19/10/2026
[fontresizer_tawhidurrahmandear_widget]

മലപ്പുറത്ത് മലയോര മേഖലകളിൽ കനത്ത മഴ; അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ, ജാഗ്രതാ നിർദേശം

 മലപ്പുറത്ത് മലയോര മേഖലകളിൽ കനത്ത മഴ; അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ, ജാഗ്രതാ നിർദേശം

മലപ്പുറം: ജില്ലയിലെ മലയോര മേഖലകളിൽ അതിശക്തമായ മഴയെത്തുടർന്ന് അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ. മഴ കനത്തതോടെ കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ തോടുകളും പുഴകളും കരകവിഞ്ഞൊഴുകുകയാണ്. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് മേഖലയിലെ നിരവധി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ ആളപായമോ മറ്റ് വലിയ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടുണ്ടോയെന്ന് അധികൃതർ വിശദമായി പരിശോധിച്ചുവരികയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും പുഴയോരങ്ങളിലും താമസിക്കുന്ന ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ യാതൊരു കാരണവശാലും നദികളിലോ തോടുകളിലോ ഇറങ്ങരുതെന്നും അധികൃതർ കർശന നിർദേശം നൽകി.

Also read: