്രക്രിയ പൂർത്തിയാക്കാൻ ഇനി ആവശ്യമുള്ളത് 4 ലക്ഷം രൂപ കൂടിയാണ്. ഈ തുക കൂടി കണ്ടെത്താനായാൽ മാത്രമേ ശ്രേയ മോൾക്ക് എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കൂ.

ഇരിങ്ങാലക്കുട സ്വദേശികളായ രാജേഷ് – അനീഷ ദമ്പതികളുടെ മകളായ ശ്രേയയുടെ ചികിത്സയ്ക്കായി ഇത്രയും വലിയൊരു തുക കണ്ടെത്താൻ സുമനസ്സുകളുടെ കാരുണ്യം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ. ശസ്ത്രക്രിയ വൈകുന്നതിനനുസരിച്ച് കുരുന്നിന്റെ ആരോഗ്യനില മോശമാകുമെന്നതിനാൽ ലഭിക്കുന്ന ചെറിയ സഹായങ്ങൾ പോലും ഈ കുടുംബത്തിന് വലിയ ആശ്വാസമാകും. സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ മോളുടെ ദുരവസ്ഥ പങ്കുവെച്ച് നാട്ടുകാരും ബന്ധുക്കളും സഹായത്തിനായി അഭ്യർത്ഥിക്കുന്നുണ്ട്. ശ്രേയയുടെ ജീവൻ രക്ഷിക്കാൻ സഹായിക്കാൻ താത്പര്യമുള്ളവർക്കായി ബാങ്ക് അക്കൗണ്ട്, യു.പി.ഐ വിവരങ്ങൾ താഴെ നൽകുന്നു.

അക്കൗണ്ട് വിവരങ്ങൾ:

Google Pay / PhonePe / Paytm: 8129760591 (Aneesha PM), 8139057391 (Rajesh KR)

UPI ID: 9061122585@cnrb

Account Name: Sreya K Rajesh Chikilsa Sahaya Samithi

Account Number: 40262101077656

IFSC: KLGB0040262

Bank & Branch: Kerala Gramin Bank, Irinjalakuda, Thrissur

Also read: